ദാമ്പത്യ ജീവിതത്തിൽ മുഖ സൗന്ദര്യം ഒരു ഘടകമായി എനിക്ക് തോന്നുന്നില്ല ഞാൻ അതീവ സന്തോഷവതിയാണ്: വെല്ലുവിളികളെ മറികടന്നുള്ള പ്രണയ വിവാഹത്തെ കുറിച്ച് പാരീസ് ലക്ഷ്മി

829

മലയാളികൾക്ക് ഏറെ സുപരിചിതയായ ക്ലാസിക്കൽ നർത്തകിയും നടിയുമാണ് പാരീസ് ലക്ഷ്മി. അഞ്ജലി മേനോൻ ഒരുക്കിയ ബാഗ്ലൂർ ഡേയ്‌സ് എന്ന ചിത്രത്തിലൂടെ മിഷേൽ എന്ന കഥാപാത്രമായി താരം മലയാളി പ്രേക്ഷകരുടെ മനം കവർന്നിരുന്നു.

അതേ സമയം കേരളത്തെയും കേരളത്തിലെ കലാരൂപങ്ങളായ കഥകളി മോഹിനിയാട്ടം തുടങ്ങിയ കലകൾ പഠിക്കുന്നതിന് വേണ്ടിയും വളരെ ചെറുപ്രായത്തിൽ തന്നെ വിദേശത്തു നിന്നും എത്തിയതാണ് താരം ഇവിടെ. സോഷ്യൽ മീഡിയകളിലും ഏറെ സജീവമാണ് പാരിസ് ലക്ഷ്മി.

Advertisements

തന്റെം നൃത്ത വിഡിയോകളും ഫോട്ടോഷൂട്ടുകളും സോഷ്യൽ മീഡിയയിലൂടെ താരം ആരാധകർക്കായി പങ്കുവെയ്ക്കാറും ഉണ്ട്. ചില ടെലിവിഷൻ റിയാലിറ്റി ഷോകളിൽ ജഡ്ജായും പാരിസ് ലക്ഷ്മി എത്തുന്നുണ്ട്. ബാഗ്ലൂർ ഡേയ്‌സിന് പുറമേ സാൾട്ട് മാംഗോ ട്രീ, ഓലപീപ്പി തുടങ്ങിയ ചിത്രങ്ങളിലും പാരീസ് ലക്ഷ്മി അഭിനയിച്ചിട്ടുണ്ട്.

Also Read
യൂട്യൂബില്‍ 690k സബ്‌സ്‌ക്രൈബേഴ്‌സ്, ഇന്‍സ്റ്റയില്‍ 757k ഫോളോവേഴ്‌സ്, പറയുന്നതും അട്ടഹസിക്കുന്നതും അശ്ലീല ഭാഷയില്‍, തൊപ്പിമാരില്‍ നിന്നും മക്കളെ കാക്കണേ തമ്പുരാനെയെന്ന് ഷുക്കൂര്‍ വക്കീല്‍

മറിയം സോഫിയ എന്നാണ് പാരിസ് ലക്ഷ്മിയുടെ യഥാർത്ഥ പേര്. ലക്ഷ്മിയുടെ മാതാപിതാക്കൾ ഫ്രാൻസിലെ പ്രോവൻസ് സ്വദേശികളാണ്. ലക്ഷ്മിയെ പോലെ തന്നെ ഇവരുടെ മാതാപിതാക്കളും കലാപ്രേമികൾ ആയിരുന്നു. കൂടാതെ ഇവർ ഇന്ത്യൻ സംസ്‌കാരത്തേയും പ്രത്യേകിച്ചും കേരള കലാരൂപങ്ങളെയും ഏറെ ഇഷ്ടപ്പെട്ടിരുന്നു.

തങ്ങളുടെ ഇളയ മകന് നാരായണൻ എന്ന് പേര് നൽകിയതും ഇവരുടെ ഈ ഇഷ്ടക്കൂടുതൽ കൊണ്ടായിരുന്നു. തന്റെ ചെറു പ്രായം മുതൽ നൃത്തം പടിക്കുന്നുണ്ട് ലക്ഷ്മി. ചെറു പ്രായത്തിൽ തന്നെ ഫ്രാൻസിലെ നൃത്തങ്ങൾ പഠിക്കാൻ തുടങ്ങി. തന്റെ ഏഴാം വയസിൽ ആണ് മാതാപിതാക്കൾക്ക് ഒപ്പം ലക്ഷ്മി ഇന്ത്യയിൽ എത്തുന്നത്.

അതിന് ശേഷം നമ്മുടെ ഭരതനാട്യത്തോട് ഏറെ ഇഷ്ടം തോന്നുകയും തുടർന്ന് അത് പഠിക്കണമെന്ന മോഹം ഉടലെടുക്കുകയും ആയിരുന്നു. പ്രശസ്ത നർത്തകിയും ഗുരുവുമായ പത്മാ സുബ്രഹ്‌മണ്യ ത്തിന്റെ കീഴിൽ ആയിരുന്നു ആദ്യം നൃത്തം പഠിച്ചത്.

പിന്നാലെ പല പ്രമുഖരുടേയും ശിക്ഷ്യയായി മാറുകുയായിരുന്നു. ഇതിനിടെയാണ് താരം സിനിമയിൽ എത്തുന്നത്. മെഗാസ്റ്റാർ മമ്മൂട്ടി ചിത്രം ബിഗ് ബിയിലെ ഓ ജനുവരി എന്ന ഗാനത്തിലൂടെ ആയിരുന്നു അത്. പാട്ടിൽ ഭരതനാട്യ ചുവടുകൾ വച്ചാണ് ലക്ഷ്മി എത്തിയത്.

അതേ സമയം മലയാളിയായ കഥകളി കലാകാരനായ പള്ളിപ്പുറം സുനിലിനെയാണ് പാരിസ് ലക്ഷ്മി വിവാഹം കഴിച്ചിരിക്കുന്നത്. പ്രണയ വിവാഹമായിരുന്നു ഇവരുടേത്. ഇരുവരും തമ്മിലുള്ള സൗഹൃദം പിന്നീട് പ്രണയമായി മാറുകയായിരുന്നു.

Also Read
പാവപ്പെട്ടവരെ കടംവാങ്ങിയിട്ട് പോലും സഹായിക്കുന്ന ആളാണ് അച്ഛന്‍, അദ്ദേഹത്തെ കള്ളനെന്ന് വിളിക്കുന്ന കേള്‍ക്കുമ്പോള്‍ വിഷമം തോന്നും, തുറന്നുപറഞ്ഞ് ഗോകുല്‍ സുരേഷ്

കലാപരമായ അടുപ്പമാണ് സുനിലും ലക്ഷ്മിയും തമ്മിൽ സൗഹൃദത്തിന് വഴിയൊരുക്കി. ശേഷം അത് പ്രണയമായി മാറി. ഇരുവരും ആദ്യം പരിചയപ്പെടുമ്പോൾ ലക്ഷ്മിയുടെ പ്രായം വെറും ഏഴ് വയസായിരുന്നു. സുനിലിന് ഇരുപത്തിയൊന്നും. കേരളത്തിൽ വന്നപ്പോൾ ലക്ഷ്മിയും കുടുംബവും സ്ഥിരമായി ഫോർട്ടു കൊച്ചിയിലെ കഥകളി കാണാൻ എത്തുമായിരുന്നു.

അതോടെയാണ് ആ കലാകാരന്മാരുമായി ലക്ഷ്മിയുടെ കുടുംബവും അടുത്തു. അങ്ങനെയാണ് ഇവർ സുനിലുമായി ഈ കുടുംബം പരിചയത്തിലാകുന്നത്. ലക്ഷ്മിയ്ക്ക് പത്ത് വയസായതിന് ശേഷം ഇരുവരും പിന്നീട് തമ്മിൽ കണ്ടിട്ടില്ല. പിന്നീട് ഇവർ കാണുന്നത് ലക്ഷ്മിയ്ക്ക് പതിനാറ് വയസ് ഉള്ളപ്പോഴാണ്.

ഞങ്ങൾ തമ്മിലുള്ള സൗഹൃദത്തിന്റെയും പരസ്പര സ്‌നേഹത്തിന്റെയും ബഹുമാനത്തിന്റെയും ആഴം പറഞ്ഞറിയിക്കാൻ ആകില്ലെന്നാണ് ലക്ഷ്മി പറയുന്നത്. വിവാഹത്തിന് കുടുംബങ്ങളുടെ എതിർപ്പ് ഉണ്ടായിരുന്നു. എങ്കിലും എല്ലാ പ്രതിസന്ധികളേയും മറി കടന്ന് 2012 ഫെബ്രുവരി 13 നാണ് വിവാഹം രജിസ്റ്റർ ചെയ്യുകയും 21ാം വയസിൽ ക്ഷേത്രത്തിൽ വച്ച് ഒന്നാകുകയും ചെയ്തു.

പലരും അദ്ദേഹത്തിന്റെ പ്രായവും സൗന്ദര്യവും കണക്കാക്കി പലതും പറഞ്ഞിരുന്നു. പക്ഷെ മുഖ സൗന്ദര്യം ദാമ്പത്യ ജീവിതത്തിൽ ഒരു ഘടകമായി എനിക്ക് തോന്നുന്നില്ല. ഞാൻ എന്റെ ജീവിതത്തിൽ അതീവ സന്തോഷവതിയാണ്. എന്നെ ഒരു കോച്ച് കുഞ്ഞിനെ നോക്കുന്ന പോലെയാണ് അദ്ദേഹം സ്‌നേഹിക്കുന്നതും പരിപാലിക്കുന്നതും അദ്ദേഹത്തെ ലഭിച്ചതിൽ ഞാൻ വളരെ ഭാഗ്യവതി ആണെന്നും പാരിസ് ലക്ഷ്മി പറയുന്നു.

Also Read
മൂന്ന് ലോണുകളാണ് എന്റെ പേരിലുള്ളത്, പ്രശസ്തിയിലൊന്നും വലിയ കാര്യമില്ല, സമാധാനത്തോടെ ഉറങ്ങാന്‍ കഴിയുന്നവരാണ് ഭാഗ്യവാന്മാര്‍, തുറന്നുപറഞ്ഞ് മഞ്ജു വാര്യര്‍

Advertisement