മലയാള സിനിമയിൽ നടൻ, രചയിതാവ്, സംവിധായകൻ,നിർമ്മാതാവ് എന്നീ മേഖലകളിൽ തിളങ്ങിയ താരമാണ് ശ്രീനിവാസൻ. കോമഡി വേഷങ്ങളും സീരിയസ്സ് വേഷങ്ങളും വില്ലൻ വേഷങ്ങളും എല്ലാം നന്നായി കൈകാര്യ ചെയ്യുന്ന അഭനേതാവായ ശ്രീനിവാസൻ നായകനായും നിരവധി സിനിമകൾ ഇറങ്ങിയിരുന്നു.
1989 ൽ ശ്രീനിവാസൻ തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രമായിരുന്നു വടക്കുനോക്കിയന്ത്രം. മലയാളികളുടെ ശാലീന സന്ദരിയായ നടി പാർവതി ആയിരുന്നു ഈ ചിത്രത്തിൽ നായികയായി എത്തിയിരുന്നത്. വടക്കുനോക്കി യന്ത്രത്തിലെ ശ്രീനിവാസൻ അവതരിപ്പിച്ച തളത്തിൽ ദിനേശൻ എന്ന കഥാപാത്രത്തെയും പാർവതിയുടെ ശോഭ എന്ന കഥാപാത്രത്തെയും ആരാധകർ ഇന്നും നെഞ്ചിലേറ്റുന്നതാണ്.
വടക്കുനോക്കിയന്ത്രത്തെ കുറിച്ച് മുമ്പ് ശ്രീനിവാസൻ പങ്കുവെച്ചതാണ് ഇപ്പോൾ വൈറലാകുന്നത് . കുറച്ചു വർഷങ്ങൾക്ക് മുമ്പ് കൈരളി ടിവിയ്ക്ക് നൽകിയ അഭിമുഖത്തിലായിരുന്നു ചിത്രത്തിൽ അഭിനയിക്കുന്ന സമയത്ത് പാർവതിയുമായുണ്ടായ അനുഭവങ്ങൾ ശ്രീനിവാസൻ തുറന്നു പറഞ്ഞത്.
ശ്രീനിവാസന്റെ വാക്കുകൾ ഇങ്ങനെ:
വടക്കുനോക്കിയന്ത്രം എന്ന സിനിമയുടെ അവസാനം. ചിത്രത്തിൽ ഞാനും പാർവതിയും ഭാര്യാ ഭർത്താക്കൻമാർ ആണല്ലോ. അതിൽ അസുഖം മാറിക്കഴിഞ്ഞ ശേഷം ഞാൻ പാർവതിയെ വീട്ടിലേക്ക് വിളിക്കാൻ പോകുന്ന ഒരു സീനുണ്ട്. രോഗമെല്ലാം മാറി. ഞാൻ ഭാര്യയെ കൊണ്ടുപോകുകയാണെന്ന് അച്ഛനോടും അമ്മയോടും പറയുന്ന രംഗമാണ്.പക്ഷെ അച്ഛനും അമ്മയും സമ്മതിക്കുന്നില്ല. കാരണം എനിക്ക് അസുഖം മാറി എന്ന് അവർ വിശ്വസിക്കുന്നില്ല.
അച്ഛനെയും അമ്മയേയും ധിക്കരിച്ച് പാർവതി തന്റെ പെട്ടിയുമെടുത്ത് എന്റെ അടുത്തേക്ക് വരികയാണ്. എന്നിട്ട് ഞങ്ങൾ സ്വയം മറന്ന് കെട്ടിപ്പിടിക്കുന്ന സീനാണ് അടുത്തത്. സീൻ എടുക്കുന്നതിന് കുറച്ചുമുമ്പ് പാർവതി അസോസിയേറ്റ് ഡയറക്ടർ മുഖേന എന്നെ ഒരു കാര്യം അറിയിച്ചു. ഇങ്ങനെ കെട്ടിപ്പിടിക്കാൻ ബുദ്ധിമുട്ടുണ്ടെന്നായിരുന്നു അന്ന് പാർവതി പറഞ്ഞത്.
പാർവതിയുടെ വാക്കുകൾ കേട്ട് താൻ ധർമ്മസങ്കടത്തിലായെന്നും ശ്രീനിവാസൻ പറയുന്നു. അന്ന് എനിക്ക് അറിയില്ലായിരുന്നു എന്താ സംഭവം എന്ന്. പിന്നീട് എനിക്ക് മനസ്സിലായത് എന്താണെന്ന് വെച്ചാൽ പാർവതി ഇനി സിനിമയിലും ജീവിതത്തിലും ആരെയെങ്കിലും കെട്ടിപ്പിടിക്കുന്നുണ്ടെങ്കിൽ അത് ജയറാമിനെ മാത്രമായിരിക്കുമെന്ന് തീരുമാനിച്ച സമയമായിരുന്നു അതെന്നം ശ്രീനിവാസൻ പറയുന്നു.
പ്രശ്നം പറയാൻ ഒരാളില്ല, മനസിലാക്കുന്ന ഒരാളില്ല: സങ്കടം തുറന്നു പറഞ്ഞ് സാന്ദ്രാ തോമസ്