മലയാള സിനിമയിലേക്ക് ബാലതാരമായി ചേക്കേറിയ താരമാണ് നടി പ്രവീണ. നിരവധി സിനിമകളിലൂടെ ശ്രദ്ധേയമായ കഥാപാത്രങ്ങൾ അവതരിപ്പിച്ച് ഇപ്പോള്ഡ മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് പ്രവീണ. മിനിസ്‌ക്രീനിലൂടെയും പ്രേക്ഷകരുടെ പ്രിയതാരമായി പ്രവീണ മാറിയിട്ട് നാളുകളായി.
താരം തന്റെ വിശേഷങ്ങൾ എല്ലാം ആരാധകരുമായി പങ്കുവയ്ക്കാറുമുണ്ട്. എന്നാൽ ഇപ്പോൾ തിരക്കുള്ള റോഡിൽ മഹീന്ദ്ര ട്രക്ക് ഓടിച്ച് പോകുന്ന താരത്തിന്റെ വീഡിയോ ആണ് വൈറലായി മാറുന്നത്.
സ്വന്തം യൂ ട്യൂബ് ചാനലിലൂടെയാണ് പ്രവീണ തിരക്കുള്ള റോഡിൽ മഹീന്ദ്ര ട്രക്ക് ഓടിച്ച് കൊണ്ട് പ്രേക്ഷകരുടെ മുൻപിലേക്ക് എത്തുന്നത്.
താരത്തിന്റെ ധൈര്യത്തിനും, കഴിവിനും സോഷ്യൽ മീഡിയ നിറഞ്ഞ കൈയ്യടിയാണ് നൽകിയിരിക്കുന്നതും. താരം സോഷ്യൽ മീഡിയയിലൂടെ മുൻപ് പാമ്പ് പിടിത്തത്തിന്റെ വീഡിയോയും പങ്ക് വച്ചിരുന്നു. ഇതും ഏറെ ശ്രദ്ധ നേടിയ ഒന്നായിരുന്നു. നഗരത്തിലെ തിരക്കുള്ള റോഡുകളിൽ , കൂടിയും തിരുവനന്തപുരത്തു സ്ഥിര താമസം ആക്കിയ പ്രവീണ ട്രക്ക് ഓടിക്കുന്നത് വീഡിയോയിലൂടെ കാണാം.
പ്രവീണ ട്രക്ക് ഡ്രൈവ് ചെയുന്നത് വളരെ അനായാസം ആണ്. വീഡിയോയിലൂടെ വളരെ അതിശയത്തോടെ താരത്തെ നോക്കുന്ന ആളുകളെയും കാണാം. കൂളിങ് ഗ്ലാസ്സൊക്കെ വച്ച് കൂളായി എന്തായാലും മോഹൻലാൽ സ്‌റ്റൈലിൽ ട്രക്ക് ഓടിക്കുന്ന താരത്തിന്റെ ചങ്കൂറ്റം സമ്മതിക്കണം എന്നും ആരാധകർ പറയുന്നുണ്ട്. 2013 ൽ ഒരു ഓണക്കാലത്താണ് താൻ ഈ വണ്ടി വാങ്ങുന്നത്, തന്റെ ഒരു ലക്കി വണ്ടിയാണ് ഇതെന്നും പ്രവീണ വിഡിയോയിലൂടെ പറയുന്നുമുണ്ട്.
വണ്ടി വാങ്ങിയ കാര്യങ്ങൾ ഒക്കെ ഓർക്കുമ്പോൾ ഒരുപാട് സന്തോഷം തോന്നുന്നുണ്ട് എന്നും പ്രവീണ വ്യക്തമാക്കുന്നുണ്ട്. അതോടൊപ്പം ഈ വണ്ടി ഓടിക്കുന്നത് പൊട്ടി പൊളിഞ്ഞു കിടക്കുന്ന റോഡിലൂടെ അത്ര സുഖകരമായ കാര്യം അല്ലെന്നും താരം പറയുന്നു. മലയാളത്തിലും തമിഴിലും അഭിനയത്തിൽ സജീവമായ പ്രവീണ സീരിയലുകളിൽ അഭിനയിച്ചിട്ടുണ്ട്. പ്രവീണ ഏറ്റവും ഒടുവിൽ അഭിനയിച്ച ചലച്ചിത്രം റിലീസിന് തയ്യാറെടുക്കുന്ന സുമേഷ് ആൻഡ് രമേശ് സിനിമയിലെ ഉഷ എന്ന കഥാപാത്രം ആണ്.
ലോക്ക് ഡൗൺ നിലവിൽ വന്നതോടെ വീട്ടിൽ തന്നെയാണ് പ്രവീണ. സിനിമയിലും സീരിയലുകളിലും ഒരു പോലെ തിളങ്ങി നിരവധി പുരസ്‌കാരങ്ങളും അവർ സ്വന്തമാക്കിയിട്ടുണ്ട്. സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തിൽ മികച്ച രണ്ടാമത്തെ നടിക്കുളള പുരസ്‌കാരത്തിനും പ്രവീണ അര്ഹയായിരുന്നു.
1998ൽ പുറത്തിറങ്ങിയ ശ്യാമപ്രസാദ് ചിത്രം അഗ്നി സാക്ഷി, 2008ൽ അടൂർ ഗോപാലകൃഷ്ണൻ സംവിധാനം ചെയ്ത ഒരു പെണ്ണും രണ്ടാണും എന്നീ ചിത്രങ്ങളിലെ പ്രകടനത്തിനാണ് പ്രവീണയെ തേടി പുരസ്‌കാരങ്ങൾ എത്തിയിരുന്നത്.
പ്രവീണയുടെ ഭർത്താവ് നാഷണൽ ബാങ്ക് ഓഫ് ദുബായ് ഓഫീസറായ പ്രമോദ് ആണ്. മകൾ ഗൗരി. കളിയൂഞ്ഞാൽ എന്ന ചിത്രത്തിലൂടെ ആണ് പ്രവീണ സിനിമ ജീവിതം ആരംഭിക്കുന്നത്. മലയാളം കൂടാതെ തമിഴ്, തെലുങ്ക് ഭാഷകളിലും പ്രവീണ വേഷമിട്ടിരുന്നു.ഹപ്പി സർദാർ ആണ് പ്രവീണയുടേതായി പുറത്തിറങ്ങിയ അവസാന മലയാള ചിത്രം.