നടൻ ഇന്ദ്രൻസ് നായകനായി കഴിഞ്ഞ ദിവസം ഒടിടി റിലീസ് ആയി എത്തിയ സിനിമയാണ് ഹോം. തികച്ചും ഒരു ഫാമിലി ചിത്രമായ ഹോമിന് ഗംഭീര അഭിപ്രായമാണ് ലഭിക്കുന്നത്. തന്റെ സിനിമാ ജീവിതത്തിന്റെ നാൽപതാം വർഷം തികയ്ക്കുന്ന ഇന്ദ്രൻസ് എന്റെ 351 ആമത്തെ ചിത്രംകൂടിയാണ് ഹോം എന്ന ചിത്രം.
ഫ്രൈഡേ ഫിലിം ഹൗസ് ബാനറിൽ വിജയ് ബാബു നിർമ്മിച്ച ചിത്രമാണ് ഹോം. ചിത്രത്തിലെ ഒളിവർ ട്വിസ്റ്റ് എന്ന റോളിൽ തിളങ്ങിയിരിക്കുകയാണ് നടൻ ഇന്ദ്രൻസ്. ലോകമെമ്പാടും ഇപ്പോൾ നല്ല റിപ്പോർട്ടുകൾ കിട്ടി മുന്നേറി കൊണ്ടിരിക്കുന്ന ചിത്രം ഫിലിപ്സ് ആൻഡ് ദി മങ്കിപെൻ എന്ന ചിത്രം സംവിധാനം ചെയ്ത പ്രശസ്തനായ സംവിധായകൻ റോജിൻ തോമസ് ആണ് ഒരുക്കിയിരിക്കുന്നത്.
ഇന്ദ്രൻസിന് പുറമേ ശ്രീനാഥ് ഭാസി, മഞ്ജു പിള്ള എന്നിവരും ഹോമിൽ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. കുടുംബ ജീവിതത്തിലെ ഇണക്കങ്ങളും പിണക്കങ്ങളും ബന്ധങ്ങളുടെ ആൾ അതിനെയും കുറിച്ച് സംസാരിച്ച ചിത്രം പ്രേക്ഷകർക്കിടയിൽ വൻ ചർച്ചയായതാണ്.
Also Read
വീർസറാ ഉൾപ്പെടെ ഷാരൂഖ് ഖാന്റെ അഞ്ചോളം ചിത്രങ്ങളിൽ നിന്നും തന്നെ ഒഴിവാക്കിയതിനെ കുറിച്ച് ഐശ്വര്യ റായ്
ഇപ്പോഴിതാ ഈ ചിത്രത്തിലെ ഇന്ദ്രൻസിന്റെ പ്രകടനത്തെക്കുറിച്ച് മനസ്സ് തുറന്നിരിക്കുകയാണ് നിർമ്മാതാവായ വിജയ് ബാബുവും സംവിധായകനായ റോജിൻ തോമസും. വളരെ പ്രതിഭയുള്ള നടനാണ് ഇന്ദ്രൻസ് എന്ന താരം. ക്ലൈമാക്സിൽ ഇന്ദ്രൻസ് ചേട്ടന്റെ അഭിനയം കണ്ടുനിന്ന സംവിധായകൻ റോജിൻ തോമസ് പോലും കരഞ്ഞു പോയെന്നാണ് വിജയ് ബാബു പറയുന്നത്.
എന്നാൽ അത് സങ്കടം കൊണ്ട് കരഞ്ഞതല്ല സന്തോഷ കണ്ണീരാണ്. എന്നും റോജിൻ പറഞ്ഞു ഏഴ് വർഷമായി മനസ്സിൽ കിടക്കുന്ന കഥാപാത്രങ്ങളാണ് ഹോം എന്ന ചലച്ചിത്രത്തിലെ കഥാപാത്രങ്ങളെല്ലാം തന്നെ. അതുകൊണ്ടു തന്നെ ഈ ചിത്രങ്ങളെല്ലാം സ്ക്രീനിൽ ജീവനോടെ കാണുമ്പോൾ പ്രതീക്ഷിക്കാതെ മനസ്സിലുണ്ടാകുന്ന തേങ്ങലുകൾ എല്ലാംതന്നെ കരച്ചിലായി പുറത്തേക്ക് വന്നതാണ്.
ഒരുപക്ഷേ അത് ഒരു തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ഒരു സംവിധായകൻ മാത്രം അനുഭവിക്കാൻ കഴിയുന്ന ഒരു ഫീലിംഗ് ആണ് എന്ന് ഞാൻ വിശ്വസിക്കുന്നു. ആ സമയത്ത് ഒരു സ്റ്റേജ് ലൂടെയാണ് ഞാൻ കടന്നുപോയിരുന്നത് വിജയ് ബാബു പറഞ്ഞതിന് മറുപടിയായി സംവിധായകൻ റോജിൻ തോമസ് പറയുന്നു.