അറം പറ്റുമെന്ന് പേടി, മമ്മൂട്ടിയും മോഹൻലാലും ഒന്നിച്ചഭിനയിച്ച ചിത്രത്തിന്റെ പേരുമാറ്റി, പക്ഷേ പടം ഇറങ്ങിയപ്പോൾ സംഭവിച്ചത് ഇങ്ങനെ

305

മലയാള സിനിമയിലെ ക്ലാസിക് ഡറക്ടർ ആയിരുന്ന പി പത്മരാജൻ 1986ൽ ഒരു ത്രില്ലർ ചിത്രം പ്ലാൻ ചെയ്യുന്ന സമയം. പല കഥകളും ആലോചിച്ചിട്ടും ശരിയാകുന്നില്ല. അങ്ങനെയാണ് നോവലിസ്റ്റ് കൂടിയായ സുധാകർ മംഗളോദയം എന്ന ചെറുപ്പക്കാരന്റെ ഒരു കഥയെക്കുറിച്ച് കേട്ടത്.

യഥാർത്ഥത്തിൽ അതൊരു റേഡിയോ നാടകമായിരുന്നു. പേര് ശിശിരത്തിൽ ഒരു പ്രഭാതം. ഒരു കൊ ല പാതകവും അതിൽ ഇഴചേർന്നു കിടക്കുന്ന മനുഷ്യ ബന്ധങ്ങളുടെ തീക്ഷ്ണതയും ആയിരുന്നു പ്രമേയം. കഥ പത്മരാജന് വളരെ ഇഷ്ടമായി.

Advertisements

ആ കഥ തന്നെ സിനിമയാക്കാൻ അദ്ദേഹം തീരുമാനിച്ചു. പത്മരാജൻ തിരക്കഥ എഴുതി പൂർത്തി ആക്കിയ ശേഷം സിനിമയ്ക്ക് പേരിട്ടു ‘അറം’. എന്നാൽ പേരുമാറ്റണമെന്ന് പലരും പറഞ്ഞു. അറം പറ്റുക എന്ന പ്രയോഗത്തിലെ അന്ധ വിശ്വാസമാണ് പേരിനോടുള്ള എതിർപ്പിന് കാരണമായത്.

Also Read
പാവപ്പെട്ടവരെ കടംവാങ്ങിയിട്ട് പോലും സഹായിക്കുന്ന ആളാണ് അച്ഛന്‍, അദ്ദേഹത്തെ കള്ളനെന്ന് വിളിക്കുന്ന കേള്‍ക്കുമ്പോള്‍ വിഷമം തോന്നും, തുറന്നുപറഞ്ഞ് ഗോകുല്‍ സുരേഷ്

ഒടുവിൽ കരിയിലക്കാറ്റുപോലെ എന്ന കാവ്യാത്മകമായ പേര് പത്മരാജൻ തന്റെ സിനിമയ്ക്ക് നൽകി. 1986ൽ തന്നെ കരിയിലക്കാറ്റുപോലെ റിലീസ് ചെയ്തു. മമ്മൂട്ടിയും മോഹൻലാലും റഹ്‌മാനും ആയിരുന്നു പ്രധാന താരങ്ങൾ. കാർത്തികയും സുപ്രിയയും ശക്തമായ സ്ത്രീ കഥാപാത്രങ്ങളെ അവതരിപ്പിച്ചു.

ഹരികൃഷ്ണൻ എന്ന പ്രശസ്തനായ ചലച്ചിത്ര സംവിധായകനായാണ് മമ്മൂട്ടി കരിയിലക്കാറ്റുപോലെ എന്ന സിനിമയിൽ അഭിനയിച്ചത്. ഹരികൃഷ്ണൻ ഒരു പ്രത്യേക സാഹചര്യത്തിൽ കൊല്ലപ്പെടുന്നു. ഈ കൊലപാതകക്കേസ് അന്വേഷിക്കാൻ എത്തുന്നത് അച്യുതൻകുട്ടി എന്ന പൊലീസ് ഉദ്യോഗസ്ഥനാണ്.

മോഹൻലാലാണ് അച്യുതൻകുട്ടിയെ അവതരിപ്പിച്ചത്. അക്കാലത്ത് ഏറെ പ്രശംസ പിടിച്ചുപറ്റിയ ഒരു കുറ്റാന്വേഷണ സിനിമയായിരുന്നു കരിയിലക്കാറ്റുപോലെ. മമ്മൂട്ടിയുടെയും സുപ്രിയയുടെയും കഥാപാത്രങ്ങൾ ആയിരുന്നു കരിയിലക്കാറ്റുപോലെയിൽ ഏറ്റവും സങ്കീർണം. അവർ ആ കഥാപാത്രങ്ങളെ ഉജ്ജ്വലമാക്കി.

അവസാന രംഗത്തിൽ റഹ്‌മാൻ സ്‌കോർ ചെയ്തു. അമ്മയുടെയും ഹരികൃഷ്ണന്റെയും സംഘർഷ ജീവിതത്തിൽ ശ്വാസം കിട്ടാതെ പിടയുന്ന ശിൽപ്പ എന്ന പെൺകുട്ടിയായി കാർത്തിക മാറി. തന്റെ ജീവിതത്തെ തന്നെ ഉലച്ചുകളയുന്ന ഒരു കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥന്റെ ആത്മ സംഘർഷങ്ങളും കേസ് അന്വേഷണ ശൈലിയും മൊക്കെ മോഹൻലാൽ ഗംഭീരം ആക്കി.

കരിയിലക്കാറ്റുപോലെ പത്മരാജന്റെ ഇതര സൃഷ്ടികളിൽ നിന്ന് വേറിട്ടു നിന്ന സിനിമ ആയിരുന്നു. മോഹൻലാലിന്റെയും മമ്മൂട്ടിയുടേയും കരിയർ ബെസ്റ്റായ സിനിമ സാമ്പത്തികമായും മികച്ച് നേട്ടമാണ് ഉണ്ടാക്കിയത്.

Also Read
ഭർത്താവ് വയ്യാതെ കിടക്കുമ്പോഴും മേയ്ക്കപ്പ് ഇട്ട് പോയിരിക്കുന്നു എന്നു പറഞ്ഞ് പലരും കുറ്റപ്പെടുത്തി: പൊരുതി നേടിയ ജീവിതത്തെ കുറിച്ച് നടി ഇന്ദുലേഖ പറഞ്ഞത്

Advertisement