സിനിമയിലും സീരിയലിലുമായി വ്യത്യസ്ഥ വേഷങ്ങൾ അവതരിപ്പിച്ച് മലയാളികളുടെ പ്രിയങ്കരിയായി മാറിയയ നടിയാണ്
നടി മുക്ത. മലയാളികളുടെ പ്രിയ ഗായികയും അവതാരകയും നടിയുമായ റിമി ടോമിയുടെ സഹോദരനാണ് മുക്തയെ വിവാഹം കഴിച്ചിരിക്കുന്നത്.
2015 ആഗസ്റ്റ് 30ന് ആയിരുന്നു റിമി ടോമിയുടെ സഹോദരനായ റിങ്കു ടോമിയും മുക്തയും തമ്മിലുള്ള വിവാഹം. ഈ ആഗസ്റ്റ് മുപ്പതിന് ഇരുവരും ആറാം വിവാഹ വാർഷികം ആഘോഷിക്കാൻ തയ്യാറെടുക്കകയാണ്. 2016 ൽ തന്നെ താരദമ്പതികൾക്ക് ഒരു മകൾ ജനിച്ചിരുന്നു. ഇപ്പോൾ മുക്തയയും മകൾ കിയാരയും മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട അമ്മയും മകളുമാണ്.
കിയാര എന്നാണ് പേരെങ്കിലും കണ്മണി എന്നാണ് മകളെ മുക്ത വിൽക്കുന്നത്. റിമി ടോമിക്ക് ഒപ്പം വീട്ടിൽ എത്തുമ്പോഴാണ് കണ്മണിയുടെ വീഡിയോസ് വൈറലാവുന്നത്. അല്ലാത്തപ്പോൾ മുക്തയും ചിത്രങ്ങളും വീഡിയോസുമെല്ലാം പങ്കുവെക്കാറുണ്ട്. മുക്ത മകളെ വളർത്തുന്നതും വീട് പരിപാലിക്കുന്നതും എല്ലാം കണ്ട് പഠിച്ച് മാതൃക ആക്കാവുന്നത് ആണെന്ന് ആരാധകർ നിരന്തരം പറയാറുള്ളതാണ്.
ഇപ്പോഴിതാ മകളെ കുറിച്ചും കുടുംബജീവിതത്തെ കുറിച്ചുമൊക്കെ തുറന്ന് പറയുകയാണ് മുക്ത. തന്റെ സീരിയൽ കണ്ടതിന് ശേഷം മകൾ പറഞ്ഞ മറുപടിയും നടി വെളിപ്പെടുത്തിയിരുന്നു. വനിതയ്ക്ക് നൽകിയ പുതിയ അഭിമുഖത്തിലൂടെ ആയിരുന്നു താരത്തിന്റെ വിശേഷം പങ്കുവെക്കൽ. വിവാഹം കഴിഞ്ഞ് കുഞ്ഞ് കൂടി ജനിച്ചതോടെ ചെറിയ ബ്രേക്ക് എടുത്ത മുക്ത സീരിയലിലേക്കാണ് തിരിച്ച് വന്നത്. ഇതേ കുറിച്ചും നടി സൂചിപ്പിച്ചിരുന്നു.
മുക്തയുടെ വാക്കുകൾ ഇങ്ങനെ:
കുഞ്ഞ് ഉണ്ടായി കഴിഞ്ഞ് ഏകദേശം രണ്ട് വർഷത്തോളം ഞാൻ ബ്രേക്ക് എടുത്തിരുന്നു. പിന്നെ വന്ന നല്ല ചാൻസ് തമിഴിലെ ചന്ദ്രകുമാരി എന്ന സീരിയലിലേക്ക് ആണ്. അതിന് ശേഷവും ചെറിയ ബ്രേക്ക് എടുത്താണ് മലയാളത്തിലെ കൂടത്തായി എന്ന സീരിയലിൽ അഭിനയിക്കുന്നത്. അതൊരു നെഗറ്റീവ് ടച്ചുള്ള കഥാപാത്രം കൂടി ആയിരുന്നു.
സീരിയലിലെ ഒരു രംഗത്തിൽ ഞാൻ കു, ഞ്ഞി, ന് വി, ഷം കൊടുക്കുന്ന സീനുണ്ട്. അത് കണ്ട് കണ്മണി വല്ലാണ്ട് വയലന്റായി. എന്തിനാണ് അമ്മ ഇങ്ങനെയൊക്കെ ചെയ്യുന്നേ, ഇശോപ്പയുടെ പിള്ളേരൊന്നും ഇങ്ങനെ ചെയ്യില്ലാട്ടോ എന്നൊക്കെ പറഞ്ഞ് എനിക്ക് വാണിങ് തന്നിരുന്നതായും നടി പറയുന്നു. ഇത്രയും സിനിമകൾ ചെയ്തിട്ടും തനിക്ക് കൂടുതൽ പ്രശംസ ലഭിച്ചത് സീരിയലിൽ നിന്നാണ്.
സിനിമാ നടിയായ അമ്മയും പ്രശസ്ത ഗായിക അമ്മായിയായും ഉള്ളത് കൊണ്ട് സെലിബ്രിറ്റി സ്റ്റാറ്റസിലാണ് കണ്മണി വളരുന്നതെന്ന് എല്ലാവരും കരുതിയാൽ അത് അങ്ങനെ അല്ല. റിമി ചേച്ചിയുടെ യൂട്യൂബ് ചാനലിന് വേണ്ടി എടുക്കുന്ന വീഡിയോകളിലൂടെയാണ് കൂടുതൽ ആളുകളും കൺമണിയെ പരിചയപ്പെടുന്നത്. അത് പലരിലേക്ക് ഷെയർ ചെയ്ത് പോവുകയും നല്ല റീച്ച് കിട്ടുകയും ചെയ്തിരുന്നു.
പക്ഷേ ഇതിനെല്ലാം അപ്പുറം ഞങ്ങളുടെ വീട് സെലിബ്രിറ്റി വീടല്ല. പോഷ് ജീവിതവുമല്ല സാധാരണ ലൈഫ് ആണ്. കണ്മണിയെ വളരെ ലാളിത്യത്തോടെയും മര്യാദയോടെയുമാണ് പെരുമാറാൻ പഠിപ്പിച്ചത്. പുറത്ത് പോകുമ്പോൾ എന്നെക്കാൾ ആളുകൾ ഇപ്പോൾ തിരിച്ചറിയുന്നത് മോളെയാണ്.
എല്ലാവരോടും ബഹുമാനത്തിൽ സംസാരിക്കണം, നന്നായി ചിരിക്കണം എന്നൊക്കെ അവളെ പഠിപ്പിച്ചിട്ടുണ്ട്. കുടുംബ ജീവിതവും അഭിനയവും ഒന്നിച്ച് കൊണ്ട് പോവുന്നത് അത്ര നിസാര ജോലിയല്ല. പുതിയ പ്രോജക്ട് വരുമ്പോൾ മുതൽ ടെൻഷൻ തുടങ്ങും. ഞാൻ പോകുമ്പോൾ മോളെ നോക്കാൻ നല്ലൊരു ആളെ കിട്ടണം.
അവർ നന്നായി നോക്കുമോ എന്നുള്ള ടെൻഷൻ. ക്ലാസുള്ള സമയത്താണെങ്കിൽ ലാപ്ടോപ് നന്നായി കൈകാര്യം ചെയ്യുമോ? കൃത്യമായി ലോഗിൻ ചെയ്യുമോ? അങ്ങനെ നീളും ടെൻഷന്റെ കാരണങ്ങൾ. അവളുടെ എല്ലാ കാര്യങ്ങളും കഴിഞ്ഞിട്ട് എനിക്ക് ചെയ്യാൻ പറ്റുന്ന പ്രോജക്ടുകൾ മാത്രമേ താനിപ്പോൾ ചെയ്യുന്നതുള്ളു. മാസത്തിൽ പത്ത് ദിവസമുള്ള ഷൂട്ടിങ്ങ് കണ്മണി അങ്ങ് അഡ്ജസ്റ്റ് ചെയ്യും.
എല്ലാത്തിലും എനിക്ക് വലുത് കുടുംബം തന്നെയാണ്. പുറത്ത് ഒരുപാട് സുഹൃത്തുക്കളോ ബഹളങ്ങളോ ഒന്നുമില്ല. വർക്ക് കഴിഞ്ഞാൽ വീട്, ഞാൻ, ഏട്ടൻ, മോൾ ഈയൊരു ട്രയാങ്കിളാണ് തന്റെ ലോകം എന്നും മുക്ത പറയുന്നു.
Also Read
പ്രമുഖ നടി ചിത്ര അന്തരിച്ചു, വിശ്വസിക്കാൻ ആവാതെ സിനിമാ ലോകവും പ്രേക്ഷകരും