വേദന സഹിക്കാൻ പറ്റാതെ ഞാൻ പുളഞ്ഞു, മമ്മൂക്ക ഓടിവന്ന് എന്നെയെടുത്ത് ആശുപത്രിയിലെക്കോടി: വെളിപ്പെടുത്തലുമായി വാണി വിശ്വനാഥ്

304

തെന്നിന്ത്യൻ സിനിമകളിൽ തൊണ്ണൂറുകളിലെ തന്റേടിയായ പെൺകഥാപാത്രങ്ങളുടെ പ്രതിരൂപമായിരുന്നു മലയാളി താരസുന്ദരി നടി വാണി വിശ്വനാഥ്. മലയാളത്തിലൂടെ അഭിനയത്തിൽ കരിയർ തുടങ്ങിയ വാണി വിശ്വനാഥ് പിന്നീട് തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിലും മിന്നുന്ന പ്രകടനം കാഴ്ചവെച്ചിട്ടുണ്ട്.

മംഗല്യ ചാർത്ത് എന്ന സിനിമയിലൂടെ അരങ്ങേറിയ വാണി വിശ്വനാഥിന് പിന്നീട് വെച്ചടി വെച്ചടി കയറ്റമായിരുന്നു. 2002ൽ നടൻ ബാബുരാജുമായുള്ള വിവാഹ ശേഷമാണ് വാണി വിശ്വനാഥ് സിനിമ വിട്ടത്. ഇരുവരും പ്രണയബന്ധം തുറന്ന് പറഞ്ഞത് ഏവരെയും ഞെട്ടിച്ചുകൊണ്ടായിരുന്നു.

Advertisements

മിക്ക സിനിമകളിലും വില്ലൻ വേഷത്തിലോ വില്ലന്മാരുടെ കൂട്ടാളികളിലൊരാളോ ആയൊക്കെയായിരുന്നു അന്നൊക്കെ ബാബുരാജ് പ്രത്യക്ഷപ്പെട്ടിരുന്നത്. അന്ന് വാണി വിശ്വനാഥ് അറിയപ്പെടുന്ന മുൻനിര നായികയായി തിളങ്ങുകയായിരുന്നു.

അതേ സമയം മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടിക്കൊപ്പം ചില സിനിമകളിൽ മികച്ച കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ കഴിഞ്ഞ നായിക കൂടിയാണ് വാണി വിശ്വനാഥ്. ഹിറ്റ്‌ലർ എന്ന ചിത്രത്തിൽ കരുത്തുള്ള ഒരു കഥാപാത്രത്തെയാണ് വാണി വിശ്വനാഥിന് ലഭിച്ചത്.

സിദ്ധിഖ്‌ലാലിലെ സിദ്ധീഖ് സംവിധാനം ചെയ്ത ആ ചിത്രത്തിന്റെ ഷൂട്ടിംഗിനിടയിൽ വാണി വിശ്വനാഥിന് ഒരു അപകടം പറ്റി. നിലത്ത് വീണ് കൈയൊടിയുകയായിരുന്നു എന്ന്. അതേപ്പറ്റി വാണി വിശ്വനാഥ് പറയുന്നത് ഇങ്ങനെ:

വേദന കടിച്ചമർത്തി അനങ്ങാൻ പോലുമാകാതെ ഞാനിരുന്നപ്പോൾ മറ്റുള്ളവർക്ക് അതൊരു തമാശയായി. അവർക്ക് അതിന്റെ ഗൗരവം മനസിലായില്ല. എന്നാൽ മമ്മൂക്കയ്ക്ക് എന്റെ ഇരിപ്പും മുഖഭാവവുമൊക്കെ കണ്ടപ്പോൾ പന്തികേടുതോന്നി.

അദ്ദേഹം പെട്ടെന്നുതന്നെ ഓടിവന്ന് എന്നെയെടുത്ത് കാറിലേക്കിട്ട് ആശുപത്രിയിലെത്തിച്ചു. അവിടെ വച്ചാണ് കൈക്ക് ഒടിവുണ്ടെന്ന് മനസിലായത്. ബാക്കിയുള്ളവർക്കും അതിന്റെ ഗൗരവം പിടികിട്ടിയത് അപ്പോഴാണ്. ജീവിതത്തിലും മമ്മൂക്ക ഒരു ഹീറോയാണെന്ന് തോന്നിപ്പോയ നിമിഷങ്ങളായിരുന്നു അതെന്നും വാണി വിശ്വനാഥ് പറയുന്നു.

മമ്മൂട്ടിയുടെ സൂപ്പർഹിറ്റുകളായ ദി കിങ്, തച്ചിലേടത്ത് ചുണ്ടൻ, ഹിറ്റ്‌ലർ, ബൽറാം വി/എസ് താരാദാസ്, ഡാനി, ഗോഡ്മാൻ, ദി ട്രൂത്ത്, തുടങ്ങിയ സിനിമകളിൽ വാണി വിശ്വനാഥ് അഭിനയിച്ചിരുന്നു.

Advertisement