ഏതാണ്ട് 50 ൽ അധികം വർഷങ്ങളായി മലയാള സിനിമയിൽ തിളങ്ങി നിൽക്കുന്ന താരരാജാക്കൻമാർ ആണ് മമ്മൂട്ടിയും മോഹൻലാലും. മലയാള സിനിമയിലേക്ക് യൂത്തന്മാർ നിരവധി വന്നിട്ടും ഇന്നും മലയാള സിനിമയെ ഭരിക്കുന്നത് ഈ ഇതിഹാസ താരങ്ങൾ തന്നെയാണ്.
അതേ സമയം ഇരുവരുടെയും പേരിൽ ഫാൻഫൈറ്റുകൾ സ്ഥിരം ആണെങ്കിലും ഇവർ തമ്മിലുള്ള സൗഹൃദം മലയാള സിനിമാ ലോകത്ത് പരസ്യമാണ്. മറ്റെല്ലാ ഭാഷകളിലേയും സൂപ്പർ താരങ്ങളെ അപേക്ഷിച്ച് ഏറെ മാതൃകാ പരമാണ് ഇവരുടെ സൗഹൃദപരമാണ്.
ഏതാണ്ട് 60 ൽ അധികം സിനിമകളിൽ ഇരുവരും ഒന്നിച്ച് അഭിനയിച്ചിട്ടുമുണ്ട്. ഇപ്പോൾ ഇതാ മമ്മൂട്ടിയും മോഹൻലാലും ഒന്നിച്ചുള്ള ഒരു പുതിയ ഫോട്ടോയാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. മോഹൻലാലിന്റെ പുതിയ വീട്ടിൽ മമ്മൂട്ടി എത്തിയപ്പോൾ എടുത്ത ചിത്രങ്ങൾ ആണിത്.
മമ്മൂട്ടിയും മോഹൻലാലും സോഷ്യൽ മീഡിയിൽ ചിത്രം പങ്കുവെച്ചിട്ടുണ്ട്. ഇച്ചാക്ക എന്നാണ് മോഹൻലാൽ ചിത്രത്തിന് ക്യാപ്ഷൻ നൽകിയിരിക്കുന്നത്. ലാലിന്റെ പുതിയ വീട് എന്ന ക്യാപ്ഷനോടെയാണ് മമ്മൂട്ടി ചിത്രം പങ്കുവെച്ചത്. ഇരുവരുടെയും ചിത്രങ്ങൾ ഇതിനോടകം തന്നെ ആരാധകർ ഏറ്റെടുത്ത് കഴിഞ്ഞു.
അതേ സമയം നിസാം ബഷീറിന്റെ റൊഷാക്ക്, ലിജോ ജോസ് പെല്ലിശ്ശേരിയുടെ നൻപകൽ നേരത്ത് മയക്കം, ബി. ഉണ്ണികൃഷ്ണന്റെ ക്രിസ്റ്റഫർ എന്നിവയാണ് ഉടൻ റിലീസിന് ഒരുങ്ങുന്ന മമ്മൂട്ടിയുടെ ചിത്രങ്ങൾ. കഴിഞ്ഞ ദിവസം പുറത്ത് വന്ന ക്രിസ്റ്റഫറിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും ഇന്ന് പുറത്തിറങ്ങിയ സെക്കന്റ് ലുക്ക് പോസ്റ്ററും സോഷ്യൽ മീഡിയയിൽ തരംഗമായിരുന്നു.
വൈശാഖിന്റെ മോൺസ്റ്റർ, ഷാജി കൈലാസിന്റെ എലോൺ, ജീത്തു ജോസഫിന്റെ റാം എന്നിവയാണ് മോഹൻലാലിന്റെ പുതിയ പ്രോജക്റ്റുകൾ. അതേസമയം പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പൃഥ്വിരാജ് മോഹൻലാൽ കൂട്ടുകെട്ടിന്റെ എമ്പുരാനും ഷൂട്ടിനൊരുങ്ങുകയാണ്.
തിരക്കഥകൃത്ത് മുരളി ഗോപിയും നിർമാതാവ് ആന്റണി പെരുമ്പാവൂരും പൃഥ്വിരാജും മോഹൻലാലും ഒന്നിച്ചെത്തിയ വീഡിയോയിലൂടെയാണ് ഇക്കാര്യം പ്രേക്ഷകരോട് പങ്കുവെച്ചത്. എംടി വാസുദേവൻനായരുടെ പത്ത് തിരക്കഥകൾ സിനിമകളാകുന്ന ആന്തോളജിയിലും ഇരുവരും ഭാഗമാണ്.
പ്രിയദർശൻ സംവിധാനം ചെയ്യുന്ന ഓളവും തീരവും എന്ന ചിത്രത്തിൽ മോഹൻലാൽ നായകനാവുമ്പോൾ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന കഡുഗന്നാവ ഒരു യാത്ര എന്ന ചിത്രത്തിലാണ് മമ്മൂട്ടി എത്തുന്നത്.