ബോളിവുഡ് ചിത്രമായ ഗോയൽ എന്ന ചിത്രത്തിലൂടെയാണ് താരസുന്ദരി ദേവയാനി തന്റെ അഭിനയ ജീവിതം ആരംഭിച്ചത്. പക്ഷേ, ഈ ചിത്രം പുറത്തിറങ്ങിയില്ല. പിന്നീട് ചില മലയാളചിത്രങ്ങളിൽ അഭിനയിച്ചു.
അതോടെ മലയാളികൾക്ക് പ്രിയപ്പെട്ട തെന്നിന്ത്യൻ താരമായി ദേവയാനി. ഇനിയ, പ്രിയങ്ക എന്നീ രണ്ടു മക്കളാണ് താരത്തിന് ഉളളത്. ഇനിയ ഒൻപതിലും പ്രിയങ്ക ഏഴിലുമാണ് പഠിക്കുന്നത്. നടന്മാരായ നകുൽ, മയൂർ എന്നിവർ ദേവയാനിയുടെ സഹോദരന്മാരാണ്.
കുടുംബ പ്രേക്ഷകർക്ക് പ്രിയപ്പെട്ട ദേവയാനിയുടെ ഭർത്താവ് സംവിധായകൻ രാജ്കുമാറാണ്. ഇരുവരും ഒന്നിച്ച് തുടക്ക കാലത്ത് ചില ചിത്രങ്ങൾ ചെയ്തിരുന്നു ഇതിനിടെയാണ് ഇരുവരും പ്രണയബദ്ധരായത്.
എന്നാൽ ദേവയാനിയുടെ അത്ര പൊക്കമില്ലാത്ത, ഇരുണ്ട നിറവുമുള്ള രാജകുമാരനുമായുള്ള വിവാഹത്തിനു വീട്ടുകാർ എതിരായിരുന്നു. എതിർപ്പുകൾ ശക്തമായതോടെ താരം ഒളിച്ചോടി വിവാഹം കഴിക്കുകയായിരുന്നു. 2001ലാണ് ഇരുവരും വിവാഹിതരായത്.
എന്നാൽ സൗന്ദര്യത്തിന്റെ പേരിൽ തന്നെ വിമർശിച്ചവർക്ക് മറുപടി നൽകുകയാണ് താരം. ഒരു കൊച്ചു കുഞ്ഞിനെപോലെയാണ് ഭർത്താവ് തന്നെ പരിചരിക്കുന്നതെന്നും ലോകത്തിലെ ഏറ്റവും മനോഹരമായ ദാമ്പത്യം തങ്ങളുടേത് ആണെന്നുമാണ് ദേവയാനി പറയുന്നു.