ഞാൻ മടുക്കുമ്പോഴെല്ലാം എന്നെ എടുത്തുകൊണ്ട് നടക്കുന്ന നിങ്ങൾ ഭാഗ്യവാനാണ്: വിവാഹ വാർഷിക ദിനത്തിൽ ഫഹദിനോട് നസ്‌റിയ

516

ഹിറ്റ് മേക്കർ ഫാസിലിന്റെ മകനും മലയാളത്തിന്റെ യുവ സൂപ്പർതാരവുമാണ് ഫഹദ് ഫാസിൽ. പിതാവ് സംവിധാനം ചെയ്ത കയ്യെത്തും ദൂരത്ത് എന്ന തന്റെ ആദ്യ ചിത്രത്തിന്റെ ദനീയ പരാജയത്തിന് ശേഷം ശേഷം സിനിമയിൽ നിന്നും മാറിനി നിന്ന ഫഹദ് ഏഴു വർഷങ്ങൾക്ക് ശേഷം വീണ്ടും മലയാള സിനിമയിലേക്ക് ശക്തനായി തിരിച്ചു വരികയായിരുന്നു.

ഇപ്പോൾ മലയാള സിനിമയിലെ അമ്പരപ്പിക്കുന്ന നായകനായ ഫഹദ് ഫാസിലിന് നിരവധി ആരാധകരുമുണ്ട്. മലയാളത്തിന്റെ യുവനടി നസ്‌റിയ നസീമിനെയാണ് ഫഹദ് വിവാഹം കഴിച്ചിരിക്കുന്നത്. ഇരുവരുടേയും പ്രണയ വിവാഹം ആയിരുന്നു. അതേ സമയം സിനിമയ്ക്ക് പുറത്ത് ഫഹദ് എന്ന വ്യക്തിയെ മലയാളികൾക്ക് അത്ര പരിചിതമല്ല.

Advertisements

സോഷ്യൽ മീഡിയയിലും നടൻ അത്ര സജീവമല്ല. ഫഹദ് സോഷ്യൽ മീഡിയയിൽ സജീവമല്ലെങ്കിലും നസ്രിയ എല്ലാ വിശേഷവും ആരാധകരുമായി പങ്കുവെക്കാറുണ്ട്. ഒരുമിച്ച് അഭിനയിച്ച ബാംഗ്ലൂർ ഡേയ്സ് എന്ന ചിത്രത്തിന്റെ ചിത്രീകരണ സമയത്തായിരു വന്നു ഫഹദും നസ്‌റിയയും വിവാഹിതരായത്.

Also Read
ഭർത്താവിന്റെ വീട്ടുകാർക്ക് ഇഷ്ടമാവില്ല എന്നുകരുതി അഭിനയം നിർത്തി, പക്ഷേ ഭർത്താവ് പറഞ്ഞത് മറ്റൊന്ന്, ചിത്ര വിടവാങ്ങുമ്പോൾ വൈറലായി പഴയ വെളിപ്പെടുത്തൽ

ബാംഗ്ലൂർ ഡേയ്സിന്റെ തകർപ്പൻ വിജയത്തിന് പിന്നാലെ ആയായിരുന്നു ഫഹദും നസ്രിയയും ജീവിതത്തിലും ഒരുമിച്ചത്. 2014 ഓഗസ്റ്റ് 21 നായിരുന്നു ഇവരുടെ വിവാഹം നടന്നത്. ഇത്തവണത്തെ ഓണം ദിവസം താരദമ്പതികളുടെ ഏഴാം വിവാഹ വാർഷിക ദിനമാണ്.

ഫഹദിന് ആശംസകൾ അറിയിച്ചുകൊണ്ടുള്ള നസ്രിയയുടെ ഇൻസ്റ്റഗ്രാം പോസ്റ്റാണ് ഇപ്പോൾ വൈറലായിരിക്കുന്നത്. വിവാഹ വാർഷികാശംസകൾ ഷാനു. എന്താ ഞാൻ പറയുക, നിങ്ങൾ ഭാഗ്യവാനാണ്. നമ്മളുടെ യാത്രകളിൽ ഞാൻ മടുക്കുമ്പോഴെല്ലാം എന്നെ എടുത്തുകൊണ്ട് നടന്നു. സാഹസികമായ പലതും ഒരുമിച്ച് ചെയ്തു. എല്ലാം ഒരുമിച്ചായിരുന്നു, അതുകൊണ്ട് രക്ഷപെടാമെന്ന് കരുതണ്ട. എന്ത് സംഭവിച്ചാലും നമ്മളൊരു ടീമാണെന്നായിരുന്നു നസ്രിയ കുറിച്ചത്.

അതേ സമയം വിവാഹശേഷം അഭിനയത്തിൽ നിന്ന് കുറച്ചുനാൾ വിട്ടു നിന്ന നസ്രിയ സിനിമയിലേക്ക് മടങ്ങി വന്നത് ഈയടുത്ത് അഞ്ജലി മേനോൻറെ കൂടെ എന്ന ചിത്രത്തിലൂടെയായിരുന്നു. ശേഷം നസ്രിയയും ഫഹദും സുഹൃത്തുക്കളും ചേർന്ന് നിർമ്മിച്ച കുമ്പളങ്ങി നൈറ്റ്‌സ് എന്ന ചിത്രം തിയറ്ററുകളിൽ മികച്ച വിജയം നേടുകയുമുണ്ടായി.

മെഗാസ്റ്റാർ മമ്മൂട്ടിക്കൊപ്പം പളുങ്കിലും താരരാജാവ് മോഹൻലാലിന് ഒപ്പം ഒരു നാൾ വരും എന്ന ചിത്രത്തിലും നസ്രിയ ബാലതാരമായി അഭിനയിച്ചിട്ടുണ്ട്. നേരം എന്ന സിനിമയിലൂടെ തമിഴിൽ ആദ്യമായി നായികയായ താരം ധനുഷിന് ഒപ്പം നെയ്യാണ്ടി ജയ്ക്ക് ഒപ്പം രാജാറാണി തുടങ്ങിയ സിനിമകളിലൂടെ ഏറെ ശ്രദ്ധേയ ആയി മാറി.

Also Read
മരത്തിൽ നിന്ന് വീണ് കിടപ്പിലായപ്പോൾ പിഞ്ചു മക്കളെയും ഭർത്താവിനെയും ഉപേക്ഷിച്ച് ഭാര്യപോയി, അച്ഛനെ കൈയ്യിലെടുത്ത് പൊന്നുപോലെ നോക്കി മകൾ, വിസ്മയക്ക് കൈയ്യടിച്ച് മുഖ്യമന്ത്രിയും

മലയാളത്തിലെ യുവ നായകൻ നിവിൻ പോളി നായികയായ ഓം ശാന്തി ഓശാനയിലൂടെയും ഫഹദ് ദുൽഖർ നിവിൻ എന്നിവർ ഒരുമിച്ച ബാംഗ്ലൂർ ഡെയ്‌സിലൂടേയുമാണ് താരം മലയാളി പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരയായത്. വിവാഹശേഷം മടങ്ങി വന്ന നസ്‌റിയ പൃഥ്വിരാജിന് ഒപ്പം കൂടെ, ഫഹദിന് ഒപ്പം ട്രാൻസ്, തുടങ്ങിയ സിനിമകളിൽ അഭിനയിച്ചു. ഇപ്പോൾ ഒരു തെലുങ്ക് ചിത്രമാണ് നസ്‌റിയയുടേതായി പുതിയതായി ഒരുങ്ങുന്നത്.

Advertisement