വല്ല പണിക്കും പോടി എന്ന് പരിഹസിച്ച് ഒരുത്തന്റെ കമന്റ്, ഇടിവെട്ട് മറുപടി കൊടുത്ത് നടി ദുർഗ കൃഷ്ണ

42

2017ൽ മലയാളത്തിന്റെ യൂത്ത് ഐക്കൺ പൃഥ്വിരാജിനെ നായകനാക്കി പ്രദീപ് നായർ ഒരുക്കിയ വിമാനം എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിൽ എത്തിയ താരമാണ് ദുർഗ കൃഷ്ണ. പിന്നീട് ചെറിയ സമയത്തിനുള്ളിൽ മുൻനിര നായകൻമാർക്കൊപ്പം അഭിനയിക്കാൻ ദുർഗ കൃഷ്ണയ്ക്ക് ഭാഗ്യം ലഭിച്ചു.

ശാലീന സൗന്ദര്യമാണ് താരത്തിന്റെ മുഖമുദ്ര. വിമാനം, പ്രേതം2, ലവ്, ആക്ഷൻ ഡ്രാമ തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധേയയാണ് ദുർഗ. കോഴിക്കോടാണ് സ്വദേശമെങ്കിലും ഇപ്പോൾ കൊച്ചിയിലാണ് താരം താമസിക്കുന്നത്. ബിസിനസുകാരനാണ് ദുർഗയുടെ അച്ഛൻ.

Advertisements

യാഥാസ്ഥിതിക കുടുംബമാണെങ്കിലും സിനിമയിൽ കുടുംബം മുഴുവൻ സപ്പോർട്ടും തന്നിരുന്നുവെന്ന് താരം വെളിപ്പെടുത്തിയിട്ടുണ്ട്. ലോക്ഡൗണിനെ തുടർന്ന് ഇപ്പോൾ കൊച്ചി കാക്കനാട്ടെ ഫൽറ്റിലാണ് ദുർഗ ഉള്ളത്. നടിയുടെ അച്ഛൻ, അമ്മ അനിയൻ തുടങ്ങിയവരും താരത്തിനൊപ്പമുണ്ട്.

നാടൻ ലുക്കിൽ നിന്നും കയ്യിൽ സിഗരറ്റുമായി നിൽക്കുന്ന ദുർഗ്ഗയുടെ കിടിലൻ ഫോട്ടോഷൂട്ട് ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്തിരുന്നു. അമ്പരപ്പിക്കുന്ന മേക്കോവറായിരുന്നു താരത്തിന്റേത്. തങ്ങളുടെ സോഷ്യൽ മീഡിയ അക്കൗണ്ടിൽ പങ്കുവയ്ക്കുന്ന ചിത്രങ്ങൾക്ക് നല്ല കമന്റുകളും മോശം കമന്റുകളുമായി ആരാധകർ എത്താറുണ്ട്.

മോശം കമന്റുകൾക്ക് തക്ക മറുപടിയാണ് താരങ്ങൾ നൽകാറുളളതും. ഇപ്പോൾ തന്നെ സമൂഹമാധ്യമത്തിലൂടെ പരിഹസിക്കാനെത്തിയ യുവാവിന് മറുപടി നൽകിയിരിക്കയാണ് നടി ദുർഗ കൃഷ്ണ. താരം ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച വിഡിയോയ്ക്കാണ് യുവാവ് മോശം കമന്റ് കുറിച്ചത്.

ദുർഗചേച്ചി, ഒന്നുപോടി വല്ല പണിക്കും പോടി, എന്നായിരുന്നു ജബിർ എന്ന അക്കൗണ്ടിൽ നിന്നുളള കമന്റ്. കമന്റിന്റെ സ്‌ക്രീൻഷോട്ട് ഉൾപ്പടെ പങ്കുവച്ചായിരുന്നു നടിയുടെ മറുപടി. തന്റെ വീട്ടിലാരെങ്കിലും കൊണ്ടുവച്ചിട്ടുണ്ടോ അവിടെ പണി, എന്നായിരുന്നു വിഡിയോ സന്ദേശത്തിലൂടെ നടിയുടെ മറുപടി. ഈ വിഡിയോ ഇൻസ്റ്റഗ്രാം സ്റ്റോറിയായി നടി പങ്കുവയ്ക്കുകയും ചെയ്തു.

നേരത്തെ തനിക്ക് നേരിടേണ്ടി വന്ന മോശം അനുഭവം പങ്കുവെച്ച് നടി രംഗത്ത് എത്തിയിരുന്നു. മൂന്നാം ക്ലാസ്സിൽ പഠിക്കുമ്പോളാണ് അനുഭവമുണ്ടായതെന്നും താൻ ബസിൽ യാത്ര ചെയ്യുന്ന സമയത്ത് വീടുകളിൽ പലഹാരങ്ങൾ വിൽക്കുന്ന പ്രായമുള്ള ആള് തന്നെ മടിയിൽ പിടിച്ചിരുത്തിയെന്നും അയാളുടെ അനാവശ്യമായ ബാഡ് ടച് മനസിലായപ്പോൾ കൈ തട്ടി മാറ്റാൻ താൻ ശ്രമിച്ചെന്നും താരം വെളിപ്പെടുത്തിയിരുന്നു.

ടീച്ചറുമാർ അടക്കം ബസിൽ നിന്നിട്ടും തനിക്ക് ആ കാര്യം തുറന്ന് പറയാനും പ്രതികരിക്കാനും ധൈര്യം വന്നില്ലന്നും ദുർഗ പറയുന്നു.ഇപ്പോൾ അന്ന് പ്രതികരിക്കാൻ കഴിയാഞ്ഞത്തിൽ ദുഃഖമുണ്ടെന്നും ഒരുപക്ഷേ ടീച്ചേഴ്സോ, മാതാപിതാക്കളോ അന്ന് ആ കാര്യങ്ങളെ പറ്റി പറഞ്ഞു തന്നിരുന്നേൽ പ്രതികരിക്കാൻ ധൈര്യം വന്നേനെയെന്നും താരം പറയുന്നു.താൻ ഒരു പെണ്ണായത് കൊണ്ടാണ് ഇ അവസ്ഥ വന്നതെന്നും ഭയങ്കരമായി പേടിച്ചെങ്കിലും ഇമോഷൻ വെളിയിൽ കൊണ്ട് വരാൻ സാധിച്ചില്ലെന്നും താരം പറയുന്നു.

പിന്നീട് സ്‌കൂളിൽ ചെന്നപ്പോൾ താൻ കരയുന്നത് കണ്ട് ടീച്ചേർസ് കാര്യം തിരക്കിയെങ്കിലും നാണവും പേടിയും കാരണം തുറന്ന് പറയാൻ കഴിഞ്ഞില്ലന്നും പകരം ഒരാൾ തന്നോട് കമ്മൽ ഊരി തരാൻ കത്തി കാണിച്ചു ഭീഷണിപ്പെടുത്തിയെന്നാണ് പറഞ്ഞതെന്നും ദുർഗ കൃഷ്ണ വ്യക്തമാക്കിയിരുന്നു.

Advertisement