പട്ടാള വേഷത്തിൽ വീണ്ടും പൊളിച്ചടുക്കാൻ മമ്മൂട്ടി, ഒപ്പം യുവ സൂപ്പർതാരവും, പുതിയ ചിത്രം തുടങ്ങുന്നു

83

അഭിനയ രംഗത്ത് 50 വർഷം പിന്നിട്ട താരമാണ് മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടി. തന്റെ കരിയറിൽ അതി ഗംഭരങ്ങളായ ഒരുപിടി മികച്ച പട്ടാള കഥാപാത്രങ്ങൾ മമ്മൂട്ടി ചെയ്തിരുന്നു. ഹിറ്റ് മേക്കർ ജോഷി ഒരുക്കിയ നായർ സാബ് എന്ന ചിത്രത്തിലെ പട്ടാള വേഷം വളരെയധികം പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു.

ഇപ്പോഴിതാ മമ്മൂട്ടി വീണ്ടും പട്ടാള കഥാപാത്രമായി എത്തുന്നു എന്ന വാർത്തയാണ് പുറത്തു വരുന്നത്. എന്നാൽ ആ ചിത്രം ഒരുങ്ങുന്നത് മലയാളത്തിൽ അല്ല, തെലുങ്കിലാണ്. തെലുങ്കിലെ യുവ താരവും സൂപ്പർ സ്റ്റാർ നാഗാർജുനയുടെ മകനുമായ അഖിൽ അക്കിനേനി നായക വേഷത്തിൽ എത്തുന്ന പുതിയ ചിത്രമായ ഏജന്റിലാണ് ഒരു പട്ടാള ഓഫീസർ ആയി മമ്മൂട്ടി എത്തുന്നത്.

Advertisements

വളരെ പ്രാധാന്യമുള്ള ഒരു കഥാപാത്രമായാണ് മമ്മൂട്ടി ഈ ചിത്രത്തിൽ എത്തുന്നത് എന്നാണ് സൂചന. മാത്രമല്ല മമ്മൂട്ടിക്ക് നെഗറ്റീവ് സ്വഭാവമുള്ള ഒരു വേഷമാണ് ഇതിലെന്നും റിപ്പോർട്ടുകൾ ഉണ്ട്. മൂന്നര കോടി രൂപയാണ് ഈ ചിത്രത്തിന് വേണ്ടി മമ്മൂട്ടിക്ക് ലഭിക്കുന്ന പ്രതിഫലമെന്നും തെലുങ്കു മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. അതേ സമയം ഈ ചിത്രത്തിലെ മമ്മൂട്ടിയുടെ സാന്നിധ്യം ഇതുവരെ ഒഫീഷ്യൽ ആയി പ്രഖ്യാപിച്ചിട്ടില്ല.

Also Read
കല്യാണം കഴിഞ്ഞിട്ട് ആറ് വർഷം, പുതിയ സന്തോഷം പങ്കുവെച്ച് മിത്രാ കുര്യൻ, ആഹ്ലാദത്തിൽ ആരാധകർ

നേരത്തെ മോഹൻലാൽ ആയിരുന്നു ഈ കഥാപാത്രം ചെയ്യാനിരുന്നത് എന്നും പിന്നീട് തന്റെ തിരക്കുകൾ മൂലം അദ്ദേഹം പിന്മാറിയെന്നും വാർത്തകൾ വന്നിരുന്നു. സുരീന്ദർ റെഡ്ഡി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ ആദ്യ ഷെഡ്യൂൾ ഹൈദരാബാദിൽ ആരംഭിച്ചിട്ട് കുറച്ചു ദിവസങ്ങളായി.

മമ്മൂട്ടിയുടെ ആദ്യ ഷെഡ്യൂൾ ഹംഗറിയിൽ വെച്ചാണെന്നും മമ്മൂട്ടി അങ്ങോട്ടേക്ക് പുറപ്പെട്ടു എന്നും റിപ്പോർട്ടുകൾ ഉണ്ട്. നവംബർ രണ്ടിന് തിരിച്ചെത്തുന്ന മമ്മൂട്ടി പിന്നെ ചെയ്യുന്നത് ലിജോ ജോസ് പെല്ലിശ്ശേരി ഒരുക്കുന്ന ചിത്രമാകും. ഏജന്റ് എന്ന ചിത്രം ഹൈദരാബാദ്, ഡൽഹി, കാശ്മീർ, ഹംഗറി എന്നിവിടങ്ങളിൽ ആയാണ് ഷൂട്ട് ചെയ്യുന്നത്.

Also Read
പറയാതെ തന്നെ പല കാര്യങ്ങളും മനസ്സിലാക്കാനാവും, പ്രേമിച്ചിരുന്ന സമയത്തുള്ള അതേ തീവ്രത ഇപ്പോഴും ഞങ്ങളുടെ ബന്ധത്തിലുണ്ട്: ജയസൂര്യ

Advertisement