ഇനി അഭിനയിക്കില്ലെന്ന് പാർവതി പറഞ്ഞിട്ടില്ലല്ലോ; നല്ല കഥയുമായി ആരെങ്കിലും വരട്ടെ തീർച്ചയായും തിരിച്ചുവരും: ജയറാം

98

ഒരുകാലത്ത് മലയാള സിനിമയിലെ സൂപ്പർ നടിയായിരുന്നു പാർവ്വതി എന്ന അശ്വതി. വിടർന്ന കണ്ണുകളും ഇടതൂർന്ന മുടിയും ശാലീന സൗന്ദര്യവുമായി എത്തി ഒരുപിടി മലയാള ചിത്രങ്ങളിൽ മികച്ച കഥാപാത്രത്തെ അവതരിപ്പിച്ച് ആരാധകരെ വാരിക്കൂട്ടിയ നടിയാണ് പാർവതി.

സിനിമയിൽ തിളങ്ങി നിൽക്കുമ്പോൾ തന്നെ നടൻ ജയറാമിനെ പ്രണയിച്ച് വിവാഹം കഴിച്ച പാർവ്വതി പിന്നീട് സിനിമാ വിടുകയായിരുന്നു. ഇപ്പോൾ മലയാള സിനിമയിലെ മാതൃകാ താര ദമ്പതികൾ ആണ് ജയറാമും പാർവ്വതിയും. വിവാഹിതരേ ഇതിലേ എന്ന ബാലചന്ദ്രമേനോൻ സിനിമയിലൂടയാണ് പാർവ്വതി സിനിമാ രംഗത്തേക്ക് അരങ്ങേറിയത്.

Advertisements

താൻ സൂപ്പർനടിയായി തിളങ്ങി നിന്ന കാലത്തായിരുന്നു അന്ന് തുടക്കകാരനായിരുന്ന നടൻ ജയറാമിനെ പ്രണയിച്ച് വിവാഹം കഴിച്ചത്. ജയറാമിന്റെ ആദ്യ ചിത്രമായ അപരൻ, പെരുവണ്ണാപുരത്തെ വിശേഷങ്ങൾ, ശുഭയാത്ര, തലയണമന്ത്രം, പാവക്കൂത്ത്, കുറുപ്പിന്റെ കണക്കുപുസ്തകം, സ്വാഗതം, വർണം, തുടങ്ങി പതിനഞ്ചോളം ചിത്രങ്ങളിൽ ഇരുവരും ഒന്നിച്ചഭിനയിച്ചിട്ടുണ്ട്.

Also Read
പരസ്പരം ഒരിക്കൽ ഞങ്ങൾ കളിച്ചപ്പോൾ ഞാൻ നാണം കെട്ട രീതിയിൽ തോറ്റു, അന്ന് ആ ഗെയിമിൽ തോറ്റെങ്കിലും ജീവിതത്തിൽ ഞാൻ വിജയിച്ചു: ബാല

ഇപ്പോഴിതാ പാർവതിയുടെ സിനിമയിലേക്കുള്ള തിരിച്ചുവരവിനെ കുറിച്ച് സൂചന നൽകി രംഗത്ത് എത്തിയിരിക്കുകയാണ് നടനും ഭർത്താവും ആയ ജയറാം. ബിഹൈൻഡ് വുഡ്സിന് നൽകിയ അഭിമുഖത്തിലാണ് പാർവതിയുടെ തിരിച്ചുവരവുമായി ബന്ധപ്പെട്ട് ജയറാം മനസുതുറന്നത്.

എന്നാണ് ഇനി മലയാളികൾക്ക് ജയറാമും പാർവതിയും ഒന്നിക്കുന്ന ഒരു സിനിമ കാണാൻ സാധിക്കുക എന്ന ചോദ്യത്തിന് അത് താൻ എങ്ങനെയാണ് പറയുകയെന്നും അങ്ങനെയൊരു നല്ല കഥയുമായി ആരെങ്കിലും വരട്ടെ തീർച്ചയായും നോക്കാമെന്നായിരുന്നു ജയറാമിന്റെ മറുപടി. പാർവതി അപ്പോൾ സിനിമയിലേക്ക് തിരികെ എത്തുമോ എന്ന ചോദ്യത്തിന് അതിനെന്താണ് പാർവതി ഇനി അഭിനയിക്കില്ല എന്ന് പറഞ്ഞിട്ടേയില്ലല്ലോ എന്നായിരുന്നു ജയറാമിന്റെ മറുപടി.

ജയറാം പാർവതി കാളിദാസ് കോംമ്പോ കാണാൻ സിനിമാ ആരാധകർക്ക് സാധിക്കുമോ എന്ന ചോദ്യത്തിന് അത് അറിയില്ലെന്നും അങ്ങനെ ഒരു കഥയുമായി ഇതുവരെ ആരും എത്തിയിട്ടില്ലെന്നുമായിരുന്നു ജയറാം പറഞ്ഞത്. സിനിമയിലെപ്പോലെ തന്നെ ജീവിതത്തിലും വളരെ കൂളായി ഇരിക്കുന്ന ആളാണോ ജയറാം എന്ന ചോദ്യത്തിന് നമ്മുടെ പ്രസൻസ് ഒരാളെ ബോറടിപ്പിക്കരുത് എന്നുണ്ടെന്നും നമ്മൾ കാരണം ഒരാൾക്കെങ്കിലും സന്തോഷം നൽകുകയാണെങ്കിൽ അതാണ് വലിയ കാര്യമെന്നുമായിരുന്നു ജയറാമിന്റെ മറുപടി.

സിനിമയ്ക്ക് അകത്തും പുറത്തും എനിക്ക് എത്രയോ സുഹൃത്തുക്കളുണ്ട്. ഗ്രേറ്റ് ഗ്രാൻഡ് ഫാദർ ചെയ്തപ്പോൾ ചിത്രത്തിന്റെ പൂജയ്ക്കായി ഞാൻ ലാലേട്ടനേയും മമ്മൂക്കയേയും വിളിച്ചു. അതിനെന്താ വരാം മോനേ എന്ന് പറഞ്ഞ് അവർ രണ്ടുപേരും ഓടി വന്നു. അതൊരു ലോങ് ലാസ്റ്റിങ് ഫ്രണ്ട്ഷിപ്പ് ഞാൻ കാത്തു സൂക്ഷിക്കുന്നതു കൊണ്ടാണ്.

Also Read
അഭിനയം പോരെന്ന് പറഞ്ഞ് ആ സീരിയലിൽ നിന്നും എന്നെ ഒഴിവാക്കി, മനസ്സ് വല്ലാതെ വിഷമിച്ച് നിന്നപ്പോൾ ഭാര്യ പറഞ്ഞത് ഇങ്ങനെ: തുറന്നു പറഞ്ഞ് കുടുംബവിളക്കിലെ ‘അനിരുദ്ധ്’ ആനന്ദ്

അതുപോലെ പെട്ടെന്ന് വിളിച്ചാൽ വിജയ് സേതുപതി ഒരു സിനിമയ്ക്കായി ഓടിവരുന്നതും അതുകൊണ്ടാണ്.
വിജയ് സേതുപതിയോട് ഞാൻ തന്നെയാണ് മലയാള സിനിമയിൽ അഭിനയിക്കുന്നതിനെ കുറിച്ച് ചോദിച്ചത്. കഥ കേട്ടപ്പോൾ അദ്ദേഹത്തിന് വളരെ ത്രില്ലിങ് ആയി തോന്നി. തീർച്ചയായും ചെയ്യാമെന്ന് പറഞ്ഞു പിന്നെ ഞാനുമായുള്ള സൗഹൃദം ഒരു ഫാക്ടറാണെന്ന് തോന്നിയിട്ടുണ്ട്.

അല്ലാതെ ഒരു മലയാളം സിനിമ ചെയ്യാനൊന്നും പുള്ളിക്ക് അന്ന് താത്പര്യമുണ്ടായിരുന്നില്ല, ജയറാം പറഞ്ഞു. ഇങ്ങനെയുള്ള സൗഹൃദങ്ങൾ നമ്മൾ കാത്തുസൂക്ഷിക്കണം. നമ്മൾക്കുള്ളിൽ എന്ത് വേദന ഉണ്ടങ്കിലും അത് നമ്മുടെ എതിരെ വന്നിരിക്കുന്ന ആൾ അറിയേണ്ടതില്ല. അതെന്നും കീപ്പ് ചെയ്യാൻ ഞാൻ നോക്കാറുണ്ട്. അതുപോലെ ഫ്രണ്ട്ഷിപ്പ് മിസ് യൂസ് ചെയ്യാതെ നോക്കുക.

അങ്ങനെ കാത്തു സൂക്ഷിക്കുന്നത് കൊണ്ടാവാം എനിക്ക് ഇങ്ങനെ ചിരിച്ചിരിക്കാൻ സാധിക്കുന്നതെന്നും ജയറാം പറഞ്ഞു. അതേ സമയം മലയാളത്തിലെ എല്ലാ സൂപ്പർ സ്റ്റാറുകളുടെയും കൂടെ അഭിനയിച്ചിട്ടുള്ള പാർവതി വിവാഹ ശേഷം സിനിമയിൽ നിന്നും വിട്ടുനിൽക്കുകയാണ്. രണ്ടു മക്കളാണ് ഈ ദമ്പതികൾക്ക് ഉള്ളത്. കാളിദാസും മാളവികയും. കാളിദാസ് ഇപ്പോൾ തെന്നിന്ത്യയിലെ ശക്തനായ യുവ നടനാണ്.

സിനിമയിലെത്തിയില്ലെങ്കിലും മാളവിക ജയറാമിന് ഒപ്പം ഒരു പരസ്യ ചിത്രത്തിൽ അഭിനയിച്ചിരുന്നു. അതേ സമയം പാർവ്വതി സിനിമയിലേക്ക് തിരിച്ചെത്തുമെന്ന് ചില വാർത്തകൾ ഒക്കെ വന്നിരുന്നുവെങ്കിലും താരം അതിനെ കുറിച്ച് പ്രതികരിച്ചിരുന്നില്ല.

മലയാളത്തിലെ ഒട്ടുമിക്ക മുൻനിര സംവിധായകർക്ക് ഒപ്പവും മമ്മൂട്ടിയും മോഹൻലാലും അടക്കമുള്ള സൂപ്പർ താരങ്ങൾക്ക് ഒപ്പവും വർക്ക് ചെയ്തിട്ടുള്ള പാർവ്വതി എന്നെന്നും മലയാളികൾക്ക് ഓർക്കാൻ ഒരു പിടി മികച്ച കഥാപാത്രങ്ങളെ സമ്മാനിച്ചിരുന്നു.

Also Read
മഹാലക്ഷ്മിയെ വീട്ടിൽ വിളിക്കുന്ന ചെല്ലപ്പേര് പുറത്ത് വിട്ട് നമിത പ്രമോദ്; ആഹാ എന്ന് ആരാധകർ

1986 ൽ വിവാഹിതരേ ഇതിലെ എന്ന ബാലചന്ദ്രൻ മേനോൻ സിനിമയിലൂടെ അഭിനയ രംഗത്ത് എത്തിയ പാർവ്വതി 1993 വരെയുള്ള കാലഘട്ടത്തിൽ 70 ഓളം സിനിമകളിൽ വേഷമിട്ടു. എഴുതാപ്പുറങ്ങളും, ജാലകവും, ഒരുമിന്നാമുനുങ്ങിന്റെ നുറുങ്ങു വെട്ടവും, തൂവാനത്തുമ്പികളും, ദിനരാത്രങ്ങളും കീരിടവും അടക്കം നിരവധി സിനിമകളിൽ മികച്ച കഥാപാത്രങ്ങളെ പാർവ്വതി സമ്മാനിച്ചു.

അതേ സമയം മലയാളത്തിന്റെ ക്ലാസ്സിക് സംവിധായകൻ പത്മരാജന്റെ തൂവാനത്തുമ്പികളിലെ രാധയായുള്ള പാർവ്വതിയുടെ ഭാവാഭിനയവും മലയാളികൾ ഇന്നും നെഞ്ചോട് ചേർത്തുപിടിക്കുന്നതാണ്.

Advertisement