മിമിക്രി രംഗത്തുനിന്നും സഹസംവിധായകനായെത്തി പിന്നീട് മലയാള സിനിമയുടെ നെടുംതൂണായി മാറിയ ജനപ്രിയ നായകനാണ് നൻ ദിലീപ്. സംവിധായകൻ കമലിന്റെ സഹായിയായിട്ടാണ് അദ്ദേഹം മലയാള സിനിമയിൽ തുടക്കം കുറിക്കുന്നത്. സൂപ്പർതാരം മോഹൻലാലിന്റെ വിഷ്ണുലോകം എന്ന കമൽ സിനിമയിലായിരുന്നു സഹസംവിധായകനായി തുടക്കം കുറിക്കുന്നത്.
പിന്നീട് കമലിന്റെ തന്നെ എന്നോടിഷ്ടം കൂടാമോ എന്ന സിനിമയിലെ ഒരു ചെറിയവേഷത്തിലൂടെ അഭിനയരംഗത്തേക്ക് എത്തിയ ദിലീപ് പിന്നീട് മലയാള സിനമയെ സ്വന്തം കൈപ്പിടിയിൽ എത്തിച്ചു. നടനായും നിർമ്മാതാവായും നിരവധി നല്ല ചിത്രങ്ങൾ ദിലീപ് പിന്നീട് മലയാള സിനിമയ്ക്ക് സമ്മാനിച്ചു.
ഇപ്പോഴിതാ സമൂഹ മാധ്യമങ്ങളിൽ ദിലീപിന്റെ പഴയൊരു വിഡിയോ വൈറലാവുകയാണ്. പുതുമുഖങ്ങളെ സിനിമയിൽ കൊണ്ടുവന്നു സൂപ്പർസ്റ്റാറുകൾ ആക്കുവാൻ ആഗ്രഹമില്ലേ എന്ന് ദിലീപിനോട് പൊതുവേദിയിൽ വെച്ച് അവതാരക ചോദിക്കുകയുണ്ടായി. എന്നാൽ വളരെ രസകരമായ മറുപടിയാണ് അവതാരകയ്ക്ക് ദിലീപ് തിരിച്ചു നൽകിയത്.
മലയാള സിനിമയിലേക്ക് തന്നെ കൈപിടിച്ചു കൊണ്ടുവന്നത് ജയറാമേട്ടൻ ആണെന്നും അദ്ദേഹം മൂലം മലയാള സിനിമയ്ക്ക് ഒരു നായകനെ കിട്ടിയെന്ന് ദിലീപ് പറയുകയുണ്ടായി. ജയറാം ഒരാളെ സിനിമയ്ക്ക് നൽകിയപ്പോൾ താൻ അഞ്ച് പേരെ മലയാള സിനിമയ്ക്ക് നൽകിയിട്ടുണ്ടെന്ന് ദിലീപ് വ്യക്തമാക്കി.
മലർവാടി ആർട്സ് ക്ലബ്ബ് എന്ന ചിത്രത്തിലൂടെ അജു വർഗ്ഗീസ്, നിവിൻ പോളി, ഭഗത് തുടങ്ങിയ താരങ്ങൾക്കാണ് ദിലീപ് കൈത്താങ്ങായത്. ഇനിയും അത്തരത്തിലുള്ള ചിത്രങ്ങൾ വന്നാൽ പുതുമുഖങ്ങൾ പിന്തുണയ്ക്കുമെന്നും കാരണം ഒരു കാലത്ത് താനും ഒരു പുതുമുഖം ആയിരുന്നു എന്ന് ദിലീപ് സൂചിപ്പിക്കുകയുണ്ടായി.
ഒരു നിർമ്മാതാവ് എന്ന നിലയിൽ ഒരുപാട് യുവതാരങ്ങളെ മലയാള സിനിമയ്ക്ക് സംഭാവന ചെയ്തിട്ടുള്ള നടനാണ് ദിലീപ്. വിഷ്ണു ഉണ്ണികൃഷ്ണൻ നായകനായി അരങ്ങേറ്റം കുറിച്ച കട്ടപ്പനയിലെ ഋത്വിക് റോഷൻ എന്ന ചിത്രം നിർമ്മിച്ചതും ദിലീപ് തന്നെയായിരുന്നു.