അന്ന് കൂടെ അഭിനയിച്ചപ്പോൾ ഒരു സൂപ്പർസ്റ്റാർ സെറ്റിൽ കാണിച്ച കോപ്രാട്ടിതരങ്ങൾ വെച്ച് നോക്കുമ്പോൾ ഇതൊക്കെയെന്ത്: തുറന്നടിച്ച് പാർവതി തിരുവോത്ത്

24

തെന്നിന്ത്യൻ സിനിമയിൽ വളരെ ശക്തമായ വേഷങ്ങൾ ചെയ്ത് പേരെടുത്ത താരമാണ് നടി പാർവ്വതി തിരുവോത്ത്. തന്റെ അഭിപ്രായങ്ങൾ തുറന്ന് പറയുന്നതിൽ യാതൊരു മടിയും പാർവതി കാണിക്കാറില്ല. മമ്മൂട്ടി ചിത്രം കസബയെ കുറിച്ച് അഭിപ്രായങ്ങൾ തുറന്ന് പറഞ്ഞ് നടി രംഗത്ത് എത്തിയത് വലിയ വിവാദങ്ങൾക്ക് വഴിയൊരുക്കിയിരുന്നു.

സത്യം വിളിച്ച് പറയുന്നത് കൊണ്ടാണ് തനിക്കെതിരെ ഭീഷണി സന്ദേശങ്ങൾ വന്നതെന്ന് പാർവതി പറയുന്നു. തന്റെ സ്വീകാര്യതയ്ക്ക് വേണ്ടി താൻ ആരുടെയും ശിങ്കിടിയായി നിൽക്കാറില്ലെന്നും പാർവ്വതി പറയുന്നു. നമ്മൾ നിലപാടുകളിൽ ഉറച്ച് നിൽക്കുമ്പോൾ അതുവരെ നിലപാട് ഇല്ലാതെ നിന്നത് കൊണ്ട് ഗുണം കിട്ടിയവർക്ക് അതൊരു ഭീഷണിയായിട്ട് തോന്നിയേക്കാം.

Advertisements

മലയാള സിനിമയിലെ ഒരു സൂപ്പർ സ്റ്റാർ മെയിൽ ആക്ടറുടെ കൂടെ താൻ വർക്ക് ചെയ്തിട്ടുണ്ടെന്നും സിനിമസെറ്റിൽ അയാൾ വലിയ രീതിയിലുളള കോപ്രാട്ടിത്തരങ്ങളാണ് കാണിച്ചതെന്നും പാർവതി വ്യക്തമാക്കുന്നു. മലയാള മനോരമ വാർഷികപതിപ്പിന് നൽകിയ അഭിമുഖത്തിലാണ് പാർവതിയുടെ വാക്കുകൾ.

പാർവതിയും മീരാ ജാസ്മിനും മേക്കേഴ്സ് ആർട്ടിസ്റ്റ് ആണെന്നത് അടക്കമുളള സമാനതകൾ ചൂണ്ടിക്കാട്ടിയും രണ്ടുപേർക്കും അൽപ്പം വട്ടുണ്ട് എന്നൊക്കെയുളള ചോദ്യത്തിനാണ് പാർവതി ഇങ്ങനെ പറഞ്ഞത്.

ഒരു നടിയെ മാത്രമേ എക്സെൻട്രിക് എന്നും വട്ടുണ്ടെന്നും വിളിച്ചു കേട്ടിട്ടുളളൂ. സെക്സിസത്തിന്റെ ഭാഗം തന്നെയാണിത്. ഒരു സൂപ്പർ സ്റ്റാർ മെയിൽ ആക്ടറുടെ കൂടെ ഞാൻ വർക്ക് ചെയ്തിട്ടുണ്ട്. സിനിമാ സെറ്റിൽ അയാൾ കാണിച്ച കോപ്രാട്ടിത്തരത്തിന്റെ ഒരംശം പോലും വരില്ല ഇതൊന്നും.

ഒരു പെൺകുട്ടി അവളുടെ അഭിപ്രായം പറയുമ്പോൾ അത് എക്സെൻട്രിക്കായി, വട്ടായി. ആൺ ഇത് പറയുമ്പോൾ ഹീറോയിസമായി. ഇത് ബേസിക്കായ സെക്സിമാണ്. വട്ടെന്ന വാക്കും അങ്ങനെ ലൂസായി ഉപയോഗിക്കുന്നത് എന്നെ നിരാശപ്പെടുത്തുന്നു. നിങ്ങൾ എന്തിനെയാണ് സാധാരണം എന്നുവിളിക്കുന്നത്. ഞാൻ സത്യം പറഞ്ഞാൽ നിങ്ങൾക്ക് കൊളളും.

അപ്പോൾ അതിനെ വട്ടെന്ന് വിളിക്കും. നിങ്ങൾക്ക് വിരിഞ്ഞിരിക്കാൻ പറ്റില്ല. അപ്പോൾ അതിനെ വട്ടെന്ന് വിളിക്കും. സ്ത്രീകൾ അവരുടെ ഇടങ്ങളിൽ സന്തുഷ്ടരും സ്വതന്ത്രരുമായി പെരുമാറുമ്പോഴും ആവശ്യങ്ങൾ തുറന്ന് പറയുമ്പോഴും അതിനെ വട്ടെന്ന് വിളിക്കുക എന്നുളളത് സിനിമ ഇൻഡസ്ട്രിയിലും ജേണലിസ്റ്റുകളുടെ ഇടയിലുമുളള രീതിയാണ്.

നമ്മുടെ ദേഹം ആരുടെയും സ്വത്തല്ല. അതിൽ സമ്മതമില്ലാതെ തൊടാനുളള അവകാശം ആർക്കും ഇല്ല. അങ്ങനെ ഒന്ന് പിച്ചിയും തോണ്ടിയും കടന്നുപോകുമ്പോൾ നമ്മളിൽ ഉണ്ടാവുന്ന ഭയം വേറെ ലെവലാണ്. അത് ഒരിക്കലും വിട്ടുപോകാത്ത ഭയമാണ്. ആരും അത് അനുഭവിക്കാൻ അർഹരല്ല. എന്റെ മുന്നിൽവെച്ച് സെക്സിസ്റ്റായ ഒരു തമാശ പറഞ്ഞാൽ മൂഡ് മോശമാക്കണ്ട എന്നുവിചാരിച്ച് പണ്ടൊക്കെ ഞാനും കൂടി ചിരിച്ചുപോയിട്ടുണ്ട്.

ഇപ്പോൾ വേണമെന്ന് വെച്ചാലും എന്റെ മുഖത്ത് ചിരി വരില്ല. കാണുന്നവർക്ക് അത് ഓക്വേഡായി തോന്നിയേക്കാം. തോന്നട്ടെ, ആ തോന്നലിന് അവർ അർഹരാണ്. കാരണം അവർ തെറ്റായ ഒരു കാര്യത്തിന് ഒപ്പം നിൽക്കുന്നവരാണ്. സൗഹൃദങ്ങളിൽ ഇതൊക്കെ പിരിമുറുക്കം ഉണ്ടാക്കുമെന്നും പാർവതി പറയുന്നു.

Advertisement