മലയാളി പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട തെന്നിന്ത്യൻ ചലച്ചിത്ര നടനാണ് ബാല. അൻപ് എന്ന തമിഴ് ചിത്രത്തിലൂടെയാണ് അദ്ദേഹം തന്റെ സിനിമാ ജീവിതം ആരംഭിക്കുന്നത്. കളഭം ആണ് ആദ്യ മലയാള ചിത്രം.
മെഗാസ്റ്റാർ മമ്മൂട്ടിയോടൊപ്പം ബിഗ് ബി എന്ന ചിത്രത്തിലെ അഭിനയത്തോടെ ഏറെ ശ്രദ്ധിക്കപ്പെട്ടു. പുതിയ മുഖം, അലക്‌സാണ്ടർ ദി ഗ്രേറ്റ്, ഹീറോ, വീരം തുടങ്ങിയല ബാല അഭിനയിച്ചയവയിൽ ശ്രദ്ധേയമായ ചിത്രങ്ങളാണ്.
ജന്മം കൊണ്ട് തമിഴ് സ്വദേശി ആണെങ്കിൽ പോലും ബാലയെ ഒരു താരമാക്കിയത് മലയാളികളാണ്. ബിഗ് ബി എന്ന ചിത്രത്തിലൂടെ ആയിരുന്നു ബാല മലയാളികൾക്ക് പ്രിയങ്കരനാക്കുന്നത്. പിന്നീട് ഐഡിയ സ്റ്റാർ സിംഗർ പരിപാടിയിലൂടെ ശ്രദ്ധേയയായ അമൃതയെ വിവാഹം ചെയ്തതോടെ ബാല മലയാളത്തിന്റെ മരുമകനായി മാറി.
പിന്നീട് ഇവർ വേർപിരിയുകയായിരുന്നു. എന്നാൽ പരസ്പരം പഴിചാരുവാനോ കുറ്റപ്പെടുത്താനോ ഇവർ നിന്നില്ല. ഒന്നിച്ചു പോകാൻ സാധിക്കില്ല എന്നു മനസ്സിലാക്കിയപ്പോൾ വേർപിരിഞ്ഞു, എന്നാണ് ഇരുവരും മാധ്യമങ്ങളോട് പറഞ്ഞത്. ഇരുവർക്ക് ഒരു മകളുമുണ്ട്.
പാപ്പു എന്ന് വിളിക്കുന്ന അവന്തികയുടെ പിറന്നാളായിരുന്നു സെപ്തംബർ 21 തിങ്കളാഴ്ച. മകളുടെ പിറന്നാളിന് ആശംസകൾ നേരുകയാണ് അച്ഛൻ ബാല. മകളെ ജീവനുതുല്യം സ്‌നേഹിക്കുന്ന ഒരാളാണ് താൻ എന്നും ഒരാൾക്കും തങ്ങളെ പിരിക്കുവാൻ സാധിക്കുകയില്ല എന്നും ബാല പറയുന്നു. ഞാൻ ഇന്ന് ജീവിച്ചിരിക്കുന്നതിന്റെ പ്രധാന കാരണങ്ങളിലൊന്ന് പാപ്പു ആണെന്നാണ് ബാല പറയുന്നത്.
ഇടയ്ക്ക് മകളെ കുറിച്ച് സംസാരിച്ചുകൊണ്ട് എത്താറുണ്ട് ബാല. മകളെ കാണാൻ സാധിച്ചതിന്റെ ചിത്രങ്ങളും വീഡിയോയും താരം പങ്കുവയ്ക്കാറുണ്ട്. പിറന്നാൾ ദിനത്തിൽ പോസ്റ്റ് ചെയ്ത ഒരു വീഡിയോ ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ തരംഗമായി ഓടിക്കൊണ്ടിരിക്കുന്നത്. ഒരുപാട് ആളുകൾ ആണ് മകൾ അവന്തികയ്ക്ക് പിറന്നാൾ ആശംസ നേർന്നുകൊണ്ട് എത്തുന്നത്.