ലൈംഗികാസക്തിയോടെ മാത്രം ഒളിഞ്ഞുനോക്കുന്നവര്‍ക്ക് മുഖത്തടിക്കുന്ന മറുപടിയുമായി രചന നാരായണ്‍കുട്ടി

46

രചന നാരായണന്‍കുട്ടി കേന്ദ്ര കഥാപാത്രമായെത്തിയ ‘വഴുതന’ എന്ന ഹ്രസ്വചിത്രമാണ് സൈബറിടങ്ങളില്‍ ചര്‍ച്ചയാവുന്നത്. മികച്ച പ്രതികരണങ്ങളാണ് ചിത്രത്തിന് ലഭിച്ചത്. യൂട്യൂബില്‍ ട്രെന്‍ഡിംഗ് ലിസ്റ്റില്‍ ഒന്നാമതെത്തിയിരുന്നു. ടീസര്‍ കണ്ട് നടന്‍ മോഹന്‍ലാല്‍ വിളിച്ച് അഭിനന്ദിച്ചെന്ന സന്തോഷമാണ് രചന പങ്കുവക്കുന്നത്.

”ടിനിച്ചേട്ടനാണ് ആദ്യം വിളിച്ചത്, എന്നിട്ട് ഫോണ്‍ ലാലേട്ടന് കൊടുത്തു. ചിത്രം എന്തായാലും കാണുന്നുണ്ടെന്ന് ലാലേട്ടന്‍ പറഞ്ഞു” എന്നാണ് നടി പറയുന്നത്. ചിത്രത്തെ കുറിച്ചും താരം പറയുന്നുണ്ട്. ശ്യാം വര്‍ക്കലയുടെ ഒരുക്കിയ ചിത്രത്തിന്റെ സ്‌ക്രിപ്റ്റാണ് ചിത്രത്തിലേക്ക് തന്നെ ആകര്‍ഷിച്ചതെന്നാണ് രചന പറയുന്നത്.

Advertisements

”റോഷന്‍ ആന്‍ഡ്രൂസിന്റെ സഹസംവിധായകനായി പ്രവര്‍ത്തിച്ചയാളാണ് ഈ ചിത്രത്തിന്റെ സംവിധായകനായ അലക്സ്. നമ്മുടെ എല്ലാവരുടെയും ഉള്ളിലും ഒരു രണ്ടാം മുഖമുണ്ട്. ദ്വയാര്‍ത്ഥപരമായ രീതിയിലുള്ള ചിന്തകളുണ്ട്. എന്തു സംഭവം കണ്ടാലും അതിന്റെ നെഗറ്റീവ് വശങ്ങളെ കുറിച്ചാണ് ആദ്യം ചിന്തിക്കുക. ആരുടെയെങ്കിലും മുഖത്തടിച്ച പോലെ ഒരു അനുഭവം ഈ ചിത്രം കാണുമ്പോള്‍ തോന്നും. ഒരു ദിവസം കൊണ്ടാണ് ചിത്രീകരിച്ചത്” എന്നാണ് രചന ചിത്രത്തെ കുറിച്ച് വ്യക്തമാക്കുന്നത്.

Advertisement