ചാൻസും ചോദിച്ച് ചെന്നിട്ട് ഓവറായ ബന്ധമാക്കിയിട്ട് പിന്നെ ചാൻസ് തന്നില്ലെന്ന പേരിൽ അതിനെ പീ ഡ നം ആക്കി മാറ്റുന്നത് എന്തിനാണ്; തുറന്നു ചോദിച്ച് കൃഷ്ണപ്രഭ

266

മലയാള സിനിമാ സീരിയൽ പ്രേമികൾക്ക് വളരെ പെട്ടെന്ന് തന്നെ ഏറെ സുപരിചിതയായി മാറിയ നടിയാണ് കൃഷ്ണപ്രഭ. മലയാളത്തിന്റെ താരരാജാവ് മോഹൻലാലിനെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ ഒരുക്കിയ മാടമ്പി എന്ന ചിത്രത്തിലൂടെ ആണ് താരം മലയാള സിനിമാ അഭിനയ രംഗത്തേക്ക് എത്തിയത്.

പിന്നീട് നിരവധി സിനിമകളിലെ മികച്ച വേഷങ്ങളിലൂടെ മലയാളികളുടെ പ്രിയനടിയായി കൃഷ്ണ പ്രഭ മാറി. നല്ല ഒരു നടി എന്നതിലുപരി കൃഷ്ണപ്രഭ മികച്ച ഒരു നർത്തകിയും ഗായികയും കൂടിയാണ്. മിനിസ്‌ക്രീൻ സീരിയലുകളിലും കൃഷ്ണ പ്രഭ സജീവമാണ്.

Advertisements

ബി ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്ത മാടമ്പി എന്ന ചിത്രത്തിലൂടെയാണ് കൃഷ്ണപ്രഭ അഭിനയ രംഗത്ത് എത്തുന്നത്. ജീത്തു ജോസഫ് ഒരുക്കിയ ലൈഫ് ഓഫ് ജോസൂട്ടി എന്ന ചിത്രത്തിലൂടെ താരം കൂടുതൽ ശ്രദ്ധേയയായി. ജീത്തു ജോസഫിന്റെ തന്നെ മോഹൻലാൽ ചിത്രം ദൃശ്യം 2ൽ വളരെ കുറച്ച് മാത്രം സീനുകളിൽ അഭിനയിച്ച് ഗംഭീര പ്രകടനം കാഴ്ചവച്ചു.

Also Read
എപ്പോഴും നല്ല വാക്ക് പറയാനാകില്ല; അടുത്ത സുഹൃത്തും അയല്‍ക്കാരനും ആയിട്ടും മോഹന്‍ലാലിനെ കമല്‍ ഹാസന്‍ പരസ്യമായി വിമര്‍ശിച്ചത് എന്തിന് എന്ന് അറിയുമോ?

മനോജ് ഗിന്നസിന്റെ കൊച്ചിൻ നവോദയ ട്രൂപ്പിൽ കൃഷ്ണപ്രഭ നർത്തകിയായി. പിന്നീടാണ് മിനിസ്‌ക്രീനിലേക്കും ബിഗ് സ്‌ക്രീനിലേക്കും എത്തുന്നത്. ഇപ്പോഴും മിനി സ്‌ക്രീനിലും ബിഗ് സ്‌ക്രീനിലും ഒരുപോലെ തിളങ്ങി നിൽക്കുകയാണ് നടി. മികച്ച ഒരു നർത്തകി കൂടിയായ താരം പങ്കുവെയ്ക്കുന്ന ഡാൻസ് വീഡിയോകൾ ഒക്കെ വളരെ പെട്ടെന്ന് വൈറൽ ആയി മാറാറുമുണ്ട്. സോഷ്യൽ മീഡിയയിൽ ഏറെ സജീവമാണ് താരം.

ഇപ്പോഴിതാ മി ടൂ, സിനിമയിലെ പീ ഡ ന പരാതികൾ എന്നിവയിൽ തന്റെ നിലപാട് തുറന്ന് പറഞ്ഞ് രംഗത്ത് എത്തിയിരിക്കുകയാണ് കൃഷ്ണ പ്രഭ.

താരത്തിന്റെ വാക്കുകൾ ഇങ്ങനെ:

ചിലത് വാർത്തയ്ക്ക് വേണ്ടിയുള്ള പ്രാധാന്യത്തിന് ആയി ചെയ്യുന്നത് പോലെ എനിക്ക് തോന്നിയിട്ടുണ്ട്. ചെയ്യുന്ന വഞ്ചനകളെ പീ ഡ ന േക്കസ് ആക്കി മാറ്റുന്നുണ്ടെന്ന് നടി അഭിപ്രായപ്പെട്ടു. ചിലപ്പോൾ സിനിമയിൽ അവസരം തരാം എന്ന് പറയും. അതിൽ താരാതെ വീണ്ടും ചെന്ന് ചോദിക്കുമ്പോൾ അടുത്ത സിനിമയിൽ തരാം എന്ന് പറയും.

ഇതൊക്കെ വഞ്ചനാക്കുറ്റം മാത്രമാണ്. അതെങ്ങനെയാണ് പീ ഡ ന ക്കേസ് ആയി മാറുന്നത് എന്നും കൃഷ്ണപ്രഭ ചോദിക്കുന്നു. വഞ്ചിച്ചു എന്ന തലക്കെട്ട് നോക്കുമ്പോൾ ശ്രദ്ധിക്കില്ല. എന്നാൽ പീഡനം എന്ന് കണ്ടാൽ വായനക്കാരും ഒന്ന് ശ്രദ്ധിക്കും. അതാണ് മനുഷ്യന്റെ മാനസികാവസ്ഥ.

പല പ്രശ്നങ്ങളും ഇവിടെ ഉണ്ടാവാൻ കാരണം ആദ്യം തന്നെ ഇവർ ഓവറായിട്ടുള്ള ഒരു കൂട്ടുകെട്ടിലേക്ക് എത്തുന്നതാണ്. ചിലർ കൂട്ടുകാരാകുന്നത് കടുത്ത ആത്മബന്ധത്തിലേക്ക് പോകും. പിന്നെ ഒന്നും രണ്ടും പറഞ്ഞ് ചെറിയ കാര്യങ്ങൾക്ക് പോലും അടിയായി പരസ്പരം വീട്ടുകാരെ വരെ തെറിപറയും. എന്തും ഓവറായാൽ കൊള്ളില്ലെന്നും താരം പറയുന്നു.

Also Read
വാശി പിടിക്കില്ല, പക്ഷെ അതിലേക്ക് എത്തിക്കും; പാപ്പുവിന്റെ ഈ സ്വഭാവം എവിടെ നിന്ന് കിട്ടിയെന്ന് അറിയില്ലെന്ന് അഭിരാമി; സര്‍പ്രൈസ് സമ്മാനവുമായി അഭിരാമിയും അമ്മയും!

Advertisement