ആരാധകരേയും ദുഖത്തിലാക്കി മിയയുടെ വീട്ടിൽ നിന്നും സങ്കടവാർത്ത, മിയയുടെ എല്ലാമെല്ലാം ആയിരുന്ന അച്ഛൻ പോയി, സങ്കടക്കടലായി താരത്തിന്റെ വീട്

75

മിനി സ്‌ക്രീനിലൂടെ എത്തി മലയാളികളുടെ പ്രിയതാരമായി മാറിയ നടിയാണ് മിയാ ജോർജ്. അൽഫോൺസാമ്മ എന്ന മിനിസ്‌ക്രീൻ പരമ്പരയിലൂടെയാണ് മിയ അഭിനയരംഗത്ത് എത്തിയത്. പിന്നീട് സിനിമയിലും എത്തിയ മിയയെ എല്ലാവർക്കും ഭയങ്കര ഇഷ്ടവുമാണ്.

മിയ വിവാഹം കഴിച്ചപ്പോഴും മിയക്ക് കുഞ്ഞു ജനിച്ചപ്പോഴും എല്ലാം മലയാളികൾ താരത്തിന് ഒപ്പം തന്നെ സന്തോഷിച്ചിരുന്നു. അടുത്തിടെയാണ് നടി ആൺകുഞ്ഞിന് ജന്മം നൽകിയത്. ഇപ്പോഴിതാ മിയയുടെ വീട്ടിൽ നിന്നും ഒരു ദുഖ വാർത്തായാണ് ആരാധകരെ തേടിയെത്തിയിരിക്കുന്നത്.

Advertisements

മിയയുടെ പിതാവ് ജോർജ് ജോസഫ് അന്തരിച്ചു എന്നതാണ് ആ ദുഖവാർത്ത. 75 വയസായിരുന്നു അദ്ദേഹത്തിന്. ഒരാഴ്ചയിൽ അധികമായി ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്നു അദ്ദേഹം. സംസ്‌കാരം 22-ാം തീയതി ഉച്ചകഴിഞ്ഞ് പ്രവിത്താനം സെന്റ് അഗസ്റ്റിൻ പള്ളിയിൽ വെച്ചു നടക്കും.

Also Read
താൻ ബോധപൂർവം അങ്ങനെ ചെയ്യില്ല പക്ഷേ അയാൾ പറഞ്ഞത് ഒരുപാട് വേദനിപ്പിച്ചു: വെളിപ്പെടുത്തലുമായി മൗനരാഗത്തിലെ ‘വിക്രം’ കല്യാൺ ഖന്ന

ഭാര്യ: മിനി. മക്കൾ: ജിനി, ജിമി (മിയ ജോർജ്). പിതാവിന്റെ വിയോഗത്തിൽ അതീവ ദുഖിതയാണ് മിയ. അടുത്തകാലത്തായി സന്തോഷം മാത്രം നിറഞ്ഞു നിന്നിരുന്ന വീട് വളരെ വേഗം സങ്കടക്കടലായി മാറിയത് ആരാധകർക്കും സഹിക്കാൻ ആയിട്ടില്ല.

കുടുംബത്തിന്റെ വിശേഷങ്ങൾക്ക് ഒപ്പം മിയയുടെ സഹോദരി പങ്കിടുന്ന വീഡിയോയിൽ മിക്കതിലും മിയയുടെ പപ്പയും ഭാഗമായിരുന്നു. അതേ സമയം അടുത്തിടെയ ആയിരുന്നു മിയ അമ്മയായത്. കുഞ്ഞുമായുള്ള ഫോട്ടോ താരം സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരുന്നു.

അമ്മയായ സന്തോഷം മിയ സോഷ്യൽ മീഡിയകളിലൂടെയാണ് അരാധകരെ അറിയിച്ചത്. ലൂക്ക ജോസഫ് ഫിലിപ്പ് എന്നാണ് മകന് മിയയുടെ ഭർത്താവും നൽകിയ പേര് സോഷ്യൽ മീഡിയകളിൽ സജീവമാണ് മിയ. താരം പങ്കുവെയ്ക്കുന്ന ചിത്രങ്ങൾ വളരെ പെട്ടെന്ന് തന്നെ വൈറലായി മാറാറുണ്ട്.

കഴിഞ്ഞ ദിവസമാണ് മിയയും ഭർത്താവ് അശ്വിനും ആദ്യ വിവാഹ വാർഷികം ആഘോഷിച്ചത്. മകൻ ലൂക്കയ്ക്കൊപ്പമായിരുന്നു മിയയുടെ ആദ്യ വിവാഹ വാർഷികാഘോഷം. മകനൊപ്പം ആദ്യ വിവാഹ വാർഷികം ആഘോഷിക്കാൻ കഴിഞ്ഞതിന്റെ സന്തോഷത്തിലായിരുന്നു മിയയും അശ്വിനും.

Also Read
അമ്മ ഉണ്ടെങ്കിൽ ഞാൻ ഉമ്മ വയ്ക്കില്ലെന്ന് കാവ്യ വാശിപിടിച്ചു, പിന്നെ സംഭവിച്ചത് ഇങ്ങനെ: സംവിധായകൻ വെളിപ്പെടുത്തുന്നു

കേക്ക് മുറിച്ചായിരുന്നു ആഘോഷം. ഇതിന്റെ വീഡിയോ മിയ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരുന്നു.
കോട്ടയം ജില്ലയിലെ പാലാ സ്വദേശിനിയായ മിയ ജോർജിന്റെ യഥാർത്ഥ പേര് ജിമി ജോർജ് എന്നാണ്. സിനിമയിലേക്ക് എത്തിയതോടെ ആണ് ജിമി എന്ന പേര് ഒഴിവാക്കി താരം മിയ എന്ന പേര് സ്വീകരിക്കുന്നത്.

മിയയുടെ പിതാവ് ജോർജ് ജോസഫ് ജോലി ചെയ്തിരുന്നത് ഡൽഹിയിൽ ആയിരുന്നു. അതുകൊണ്ടു തന്നെ മിയ ജനിച്ചതും വളർന്നതും ഒക്കെ ഡൽഹിയിൽ ആയിരുന്നു. 2012 ൽ മിസ് ഫിറ്റ്‌നസ് കേരള ആയി തിരഞ്ഞെടുക്കുന്നതോടെ ആണ് മിയ ശ്രദ്ധിക്കപ്പെടാൻ തുടങ്ങിയത്.

തന്റെ അച്ഛനെ കുറിച്ച് പറയുമ്പോൾ നൂറ് നാവായിരുന്നു എന്നും മിയക്ക്. അച്ഛന് തന്റെ എല്ലാ ഉയർച്ചക്കും കാരണം എന്ന് മിയ ഇപ്പോഴും പറയാറുണ്ട്. തന്റെ എല്ലാ കാര്യങ്ങൾക്കും അച്ഛൻ നൽകുന്ന പരിഗണന വളരെ വലുതാണ് എന്ന് മിയ പലപ്പോഴും പറഞ്ഞിട്ടുണ്ട്.

Advertisement