ഇത്രയും കാലം സിനിമയിൽ നിന്നിട്ടും ആ ഒരു മഹാഭാഗ്യം മാത്രം എനിക്ക് ലഭിച്ചില്ല: സങ്കടത്തോടെ മീരാ നന്ദൻ

88

2008ൽ ജനപ്രിയ നായകൻ ദിലീപിന്റെ നായികയായി ലാൽ ജോസ് സംവിധാനം ചെയ്ത മുല്ല എന്ന ചിത്രത്തിലൂടെ സിനിമയിലെത്തിയ താരസുന്ദരിയാണ് നടി മീരാ നന്ദൻ. ഏഷ്യാനെറ്റിലെ ഐഡിയ സ്റ്റാർ സിംഗർ റിയാലിറ്റി ഷോയിൽ മത്സരാർത്ഥിയാകാനായി എത്തി ഷോയുടെ അവതാരകയായി മാറിയ മീര നന്ദൻ പിന്നീട് മലയാള സിനിമയിലേക്ക് എത്തപ്പെടുകയായിരുന്നു.

ദിലീപിന്റെ നായികയായി മുല്ല എന്ന ചിത്രത്തിലൂടെയാണ് നടി അഭിനയത്തിൽ അരങ്ങേറ്റം കുറിക്കുന്നത്. പുതിയ മുഖം, കേരള കഫേ, സീനിയേഴ്സ്, മല്ലു സിങ്, അപ്പോത്തിക്കിരി തുടങ്ങിയ ചിത്രങ്ങളിലൂടെയും ശ്രദ്ധനേടിയ താരംഏറെ നാളായി സിനിമയിൽ നിന്നും വിട്ടുനിൽക്കുകയാണ്.

Advertisements

ജോലിയിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് നടി സിനിമയിൽ ഇടവേള എടുത്തത്. ദുബായിൽ റേഡിയോ ജോക്കിയായി ജോലി ചെയ്യുകയാണ് നടിയിപ്പോൾ. മുല്ലയ്ക്ക് ശേഷം നായികയായും സഹനടിയായും ഒരുപിടി നല്ല സിനിമകൾ ചെയ്ത ശേഷം നടി മീര നന്ദൻ അവതാരകയായി സജിവമായിരുന്നു. തുടർന്ന് ദുബായിയി ലേക്ക് ചേക്കേറിയ താരം ഇപ്പോൾ അറിയപ്പെടുന്ന മലയാളം എഫ്എമ്മിലെ ആർജെയാണ്.

സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ താരം തന്റെ തിരക്കിട്ട ദുബായ് ജീവിതത്തിലെ സുന്ദര മുഹൂർത്തങ്ങളൊക്കെ താരം ആരാധകരുമായി പങ്കുവെക്കാറുണ്ട്. തന്റെ ലൈഫിലെ കളർഫുൾ നിമിഷങ്ങളെല്ലാം ആരാധകരാക്കായി താരം പങ്കുവെക്കാറുണ്ട്.

അതിനിടെ ദുബായിൽ വെച്ച് താരം നടത്താറുള്ള ഫോട്ടോഷൂട്ടുകളും ഗ്ലാമർ ചിത്രങ്ങളടങ്ങിയ ഫോട്ടോഷൂട്ടും മോഡലിങ് ചിത്രങ്ങളുമൊക്കെ ആരാധകരുമായി പങ്കുവെക്കാറുണ്ട്. ഇപ്പോളിതാ സിനിമയിൽ തനിക്ക് ലഭിക്കാത്ത ഭാഗ്യത്തെക്കുറിച്ച് തുറന്നുപറയുകയാണ് താരം. സിനിമയിൽ പാടാൻ അങ്ങനെ അവസരങ്ങൾ ലഭിച്ചില്ലെന്നായിരുന്നു നടി പറഞ്ഞത്.

അഭിനേതാവായിട്ടല്ല ഞാൻ ഇൻഡസ്ട്രിയിലേക്ക് എത്തിയതെങ്കിൽ ഒരുപക്ഷേ പാട്ടിന്റെ കാര്യത്തിൽ കുറച്ച് ശ്രദ്ധ പുലർത്തുമായിരുന്നു. അഭിനയത്തിരക്കുകൾക്ക് ഇടെ അധികം പ്രാക്ടീസ് ചെയ്യാൻ കഴിയാത്തതുകൊണ്ടാണ് ഇപ്പോൾ നന്നായി പാടാൻ കഴിയാതെ വന്നതെന്നും മീരാ നന്ദൻ വ്യക്തമാക്കുന്നു.

2008ൽ ‘മുല്ല’ എന്ന സിനിമയിലൂടെ എത്തിയ മീര, പുതിയ മുഖം, എൽസമ്മ എന്ന ആൺകുട്ടി, മല്ലുസിങ്, റെഡ് വൈൻ തുടങ്ങിയ സിനിമകളിലൂടെയാണ് ശ്രദ്ധേയയായത്.

Advertisement