ഇംഗ്ലീഷ് അറിയില്ല, ഞാൻ മലയാളത്തിൽ പറയാം ആരാന്നു വച്ചാൽ ഈ പുള്ളിക്ക് മനസിലാകുന്ന ഭാഷയിൽ പറഞ്ഞു കൊടുത്തോളൂ: ജയസൂര്യ തന്ന എട്ടിന്റ പണിയെ കുറിച്ച് കാവ്യ

326

ബാലതാരമായി എത്തി പിന്നീടി മലയാളികളുടെ പ്രിയപ്പെട്ട നായകയായി മാറിയ നടിയാണ് കാവ്യ മാധവൻ. നിരവധി സൂപ്പർഹിറ്റ് സിനിമകളിൽ നായികയായിട്ടുള്ള കാവ്യ നടൻ ദിലീപുമായുള്ള വിവാഹത്തിന് ശേഷം അഭിനയ രംഗത്ത് നിന്നും വിട്ടു നിൽക്കുകയാണ്.

അഭിനയ രംഗത്ത് ഇപ്പോൾ സജീവമല്ലെങ്കിലും കുടുംബത്തിന് ഒപ്പമുള്ള ചിത്രങ്ങളിൽ കൂടിയും വീഡിയോകളിൽ കൂടെയും ഫംങ്ഷനുകളിൽ പങ്കെടുക്കുമ്പോഴും ഒക്കെയാണ് കാവ്യ മാധവൻ ആരാധകർക്ക് മുന്നിൽ എത്തുന്നത്. കാവ്യയുടെ പഴയകാല വിശേഷങ്ങളൊക്കെ ഇപ്പോഴും ചർച്ചയാണ്.

Advertisements

അതേ സമയം മലയാളത്തിന്റെ പോപ്പുലർ താരം ജയസൂര്യ തനിക്ക് തന്ന ഒരു പണി കാവ്യാ മാധവൻ തന്നെ തുറന്ന് പറയുന്നതിന്റെ ഒരു വീഡിയോയാണ് സോഷ്യൽ ലോകത്ത് ഇപ്പോൾ വൈറലാകുന്നത്. 2013 ൽ സൈമ അവാർഡ് വേദിയിൽ കാവ്യ നടത്തിയ പ്രസംഗത്തിന്റെ വിഡിയോയാണ് സോഷ്യൽ മീഡിയയിൽ വീണ്ടും വൈറലായി മാറുന്നത്.

കാവ്യ മാധവന്റെ വാക്കുകൾ ഇങ്ങനെ:

എല്ലാവർക്കും നമസ്‌കാരം ഒരുപാട് സന്തോഷമുണ്ട്. ഒരു സിനിമക്ക് ഒരു അവാർഡ് എന്നതുപോലെയല്ല ഇത്. ഇതുവളരെ സ്പെഷ്യൽ ആണ്. ഒരു ഇൻഡസ്ട്രിയിൽ നിൽക്കുക എന്ന് പറയുന്നത് എനിക്ക് തോനുന്നു കഴിവ് ഭാഗ്യം, എന്നതിനേക്കാളൊക്കെ ഉപരി ജനങ്ങൾ തരുന്ന അംഗീകാരം ആണ് എല്ലാം.

Also Read
എനിക്കത് അത്ര വലിയ ആത്മാർത്ഥത ഒന്നും തോന്നിയ ഒരു റിലേഷൻ അല്ലായിരുന്നു: മൃദുലയ്ക്ക് മുൻപ് ഉണ്ടായിരുന്ന തന്റെ ക്രഷിനെ കുറിച്ച് യുവ കൃഷ്ണ

അതുകൊണ്ടുതന്നെ ഇത് ഞാൻ ജനങ്ങൾ തരുന്ന അംഗീകാരമായിട്ടാണ് കാണുന്നത്. അതിന് കാരണമായ എല്ലാവര്ക്കും നന്ദി അറിയിക്കുന്നു. ലാലുച്ചേട്ടൻ ഇവിടെ എവിടെയോ ഉണ്ട്. അദ്ദേഹത്തിന്റെ സാന്നിധ്യത്തിൽ ഒരു അവാർഡ് വാങ്ങിക്കാൻ പറ്റിയതിൽ ഒരുപാട് സന്തോഷം.

ദാസേട്ടനും പ്രഭ ആന്റി എല്ലാവരും ഉണ്ട്. അവരുടെയൊക്കെ സാന്നിധ്യത്തിൽ അവാർഡ് വാങ്ങാൻ കഴിഞ്ഞതിൽ ഒരുപാട് സന്തോഷം. ഒരുപാട് നന്ദിയുണ്ട് സൈമ എനിക്ക് ഈ വിലയേറിയ അവാർഡ് നൽകിയതിന്.

ഇത്രയും പറഞ്ഞ ശേഷം കാവ്യ മാധവന്റെ അടുത്തെത്തി. അവസാനം കണ്ടപ്പോൾ ഞാൻ പറയാൻ മറന്നു പോയി എന്ന് പറഞ്ഞശേഷം ആണ് സാരിച്ചു തുടങ്ങിയത്. ആദ്യം കാവ്യ ഇംഗ്ലീഷിൽ സംസാരിക്കാൻ ശ്രമിച്ചു. എന്നാൽ അതിൽ കംഫർട്ട് ആകില്ലെന്ന് മനസിലായതോടെ ഞാൻ മലയാളത്തിൽ സംസാരിക്കാം എന്ന് കാവ്യ പറയുന്നു.

ഞാൻ മലയാളത്തിൽ പറയാം ആരാന്നു വച്ചാൽ ഈ പുള്ളിക്ക് മനസിലാകുന്ന ഭാഷയിൽ പറഞ്ഞു കൊടുത്തോളൂ യൂക്യാൻ അണ്ടർസ്റ്റാൻഡ് മലയാളം എന്ന് കാവ്യ, മാധവനോട് ചോദിക്കുമ്പോൾ ലിറ്റിൽ എന്ന് മാധവൻ മറുപടി നൽകുന്നു. പിന്നീട് തമിഴ് സംസാരിക്കാം എന്ന് പറഞ്ഞ കാവ്യ അദ്ദേഹത്തോട് സംസാരിച്ചു തുടങ്ങുകയും ചെയ്യുന്നു.

ഞാൻ നായികയായി അഭിനയിച്ചു തുടങ്ങിയ കാലം. ഊട്ടിയിൽ ഷൂട്ടിന് പോയപ്പോൾ ഉള്ള സംഭവം ആണ്. എന്റെ പേര് കാവ്യാ മാധവൻ എന്നാണെന്ന് അവിടെ ആർക്കും അറിയില്ല. അന്ന് താങ്കൾ വലിയ സ്റ്റാറാണ്. ഇന്നും അങ്ങനെയാണ്. അപ്പോൾ എന്നെക്കാണാൻ കുറെ ആളുകൾ വന്നു.

ഞാൻ അദ്ഭുതപ്പെട്ടു എന്നെ കാണാൻ ഇവർ വരേണ്ട കാര്യമെന്താ എന്നോർത്തു. പിന്നെയാണ് കാര്യം എനിക്ക് മനസിലാകുന്നത്. ഞങ്ങൾക്കൊപ്പം ഷൂട്ടിങ്ങിന് നായകൻ ജയസൂര്യ ആയിരുന്നു ഉണ്ടായിരുന്നത്. അദ്ദേഹം അവിടെയുള്ളവരോട് ഒക്കെ ഞാൻ, നടൻ മാധവന്റെ ഭാര്യയാണെന്ന് പറഞ്ഞിരുന്നു.

അതുകൊണ്ടാണ് ഇത്രയും ആളുകൾ എന്നെ കാണാൻ വരുന്നത്. മാധവന്റെ ഭാര്യയെ കാണാൻ വേണ്ടി എന്ന് കാവ്യ പറയുമ്‌ബോൾ മാധവൻ മൈക്കു കയ്യിലേക്ക് വാങ്ങി. നോ പ്രോബ്ലം, എന്റെ ആദ്യ സിനിമയിൽ ഞാൻ പറയുന്ന ഒരു ഡയലോഗുണ്ട്, അഡ്ജസ്റ്റ് ചെയ്യാം എന്നായിരുന്നു നടൻ മാധവൻ നൽകിയ മറുപടി.

Also Read
ബലൂണുകളും കൈയ്യിലേന്തി മീനാക്ഷിയുടെ ഒക്കത്തിരുന്ന് ചിരിച്ച് മഹാലക്ഷ്മി, മാമാട്ടിയുടെ പിറന്നാൾ ചിത്രങ്ങൾ വൈറലാക്കി ആരാധകർ

Advertisement