എന്റെ പവർബാങ്ക്, അതീവ ഗ്ലാമറസ് ലുക്കിൽ ഗോപി സുന്ദറിനൊപ്പം അഭയ ഹിരൺമയി, ഏറ്റെടുത്ത് ആരാധകർ

615

മലയാള സിനിമയിൽ നിരവധി സൂപ്പർഹിറ്റ് ഗാനങ്ങൾ ഒരുക്കി ശ്രദ്ധേയനായ സംഗീത സംവിധായകൻ ആണ് ഗോപി സുന്ദർ. ഒന്നിനൊന്ന മികച്ച ഗാനങ്ങളായിരുന്നു അദ്ദേഹത്തിന്റെ സംഗിതത്തിൽ പുറത്തു വന്ന ഓരോന്നും.

മിനിസ്‌ക്രീനിലെ റിയാലിറ്റി ഷോകളിലെ ജഡ്ജിങ്ങ് പാനലുകളിലും സജിവമായ അദ്ദേഹത്തിന് ആരാധകരും ഏറെയാണ്. സോഷ്യൽ മീഡിയയിലും ഏറെ സജീവമായ ഗോപി സുന്ദർ തന്റെ വിശേഷങ്ങൾ എല്ലാം ആരാധകരുമായി പങ്കുവെയ്ക്കാറുമുണ്ട്.

Advertisements

അതേ സമയം പ്രശസ്ത പിന്നണി ഗായിക അഭയ ഹിരൺമയി ആണ് ഗോപി സുന്ദറിന്റെ ജീവിത സഖി. ഗോപി സുന്ദറും പങ്കാളിയായ ഗായിക അഭയ ഹിരണ്മയിയും ചേർന്നുള്ള പോസ്റ്റുകൾ ഇടയ്ക്കിടെ സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെടാറുണ്ട്.

Also Read
മമ്മൂക്ക എന്നെ പരസ്യത്തിൽ കണ്ടത് ആ സമയത്ത് ആയിരുന്നു, പിന്നെ സംഭവിച്ചത് ഇങ്ങനെ: മാളവിക മോഹൻ പറയുന്നു

ഇരുവരും ലിവിങ് ടുഗെദർ റിലേഷൻഷിപ്പിലാണ്. ഇപ്പോഴിതാ തന്റെ പ്രിയപ്പെട്ട ബണ്ണി അഭയ ഹിരൺമയിക്ക് ഒപ്പം ഗോപി സുന്ദർ വേദി പങ്കുവെച്ചിരിക്കുന്ന ഫോട്ടോയാണ് വൈറൽ ആകുന്നത്. ബ്ലൂ ബ്ലെയ്സറും ഡെനിം പാന്റ്സും ധരിച്ച ഗോപിക്ക് ഒപ്പം വെട്ടിത്തിളങ്ങുന്ന ബ്ലാക്ക് മിനി പാർട്ടി ഡ്രെസ്സും ഷോർട്ട് ഹെയർ സ്റ്റൈലിലുമാണ് അഭയ എത്തിയത്.

ഇരുവരും ചിത്രങ്ങൾ സോഷ്യൽ മീഡിയകളിൽ പങ്കുവെച്ചിട്ടുണ്ട്. എന്റെ പവർബാങ്ക് എന്ന് കുറിച്ചാണ് ഗോപി സുന്ദർ ചിത്രം പങ്കുവെച്ചത്. ഇരുവരും ക്യാമറയെ നോക്കി പുഞ്ചിരി തൂകുന്ന ചിത്രമാണ് ഗോപി പോസ്റ്റ് ചെയ്തത്.

ആരോഗ്യ കാര്യത്തിലും ഇരുവരും ശ്രദ്ധാലുക്കളാണ്. ഗോപിക്കൊപ്പം ത്രെഡ് മില്ലിൽ ഒരുദിവസത്തെ വർക്ക്ഔട്ട് ചെയ്യുന്ന പോസ്റ്റുമായി അഭയ വന്നിട്ടുണ്ട്. എന്താണ് ജീവിതത്തിലെ അച്ചടക്കം എന്നതിനെക്കുറിച്ചുള്ള നീളൻ കുറിപ്പും അഭയയുടെ പോസ്റ്റിലുണ്ട്.

ഏറെ നാളുകൾക്ക് ശേഷം താൻ ജീവിതത്തിൽ അച്ചടക്കം പാലിക്കാൻ തീരുമാനിച്ചിരിക്കുന്നു. അച്ചടക്കം യഥാർത്ഥത്തിൽ സ്വയം പ്രചോദനവും നമ്മെത്തന്നെ മുന്നോട്ടു നയിക്കുന്നതുമാണ്. കൂടുതൽ അച്ചടക്കവും സമാധാനവും ഉണ്ടാകാൻ പ്രാർത്ഥിക്കുന്നു.

Also Read
ബലൂണുകളും കൈയ്യിലേന്തി മീനാക്ഷിയുടെ ഒക്കത്തിരുന്ന് ചിരിച്ച് മഹാലക്ഷ്മി, മാമാട്ടിയുടെ പിറന്നാൾ ചിത്രങ്ങൾ വൈറലാക്കി ആരാധകർ

ജീവിതത്തിന് അതിന്റെ ഉയർച്ചകളും താഴ്ചകളും ഉണ്ട്. സ്വയം പ്രചോദിപ്പിക്കാൻ ശ്രമിക്കുന്ന ആളുകൾ കൂടുതൽ സമാധാനപരമായിരിക്കും എന്ന് അഭയ കുറിച്ചു.

Advertisement