പ്രമുഖ നടി ചിത്ര അന്തരിച്ചു, വിശ്വസിക്കാൻ ആവാതെ സിനിമാ ലോകവും പ്രേക്ഷകരും

648

ഒരുകാലത്ത് തെന്നിന്ത്യൻ സിനിമയിലെ സൂപ്പർ നടിയായിരുന്ന ചിത്ര അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് ചെന്നൈയിലായിരുന്നു അന്ത്യം. 56 വയസ്സായിരുന്നു താരത്തിന്. വിവിധ ഭാഷകളിലായി നൂറിലധികം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട് താരം. സംസ്‌കാരം ഇന്ന് വൈകിട്ട് നാലിന് ചെന്നൈ സാലിഗ്രാമിൽ നടക്കും.

മലയാള സിനിമയിൽ അടക്കം തൊണ്ണൂറുകളിലെ ഹിറ്റ് നായികയായിരുന്നു. നിരവധി ചിത്രങ്ങളിലും നടിയായും സഹനടിയായും ചിത്ര എത്തി. താരരാജാവ് മോഹൻലാലിന്റെ ആട്ടക്കലാശം എന്ന ചിത്രത്തിലൂടെയാണ് ചിത്ര മലയാള സിനിമയിലേക്കെത്തുന്നത്. തമിഴ് ചിത്രമായ ‘രാജപർവൈ’ ആണ് ആദ്യ സിനിമ.

Advertisements

സിനിമയിൽ നല്ല വേഷങ്ങൾ ലഭിച്ചുകൊണ്ട് ഇരിക്കുന്ന സമയത്താണ് ചിത്ര സിനിമ മേഖലയിൽ നിന്നും പിൻവാങ്ങുന്നത്. ബിസിനസ്സുകാരനായ വിജയരാഘവൻ ആണ് ചിത്രയുടെ ഭർത്താവ്. മഹാലക്ഷ്മി എന്ന ഒരു മകൾ ഉണ്ട്. രാജഗോപാലിന്റെയും ദേവിയുടെയും മകളായി 1965ൽ ആണ് ചിത്ര ജനിച്ചത്. അമ്മ ചെറുപ്പത്തിലെ മ, രണ പ്പെട്ടിരുന്നുു

ദിവ്യ എന്ന ഒരു അനുജത്തിയുണ്ട്. കൊച്ചി ഗവർമെന്റ് ഗേൾസ് ഹൈസ്‌കൂളിൽ പഠിച്ചു. അച്ഛൻ മൈലാപ്പൂരിൽ റയില്വേയിൽ ഇലട്രിക്കൽ എഞ്ചിനീയറായിരുന്നതിനാൽ പിന്നീട് ഐസിഎഫ് സ്‌കൂളിലാണ് പഠിച്ചത്. 1990ൽ ആണ് വിജയരാഘവനെ വിവാഹം ചെയ്തത്.

ആട്ടക്കലാശം, അമരം, ഒരു വടക്കൻ വീരഗാഥ, പഞ്ചാഗ്‌നി, അദ്വൈതം, ദേവാസുരം, ഏകലവ്യൻ തുടങ്ങിയവയാണ് മലയാളത്തിൽ അഭിനയിച്ച പ്രധാന സിനിമകൾ. 2001ൽ പുറത്തിറങ്ങിയ സൂത്രധാരൻ എന്ന സിനിമയിലാണ് ചിത്ര ഒടുവിലായി അഭിനയിച്ചത്. തമിഴ് സീരിയലുകളിൽ സജീവമായിരുന്നു.

Advertisement