തന്നെ വിമർശിച്ച് കമന്റ് ഇടാൻ ഇറങ്ങിയവർക്ക് ഇടിവെട്ട് പണി കൊടുത്ത് നടി ഭാമ

395

നടൻ ദിലീപും ഒരു നടിയുമായി അടുത്തിടെ ഉണ്ടായ സംഭവവികാസങ്ങളിൽ നിട ഭാമ കോടതിയിൽ കൂറുമാറിയിരുന്നു. ഇതോടെ ഇപോപൾ മലയാളത്തിൽ നിലവിൽ ഏറെ വിവാദം സൃഷ്ടിച്ചു കൊണ്ടിരിക്കുന്ന നടിയായി ഭാമ മാറിയിരിക്കുകയാണ്.

കോടതിയിൽ കൂരു മാറിയതിന് ശേഷം ഭാമയ്ക്ക് എതിരെ വലിയ രീതിയിലുള്ള പ്രതിഷേധം സമൂഹമാധ്യമങ്ങളിൽ അരങ്ങേറുന്നത്. ഭാമ പോസ്റ്റ് ചെയ്യുന്ന എല്ലാ ചിത്രങ്ങൾക്കും കീഴെ പ്രതിഷേധ കമന്റുകൾ ആണ് വന്നുകൊണ്ടിരുന്നത്.

Advertisements

എന്നാൽ ഇപ്പോൾ വിമർശകരുടെ എല്ലാം വായ മൂടിക്കെട്ടി കമന്റിടാൻ വരുന്നവർക്ക് എട്ടിന്റെ പണി കൊടുത്തിരിക്കുകയാണ് ഭാമ. തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിന്റെ കമന്റ് ഓപ്ഷൻ നടി ഡിസേബിൾ ചെയ്തിരിക്കുന്നു.

ഇനി ആർക്കും ഭാമ ഇടുന്ന ചിത്രങ്ങൾക്ക് താഴെ പ്രതിഷേധം രേഖപ്പെടുത്തുവാൻ സാധിക്കുകയില്ല. ഇതോടെ അക്ഷരാർഥത്തിൽ വിമർശകരുടെ വായടപ്പിച്ചിരിക്കുകയാണ് ഭാമ എന്നു തന്നെ പറയാം. യുവനടിയുടെ ഉറ്റ സുഹൃത്ത് കൂടിയായിരുന്നു ഭാമ. ആ നടിയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ ഉണ്ടായ സമയത്ത് നടിക്ക് പിന്തുണ അർപ്പിച്ചുകൊണ്ട് ഭാമ ഫേസ്ബുക്കിൽ പോസ്റ്റ് ഇട്ടിരുന്നു.

ഈ പോസ്റ്റ് ഭാമ കൂറുമാറിയതിന് ശേഷം ചിലർ കുത്തി പൊക്കുകയുണ്ടായി. ഇതിനു ശേഷമാണ് പ്രതിഷേധങ്ങൾ ആളി കത്തിയത്. ഇപ്പോഴിതാ ഈ പോസ്റ്റു ഭാമ നീക്കം ചെയ്തിരിക്കുകയാണ്.

അതേ സമയം നടിയുടെ സംഭവത്തിൽ സാക്ഷികൾ ഓരോരുത്തരായി കൂറ് മാറുകയാണ്. ആദ്യം നടി ബിന്ദു പണിക്കർ, നടൻ ഇടവേള ബാബു എന്നിവർ കൂടുമാറി. പിന്നീട് നടൻ സിദ്ദിഖ്, നടി ഭാമ എന്നിവരും കൂറ് മാറുകയാണുണ്ടായത്.

Advertisement