ആദ്യമായി കാണുമ്പോൾ എനിക്ക് ഏഴും സുനിലേട്ടന് 21 വയസുമായിരുന്നു, പ്രായവും മുഖ സൗന്ദര്യവും പറഞ്ഞ് പലരും കളിയാക്കി: വെല്ലുവിളികളെ മറികടന്നുള്ള പ്രണയ വിവാഹത്തെ പറ്റി പാരീസ് ലക്ഷ്മി

8680

പ്രശസ്ത നർത്തകിയും നടിയുമായ പാരിസ് ലക്ഷ്മി മലയാളി പ്രേക്ഷകർക്ക് ഏറെ സുപരിചിതയായ കലാകാരിയാണ്. കേരളത്തിന്റെ മരുമകളായി വന്ന് മലയാള സിനിമയിലെ താരമായി മാറിയിരിക്കുകയാണ് നടിയും നർത്തകിയുമായ പാരീസ് ലക്ഷ്മി. കഥകളി നടൻ പള്ളിപ്പുറം സുനിലിന്റെ ഭാര്യയാണ് ലക്ഷ്മി. ജനിച്ചത് തെക്കൻ ഫ്രാൻസിൽ ആണെങ്കിലും ഇപ്പോൾ ഇന്ത്യയും കേരളവുമാണ് ലക്ഷ്മിക്ക് എല്ലാം.

ലക്ഷ്മിയുടെ മാതാപിതാക്കൾക്കും ഇന്ത്യയായിരുന്നു എല്ലാം. മഴവിൽ മനോരമയിലെ ഡി ഫൈവ് ജൂനിയർ എന്ന പരിപാടിയിലൂടെ ലക്ഷ്മിമിനിസ്‌ക്രീൻ പ്രേക്ഷകർക്കും സുപരിചിതയായി മാറിയിരുന്നു. വിദേശികൾക്ക് ഇന്ത്യ എന്ന് കേൾക്കുമ്പോൾ പുച്ഛം ആണെങ്കിലും ലക്ഷ്മിയും മാതാപിതാക്കളും ഇന്ത്യയെയും ഇന്ത്യൻ കലാരൂപങ്ങളെയും സ്നേഹിക്കുകയും ചെയ്ത ആൾക്കാരാണ്.

Advertisements

മറിയം സോഫിയ എന്നാണ് ലക്ഷ്മിയുടെ യഥാർത്ഥ പേര്. നിരവധി സിനിമകളിലും ലക്ഷ്മി വേഷമിട്ടു. 13, 14 വയസ്സിന് വ്യത്യാസമുണ്ട് ലക്ഷ്മിയും സുനിലും തമ്മിൽ. ആദ്യം ഇരുവരും കാണുമ്പോൾ ലക്ഷ്മിക്ക് 7 വയസ്സും സുനിലിന് 21 വയസ്സും ആയിരുന്നു പ്രായം. സോഫ്റ്റ് കൊച്ചിയിൽ കഥകളി അവതരിപ്പിക്കുക ആയിരുന്നു സുനിൽ.

Also Read
എന്നോടൊപ്പം കിടക്ക പങ്കിട്ടവരുടെ എണ്ണം പറഞ്ഞ് അഭിമാനിക്കുന്ന വലിയൊരു സമൂഹമോ ഒരുപാട് ആളുകളോ നമുക്കു മുന്നിലുണ്ട്, അതേസമയം ഒരു സ്ത്രീയ്ക്ക് അത് പറ്റുമോ? ; ഉടൽ സിനിമ ഇറങ്ങുന്നതിന് മുൻപ് നേരിടേണ്ടി വന്ന വിമർശനങ്ങളോട് പ്രതികരിച്ച് സംവിധായകൻ രതീഷ് രഘുനന്ദൻ

പ്രമുഖ കഥകളി കലാകാരൻ പള്ളിപ്പുറം സുനിലിന്റെ ഭാര്യയായി കേരളത്തിൽ സ്ഥിരതാമസമാക്കിയ ലക്ഷ്മി സിനിമകളിലും ഇപ്പോൾ സജീവമാണ്. ഇപ്പോളിതാ ഇന്ത്യയിൽ എത്തിയതിനെകുറിച്ചും സുനിലിനെ ആദ്യമായി കണ്ടതിനെക്കുറിച്ചും വിവാഹത്തെക്കുറിച്ചും തുറന്നുപറയുകയാണ് പാരിസ് ലക്ഷ്മി. വർഷങ്ങളായിട്ടുള്ള സൗഹൃദം ഞങ്ങൾ തമ്മിൽ ഉണ്ടായിരുന്നു. ആദ്യം കാണുമ്പോൾ എനിക്ക് ഏഴ് വയസും സുനിലേട്ടന് ഇരുപത്തിയൊന്നുമായിരുന്നു പ്രായം. 19 വയസ്സായപ്പോൾ മുതൽ സുനിലേട്ടനെ എനിക്ക് വിവാഹം ചെയ്യണമെന്നുണ്ടായിരുന്നു.

ആ സമയത്ത് ഞാൻ വളരെ യങ് ആയിരുന്നു. ഒരു തീരുമാനം എടുക്കുന്നത് ബുദ്ധിമുട്ടായിരുന്നു. പെട്ടെന്ന് തീരുമാനം എടുത്തില്ല. കുറേ ആലോചിച്ചു. ആ സമയത്ത് എന്റെ വിസ തീർന്നു. അപ്പോൾ പേരൻസിനൊപ്പം തിരികെ പാരിസിൽ പോയി. ഞാൻ വളരെ യങ് ആയത് കൊണ്ട് അവർക്കും എന്റെ തീരുമാനത്തിൽ അത്ര ഉറപ്പ് തോന്നിയില്ല.

ഞങ്ങൾ തമ്മിലുള്ള സൗഹൃദത്തിന്റെ ആഴം പറഞ്ഞറിയിക്കാനാകില്ല. പരസ്പരം വളരെ നന്നായി മനസിലാക്കിയിരുന്നു. മുതിർന്നപ്പോഴും ഈ അടുപ്പം തുടർന്നു. വിവാഹത്തിന് കുടുംബങ്ങളുടെ എതിർപ്പുണ്ടായിരുന്നു. എങ്കിലും എല്ലാ പ്രതിസന്ധികളേയും മറി കടന്ന് വിവാഹം കഴിക്കുകയായിരുന്നു. 2012 ഫെബ്രുവരി 13 നാണ് വിവാഹം രജിസ്റ്റർ ചെയ്തത്. പിന്നാലെ ക്ഷേത്രത്തിൽ വച്ച് ഒന്നാകുകയും ചെയ്തു. 21ാം വയസിലായിരുന്നു ലക്ഷ്മി സുനിലിന്റെ വധുവാകുന്നത്.

പലരും അദ്ദേഹത്തിന്റെ പ്രായവും സൗന്ദര്യവും കണക്കാക്കി പലതും പറഞ്ഞിരുന്നു, പക്ഷെ ഞാൻ എന്റെ ജീവിതത്തിൽ അതീവ സന്തോഷവതിയാണ്, എന്നെ ഒരു കുഞ്ഞിനെ നോക്കുന്നപോലെയാണ് അദ്ദേഹം സ്‌നേഹിക്കുന്നതും പരിപാലിക്കുന്നതും. അദ്ദേഹത്തെ ലഭിച്ചതിൽ ഞാൻ വളരെ ഭാഗ്യവതിയാണെന്നും പാരിസലക്ഷ്മി പറയുന്നു.

ALSO READ:
ബോയ്ഫ്രണ്ടിനെ തേടി ലക്ഷ്മി നക്ഷത്ര, ആളിനെ കിട്ടിയപ്പോൾ കിടിലൻ ട്വിസ്റ്റും, സംഭവം വൈറൽ

എന്റെ മാതാപിതാക്കൾ അത്ര സമ്പന്നരല്ല. എല്ലാ സേവിങ്സും ഉപയോഗിച്ചാണ് ഇന്ത്യയിൽ വന്ന് പോകുന്നത്. സുനിലേട്ടനെ വിവാഹം ചെയ്യാൻ, പാരിസിൽ നിന്ന് കേരളത്തിലേക്ക് വരാനുള്ള ഫ്ളൈറ്റ് ടിക്കറ്റിനും വിസയ്ക്കും ചിലവിനുള്ള പണത്തിനായി അവരോട് ചോദിക്കാൻ തോന്നിയില്ല. പിന്നെ എനിക്ക് പതിനെട്ട് വയസ് കഴിഞ്ഞല്ലോ. അത് കൊണ്ട് സ്വന്തമായി പണം സമ്പാദിക്കണമായിരുന്നു. ഒരു വർഷമെടുത്താണ് എനിക്കത് ചെയ്യാനായത്.

പാരിസിൽ കുറേ പെർഫോമൻസ് ചെയ്തു. പിന്നെ എനിക്ക് ഭരതനാട്യം പ്രാക്ടീസ് ചെയ്യാൻ പറ്റിയ സ്ഥലമോ സൗകര്യമോ വീട്ടിൽ ഉണ്ടായിരുന്നില്ലെന്നും സ്വന്തമായി അധ്വാനിച്ച് പണമുണ്ടാക്കിയാണ് വിവാഹം കഴിച്ചതെന്നും ലക്ഷ്മി പറഞ്ഞു.

അതേ സമയം വളരെ കുറഞ്ഞ കാലം കൊണ്ടാണ് മലയാള സിനിമ പ്രേക്ഷകരുടെ പ്രീയങ്കരിയായി മാറിയത്. മെഗാസ്റ്റാർ മമ്മൂട്ടി നായകനായെത്തിയ ബിഗ് ബി യിൽ ഡാൻസറായിട്ടാണ് നടി എത്തിയത്. പിന്നീട് ബാംഗ്ലൂർ ഡെയിസിലെ മിഷേൽ എന്ന കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. പിന്നാലെ കൈനിറയെ അവസരങ്ങൾ ലക്ഷ്മിയെ തേടി എത്തി.

Advertisement