ഭർത്താവ് വയ്യാതെ കിടക്കുമ്പോഴും മേയ്ക്കപ്പ് ഇട്ട് പോയിരിക്കുന്നു എന്നു പറഞ്ഞ് പലരും കുറ്റപ്പെടുത്തി: പൊരുതി നേടിയ ജീവിതത്തെ കുറിച്ച് നടി ഇന്ദുലേഖ പറഞ്ഞത്

537

മലയാളം മിനി സ്‌ക്രീൻ ആരാധകരായ കുടുംബ പ്രേക്ഷകർക്ക് വളരെ സുപരിചിതയും പ്രിയങ്കരിയും ആയ താരമാണ് നടി ഇന്ദുലേഖ. ദൂരദർശൻ സജീവമായരുന്ന കാലം തൊട്ട് സീരിയൽ രംഗത്ത് സജീവം ആയിരുന്ന ഇന്ദുലേഖ മികച്ച ഒരു നർത്തകി കൂടിയാണ്.

തന്റെ മൂന്നര വയസ്സു മുതൽ ഡാൻസ് പഠിക്കുന്നുണ്ട്. വളരെ യാദൃശ്ചികം ആയാണ് നടി സീരിയൽ ലോകത്ത് എത്തിപ്പെട്ടത്. ഏഴാം ക്ലാസ്സിൽ പഠിക്കുമ്പോഴാണ് ദൂരദർശനിൽ സംപ്രേക്ഷണം ചെയ്ത ഹീറോസ് എന്ന സീരിയലിലേക്ക് നടി എത്തുന്നത്. ഇതുവരെ ഏതാണ്ട് എഴുപത്തഞ്ചോളം സീരിയലുകളിലും 15 ൽ അധികം സിനിമകളിലും ഇന്ദുലേഖ അഭിനയിച്ചു കഴിഞ്ഞു.

Advertisements

Also Read
രാത്രി മുഴുവന്‍ ഉറങ്ങാതെ ജോലി തീര്‍ത്തു, ഒമ്പതാംമാസത്തിലും വിശ്രമിക്കാതെ ദിവ്യ, ഒടുവില്‍ തേടിയെത്തി കഠിനാധ്വാനത്തിനുള്ള അംഗീകാരം, സിങ്കപ്പെണ്ണെന്ന് വാഴ്ത്തി ആരാധകര്‍

അതേ സമയം താത്തിന്റെ യഥാർത്ഥ ജീവിതം വളരെ കൈപ്പേറിയത് ആയിരുന്നു. അടുത്തിടെ തന്റെ ജീവിത അനുഭവങ്ങൾ ഇന്ദുലേഖ തുറന്ന് പറഞ്ഞിരുന്നു. പുറത്തു നിന്ന് നോക്കുന്നവർക്ക് അഭിനേതാക്കൾ എല്ലാവരും ഗ്ലാമർ ലോകത്ത് ആണ് സന്തോഷം മാത്രമുള്ള ആളുകളാണ് എന്ന് ഒക്കെയാണ് കൂടുതൽ പേരുടെയും ധാരണ.

എന്നാൽ എന്റെ അവസ്ഥ അതൊന്നും ആയിരുന്നില്ല. ആറു വർഷം മുൻപ് ഭർത്താവ് ആരോഗ്യ പ്രശ്‌നങ്ങളുമായി ആശുപ്രതിയിൽ അഡ്മിറ്റ് ആയ സമയത്ത് ഞാൻ ദേവി മഹാത്മ്യം സീരിയലിൽ ദേവിയായി അഭിനയിച്ചു വരികയാണ്.

സീരിയലിൽ നിന്നും അധികം ബ്രേക്ക് എടുത്ത് മാറി നിൽക്കാൻ പറ്റാത്ത സമയം. ഞാൻ ചെന്നില്ലങ്കിൽ സീരിയലിന്റെ ടെലികാസ്റ്റ് മുടങ്ങും. സീരിയൽ എന്ന് പറയുന്നത് ഒരുപാട് പേരുടെ ജീവിത മാർഗം കൂടിയാണ്. ആ അവസ്ഥയിൽ ഒരാൾ കാരണം ആ ഷൂട്ടിംഗ് തന്നെ തടസപെട്ടാൽ അത് മറ്റുള്ളവരുടെ ജീവിതത്തെ കൂടി ബാധിക്കും.

Also Read
മൂന്ന് ലോണുകളാണ് എന്റെ പേരിലുള്ളത്, പ്രശസ്തിയിലൊന്നും വലിയ കാര്യമില്ല, സമാധാനത്തോടെ ഉറങ്ങാന്‍ കഴിയുന്നവരാണ് ഭാഗ്യവാന്മാര്‍, തുറന്നുപറഞ്ഞ് മഞ്ജു വാര്യര്‍

ഒടുവിൽ ഭർത്താവിന്റെ കാര്യങ്ങൾ നോക്കാൻ ഒരു നഴ്‌സിനെ ഏൽപ്പിച്ച് ഷൂട്ടിംഗിനു പോവേണ്ടി വന്നു. അന്ന് എന്നെയും എന്റെ സാഹചര്യങ്ങളെയും നേരിട്ട് അറിയാവുന്ന ചിലർ ഭർത്താവ് വയ്യാതെ കിടക്കുമ്പോഴും മേയ്ക്കപ്പ് ഇട്ട് അഭിനയിക്കാൻ പോയിരിക്കുന്നു എന്നു പറഞ്ഞ് കുറ്റപ്പെടുത്തി.

ജീവിതത്തിൽ തളർന്നു പോയ ഒരവസരമാണത്. പിന്നീട് അദ്ദേഹത്തിന്റെ വിയോഗത്തോടെ ഞാൻ ഒരുപാട് തളർന്ന് പോയി. മാനസികമായി ഇനി എന്ത് എങ്ങനെ മുന്നോട്ട് എന്നുള്ള ചിന്തകൾ എന്നെ ഒരുപാട് തളർത്തി. പക്ഷെ അതിൽ നിന്നെല്ലാം തന്നെ മോട്ടിവേറ്റ് ചെയ്ത് തിരികെ കൊണ്ടുവന്നത് സുഹൃത്തുക്കൾ ആണ്.

എന്നെ കൂടൂതലും വിഷമിപ്പിച്ചത് മറ്റുള്ള ചിലരുടെ കുത്തുവാക്കുകൾ ആണ്. ഭർത്താവ് നഷ്ടപെട്ട ഒരു സ്ത്രീ എങ്ങനെ നടക്കണം ഇനി എങ്ങനെ ജീവിക്കണം എന്തൊക്കെ ചെയ്യണം എന്നൊക്കെ തീരുമാനിക്കുന്ന ഒരു സമൂഹമാണ് നമുക്ക് ചുറ്റുമുള്ളത്. അത് മാറ്റി നിർത്തിയിട്ട് വേണം നമുക്ക് ജീവിച്ച് മുന്നോട്ട് പോകാൻ.

നമ്മൾ ചെയ്യുന്ന കാര്യങ്ങൾ വേണ്ടപ്പെട്ടവരെയും വീട്ടുകാരെയും മാത്രം ബോധിപ്പിച്ചാൽ മതിയെന്ന് വിശ്വസിച്ച് മുന്നോട്ട് പോവുകയാണ് ഞാൻ ഇപ്പോൾ. കുടുംബവും തന്റെ മകളുമാണ് എല്ലാ കാര്യങ്ങളിലും സപ്പോർട്ട് തരുന്നത്. അഭിനയത്തിലും കോസ്റ്റ്യൂമിലുമെല്ലാം മകൾ അഭിപ്രായങ്ങൾ പറയും.

ഞാനൊരു എംബിഎ ബിരുദധാരിയാണ്. ഏതാനും കുറച്ച് നാൾ ബാങ്കുകളിലും ജോലി ചെയ്തിരുന്നു. സ്വപ്നം കണ്ട് എത്തിപ്പെട്ടതല്ല അഭിനയത്തിൽ, യാദൃശ്ചികമായി സംഭവിച്ചതാണെന്നും ഇന്ദുലേഖ പറയുന്നു. ഉണ്ണിമായ എന്നൊരു മകളാണ് ഇന്ദുലേഖയ്ക്ക് ഉള്ളത്.

Also Read
ദാമ്പത്യ ജീവിതത്തിൽ മുഖ സൗന്ദര്യം ഒരു ഘടകമായി എനിക്ക് തോന്നുന്നില്ല ഞാൻ അതീവ സന്തോഷവതിയാണ്: വെല്ലുവിളികളെ മറികടന്നുള്ള പ്രണയ വിവാഹത്തെ കുറിച്ച് പാരീസ് ലക്ഷ്മി

Advertisement