കല്യാണത്തിന് വരാൻ കഴിഞ്ഞില്ല, പ്രിയ ഫോട്ടോഗ്രാഫറുടെ വീട്ടിലെത്തി ഞെട്ടിച്ച് മമ്മൂക്ക

31

മെഗാസ്റ്റാര്‍ മമ്മൂട്ടി വലിപ്പചെറുപ്പം നോക്കാതെ ഏത് കലാകാരന്മാരുടെയും മംഗളകര്‍മങ്ങളില്‍ പങ്കാളിയാകറുള്ള താരമാണ്. തന്റെ പ്രിയപ്പെട്ട ഫോട്ടോഗ്രാഫര്‍ ശ്രീനാഥ് ഉണ്ണികൃഷ്ണന്റെ വിവാഹത്തിന് എത്താന്‍ അദ്ദേഹത്തിനു കഴിഞ്ഞില്ല. ഇതോടെ ആരാധകരെല്ലാം കാരണം അന്വേഷിക്കുകയും ചെയ്തിരുന്നു.

എന്നാല്‍, സിനിമാതിരക്കുള്ളതിനാലാണ് വിവാഹത്തിനു പങ്കെടുക്കാന്‍ മമ്മൂട്ടിക്ക് കഴിയാതിരുന്നത്. കല്ല്യാണദിവസം വൈകുന്നേരത്തോടെ വീട്ടില്‍ അതിഥിയായി മമ്മൂട്ടിയെത്തിയതോടെ അമ്ബരന്നിരിക്കുകയാണ് ആരാധകര്‍. ശ്രീനാഥിനും കുടുംബത്തിനുമൊപ്പം ഏറെ നേരം ചിലവഴിച്ച ശേഷമാണ് അദ്ദേഹം മടങ്ങിയത്.

Advertisements

ഗ്രേറ്റ് ഫാദര്‍, പതിനെട്ടാം പടി, മാമാങ്കം എന്നീ സിനിമകളില്‍ മമ്മൂട്ടിയുടെ സ്റ്റൈലിഷ് ചിത്രങ്ങള്‍ ക്യാമറയില്‍ പകര്‍ത്തിയത് ശ്രീനാഥ് ആണ്. ഉണ്ണി മുകുന്ദന്‍, ടൊവിനോ തോമസ് തുടങ്ങിയ താരങ്ങള്‍ ശ്രീനാഥിന്റെ വിവാഹത്തിനെത്തിയിരുന്നു. നടന്‍ ദിലീപും ശ്രീനാഥിന്റെ വീട്ടിലാണ് ആശംസകള്‍ അറിയിച്ച്‌ എത്തിയത്.

Advertisement