ഏത് ജനറേഷന് ഒപ്പവും സൂപ്പർഹിറ്റുകൾ മാത്രം സമ്മാനിക്കുന്ന മലയാളത്തിന്റെ ഹിറ്റ്‌മേക്കർ ആയ സംവിധായകനാണ് ജോഷി. 1978 ൽ ടൈഗർസലീം എന്ന സിനിമയിലൂടെ സംവിധാന രംഗത്തെത്തിയ ജോഷി ഇതിനോടകം തന്നെ 80ൽ അധികം സിനിമകൾ ചെയ്തുകഴിഞ്ഞു. ഇവയിൽ വിരലിലെണ്ണാവുന്നവ ഒഴിച്ചാൽ ബാക്കിയെല്ലം സൂപ്പർഹിറ്റ് ബംബർഹിറ്റ് ഗണത്തിൽ പെടുന്ന സിമകളാണ്.
ജോജു ചെമ്പൻ വിനോദ് നൈല ഉഷ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഒരുക്കിയ പൊറിഞ്ചുമറിയംജോസ് എന്ന സിനിമയാണ് ജോഷി ഏറ്റവും ഒടുവിൽ ചെയ്ത ബംബർഹിറ്റ്. 2004ൽ മലയാളത്തിന്റെ ജനപ്രിയ നായകൻ ദിലീപിനെ നായകനാക്കി ജോഷി സംവിധാനം ചെയ്ത മെഗാഹിറ്റ് സിനിമകളിൽ ഒന്നാണ് റൺവേ.
എന്നാൽ ആ സിനിമയിൽ വാളയാർ പരമശിവം എന്ന നായക കഥാപാത്രമായി അഭിനയിക്കേണ്ടിയിരുന്നത് ദിലീപ് അല്ല, അത് സാക്ഷാൽ മമ്മൂട്ടിയായിരുന്നു. ദിലീപ് ഈ സിനിമ ഏറ്റെടുക്കുന്നതിന് 10 വർഷങ്ങൾക്ക് മുമ്പ് ഈ കഥ മമ്മൂട്ടിക്ക് മുന്നിൽ വന്നതായിരുന്നു. ഉദയകൃഷ്ണ സിബി കെ തോമസ് ഈ കഥ അന്ന് ആലോചിച്ചത് ജോഷിക്കുവേണ്ടി ആയിരുന്നില്ല.
ബാലു കിരിയത്തിനു വേണ്ടിയായിരുന്നു അത് ആലോചിച്ചത്. കഥ കേട്ടപ്പോൾ തന്നെ മമ്മൂട്ടിക്ക് അത് ഇഷ്ടമാവുകയും ചെയ്തു. അഞ്ചുലക്ഷം രൂപ മമ്മൂട്ടിക്ക് അഡ്വാൻസ് നൽകുകയും ചെയ്തു. എന്നാൽ പിന്നീട് എല്ലാവരേയും ഞെട്ടിച്ച് മമ്മൂട്ടി ഈ പ്രൊജക്ടിൽ നിന്ന് പിന്മാറി. അഡ്വാൻസ് തിരിച്ചുനൽകുകയും ചെയ്തു.
ആ പിന്മാറ്റത്തിന്റെ പ്രധാന കാരണം എന്തായിരുന്നു എന്നത് ഇന്നും വ്യക്തമല്ല, പല അഭ്യുഹങ്ങളും അതേ പറ്റ് കേൾക്കുന്നുണ്ട്. സ്പിരിറ്റ് കള്ളക്കടത്തുകാരനായി അഭിനയിക്കാൻ മമ്മൂട്ടിക്ക് താല്പര്യമില്ലാത്തതാണോ ആ സിനിമയിൽ നിന്ന് പിന്മാറാൻ കാരണമെന്ന് അന്ന് ആരാധകർ സംശയിച്ചിരുന്നു. 1988 ൽ ഐവി ശശിയുടെ അബ്കാരിയിൽ സ്പിരിറ്റ് കടത്തുകാരനായി മമ്മൂട്ടി അഭിനയിച്ചിരുന്നു.
അതിനാൽ വീണ്ടും അത്തരം കഥാപാത്രം വേണ്ട എന്ന മമ്മൂട്ട തീരുമാനിക്കുകയായിരുന്നു വെന്നും ചില സൂചനകൾ ഉണ്ടായിരുന്നു. പിന്നീട് വർഷങ്ങൾക്ക് ശേഷം ജോഷിയോട് ഉദയനും സിബിയും ഈ കഥ പറയുമ്പോൾ ജോഷിയുടെ മനസിലും നായകനായി മമ്മൂട്ടി ആയിരുന്നുവത്രെ. എന്നാൽ ഒരു ആക്ഷൻ ഹീറോ പരിവേഷത്തിലേക്ക് മാറാൻ തന്നെ ഈ കഥ സഹായിക്കുമെന്ന് മനസിലാക്കിയ ദിലീപ് ഈ പ്രോജക്ടിനായി മുൻകൈ എടുക്കുകയായിരുന്നു.
അങ്ങനെ മമ്മൂട്ടിക്കുവേണ്ടി തയ്യാറാക്കിയിരുന്ന തിരക്കഥയിൽ ചില മാറ്റങ്ങൾ വരുത്തി ദിലീപിനെ നായകനാക്കി പടം ചിത്രീകരിച്ചു റൺവേ സൂപ്പർഹിറ്റാകുകയും ചെയ്തു. കാവ്യ മാധവനായിരുന്നു റൺവേയിൽ നായികയായി എത്തിയത്. ഇന്ദ്രജിത്തും മികച്ച ഒരു വേഷത്തിൽ ഇതിൽ എത്തിയിരുന്നു.