ഇത്രയും അവാർഡുകളും അംഗീകാരങ്ങളും കിട്ടിയിട്ടും തനിക്ക് മതിയായില്ലേ? മമ്മൂട്ടിയോട് പൊതുവേദിയിൽ ഹരിഹരൻ

40

പ്രേഷകർ ഒന്നടങ്കം കാത്തിരിക്കുന്ന സിനിമയാണ് മെഗാസ്റ്റാർ മമ്മൂട്ടിയുടെ മാമാങ്കം എന്ന ബ്രഹ്മാണ്ഡ ചിത്രം. മികച്ച സ്വീകാര്യതയാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭംതൊട്ട് ലഭിക്കുന്നത്. 50 കോടി ബഡ്ജറ്റിൽ അണിയിച്ചൊരുക്കുന്ന സിനിമ ചരിത്ര വിജയമാകുമെന്ന് തന്നെയാണ് ആരാധകർ പ്രതീക്ഷിക്കുന്നത്. മമ്മൂട്ടിയുടെ കരിയറിലെ എറ്റവും വലിയ ചിത്രമായിട്ടാണ് മാമാങ്കം അണിയറയിൽ ഒരുങ്ങിക്കൊണ്ടിരിക്കുന്നത്.

മാമാങ്കത്തിന്റെ ഓഡിയോലോഞ്ച് കഴിഞ്ഞ ദിവസമാണ് കൊച്ചിയിൽ നടന്നത്. ഓഡിയോലോഞ്ചിൽ വച്ച് മുഖ്യാതിഥിയായ സംവിധായകൻ ഹരിഹരൻ മമ്മൂട്ടിയെ കുറിച്ച് പറഞ്ഞ കാര്യങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. മമ്മൂട്ടിക്ക് എന്തിനാണ് ഇത്രയും അവാർഡുകൾ എന്നായിരുന്നു ഹരിഹരന്റെ ചോദ്യം. ഹരിഹരന്റെ ചോദ്യത്തിന് മമ്മൂട്ടി പറഞ്ഞ മറുപടിയും അദ്ദേഹം സദസിനോട് പങ്കുവച്ചു.

Advertisements

‘എത്ര അവാർഡുകൾ കിട്ടി, എത്ര അംഗീകാരങ്ങൾ കിട്ടി? ഇനിയും നിങ്ങൾക്ക് അവാർഡിനെ കുറിച്ച് എന്തിനാണ് ഇത്ര ചിന്ത. എന്നായിരുന്നു ഞാൻ മ്മൂട്ടിയോട് ചോദിച്ചത്. എന്നാൽ, തനിക്ക് എത്ര അവാർഡ് കിട്ടിയാലും മതിയാവില്ല എന്നായിരുന്നു മമ്മൂട്ടിയുടെ മറുപടി’-അദ്ദേഹം പറഞ്ഞു. സിനിമയോട് എന്നും പാഷനും, ആത്മാർത്ഥതയും സത്യസന്ധതയുമാണ് മമ്മൂട്ടിക്കെന്നും ഹരിഹരൻ പറയുന്നു. മലയാള സിനിമയുടെ സൗഭാഗ്യമാണ് മമ്മൂട്ടിയെന്നും പരിപാടിക്കിടെ ഹരിഹരൻ വ്യക്തമാക്കി. മമ്മൂട്ടി മത്സരിക്കുന്നത് ഷാരൂഖിനോടോ സൽമാനോടോ അല്ലെന്നും, ലോകസിനിമയിലെ മഹാനടന്മാരോടാണെന്നും ഹരിഹരൻ പറഞ്ഞു.

ടൊവിനോ തോമസ്, സണ്ണി വെയ്ൻ തുടങ്ങിയവരും മാമാങ്കത്തിന്റെ ഓഡിയോ ലോഞ്ചിൽ പങ്കെടുത്തിരുന്നു. വമ്ബൻ താരനിര അണിനിരക്കുന്ന ചിത്രം മലയാളത്തിലെ പ്രശ്സത സംവിധായകരിൽ ഒരാളായ എം.പദ്മകുമാറാണ് ഒരുക്കുന്നത്. ചിത്രത്തിൽ മമ്മൂട്ടിക്കൊപ്പം നായികയായി ബോളിവുഡ് നടി പ്രാചി തെഹ്ലനും എത്തുന്നു. ഉണ്ണി മുകുന്ദൻ, അനു സിത്താര, കനിഹ, സിദ്ധിഖ്, സുരേഷ് കൃഷ്ണ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്.

Advertisement