2022 ആറാം മാസത്തിൽ ആയിരിക്കും വിവാഹം, നടി വനിത വിജയകുമാർ നാലാമതും കല്യാണം കഴിച്ചേക്കും എന്ന് വെളിപ്പെടുത്തൽ

46

തെന്നിന്ത്യൻ സിനിമാ രംഗത്ത് ഏറെ വിവാദങ്ങൾ സ്യഷ്ടിച്ച താരമാണ് തെന്നിന്ത്യൻ നടിയും ബിഗ്ബോസ് താരവുമായ വനിതാ വിജയകുമാർ. മുതിർന്ന തമിഴ് നടൻ വിജയകുമാറിന്റെ മകൾ കൂടിയായ വനിത വിജയകുമാറിന്റെ മകൾ കൂടിയാണ് വനിതാ വിജയകുമാർ.

അതേ സമയം തമിഴ് സിനിമാ രംഗത്ത് ഏറെ വിവാദങ്ങൾ സ്യഷ്ടിച്ച ഒന്നായിരുന്നു വനിതാ വിജയകുമാറിന്റെ മൂന്നാം വിവാഹം. ജൂൺ 27ന് ചെന്നൈയിൽ വെച്ചാണ് സംവിധായകൻ പീറ്റർപോളും വനിതയും വിവാഹിതരായത്. രണ്ട് തവണ വിവാഹം കഴിച്ച് വിവാഹം മോചനം നേടിയും ഒരു തവണ ലിവിംഗ് റിലേഷനിലുമായിരുന്നതിന് ശേഷമായിരുന്നു വനിത മൂന്നാമതും വിവാഹിതയാവുന്നത്.

Advertisements

അതുപോലെ പീറ്റർ പോളിന്റെ രണ്ടാം വിവാഹവുമായിരുന്നു. നിരവധി വിവാദങ്ങൾ വിവഹാഹത്തിനുശേഷം വന്നെങ്കിലും അതിനെല്ലാം കൃത്യമായ മറുപടിയും നൽകിയിരുന്നു. ഇവരും പിരിഞ്ഞെന്ന വാർത്തകൾ അടുത്തിടെയാണ് പുറത്തുവന്നത്. എന്നാൽ വനിത നാലാമത് ഒരു വിവാഹം കൂടി കഴിച്ചേക്കും എന്ന സൂചനകളാണ് ഇപ്പോൾ പുറത്ത് വരുന്നത്.

Read Also
ആ വ്യക്തി എപ്പോഴും ദിലീപ് – മഞ്ജു കേസ് ഒക്കെ അതിലേയ്ക്ക് വലിച്ചിടും ; എന്റേത് പൊരുതി നേടിയ ഡിവോഴ്‌സാണെന്ന് സാധിക

വനിതയുടെ വിവാഹത്തെക്കുറിച്ച് ഒരു ജ്യോത്സൻ നടത്തിയ പ്രവചനമാണ് വൈറലാവുന്നത്. ഇപ്പോഴുള്ള പ്രശ്നങ്ങൾ മാറി വനിത അടുത്ത വർഷം വിവാഹം കഴിക്കുമെന്നാണ് ജ്യോത്സൻ പറയുന്നത്. തമാശയോടെയാണ് വനിത ഇത് കേട്ടത്. നിങ്ങളൊരു ബ്രഹ്‌മചാരിയായിട്ടൊന്നും ജീവിക്കില്ല. അടുത്ത വിവാഹം നടക്കുന്നത് 2022 ലെ ആറാം മാസത്തിൽ ആയിരിക്കുമെന്ന് കൂടി ജ്യോത്സൻ പറയുന്നു.

താൻ സീരിയസായി പറഞ്ഞതാണെന്നും അടുത്ത വർഷത്തിൽ നിങ്ങൾക്കൊരു വിവാഹം നടക്കും. ജീവിതം തീർന്നിട്ടില്ല. നിങ്ങൾക്ക് ചെറിയ പ്രായമാണെന്നും വിവാഹം നടന്ന് കുടുംബിനിയാകുമെന്നും അദ്ദേഹം പറഞ്ഞെങ്കിലും ഇനി അതൊന്നും സെറ്റ് ആവില്ലെന്നാണ് നടി വ്യക്തമാക്കുന്നത്.

Read Also
സൗന്ദര്യത്തിന്റെ കാര്യത്തിൽ ഒരു കൂട്ടം ആളുകൾ നിമിഷയെ അക്രമിച്ചു; സിനിമയിൽ സൗന്ദര്യമാണ് മുൻഗണനയിൽ വേണ്ടത് എന്ന ചിന്താഗതിയെ മാറ്റി മറിച്ച നടിയെന്ന് സംവിധായിക സൗമ്യ സദാനന്ദൻ

തന്റെ മഠത്തിലേക്ക് വരണമെന്നും താൻ പൂജ ചെയ്താൽ അടുത്ത വിവാഹം നന്നായി തന്നെ പോവുമെന്നും ജ്യോത്സൻ ഉറപ്പ് നൽകുന്നുണ്ട്. നിങ്ങൾ തന്നെ വൈകാതെ അത് പ്രഖ്യാപിക്കും. നിങ്ങൾക്ക് നല്ലത് വരണമെന്ന് കരുതിയാണ് അത് പറയുന്നത്. അദ്ദേഹത്തിന്റെ പേരിന്റെ ആദ്യാക്ഷരം എസ് ൽ തുടങ്ങുന്നതാണെന്ന സൂചന കൂടി മുന്നോട്ട് വെക്കുന്നത്.

Advertisement