മികച്ച നർത്തകിയും നടിയുമായ നിരഞ്ജന അനൂപ് മലയാള സിനിമയിലെ യുവനടിമാരിൽ ശ്രദ്ധേയയായ താരമാണ്. മലയാളത്തിന്റെ താരരാജാവ് മോഹൻലാലിനെ നായകനാക്കി രഞ്ജിത്ത് ഒരുക്കിയ ലോഹം എന്ന ചിത്രത്തിലൂടെയാണ് നിരഞ്ജന സിനിമാ അഭിനയ രംഗത്തേക്ക് എത്തിയത്. പിന്നീട് നിരവധി സിനിമകളിൽ വേഷമിട്ട താരത്തിന് നിറയെ ആരാധകരുമുണ്ട്.
ചെറുപ്പം മുതൽ കുച്ചിപ്പുഡി അഭ്യസിച്ച താരം മഞ്ജുവാര്യർക്കും ശോഭനയ്ക്കും ഒപ്പം വേദി പങ്കിട്ടിട്ടുള്ള നർത്തകി കൂടിയാണ്. അഭിനയമികവിൽ മറ്റ് മുൻനിര നായകന്മാർക്കൊപ്പം അഭിനയിക്കാനുള്ള ഭാഗ്യവും നിരഞ്ജനയ്ക്ക് ഉണ്ടായി. ലോഹം എന്ന ചിത്രത്തിനു ശേഷം 2017 ൽ കെയർ ഓഫ് സൈറ ബാനു, ഗൂഢോലോചന, പുത്തൻപണം എന്നീ ചിത്രങ്ങളിലും നിരഞ്ജന അഭിനയിച്ചു.
മൃദുൽ എം നായർ സംവിധാനം നിർവ്വഹിച്ച് 2018ൽ പ്രദർശനത്തിനെത്തിയ ബിടെക് എന്ന ചിത്രത്തിൽ അവതരിപ്പിച്ച അനന്യ വിശ്വനാഥൻ എന്ന കഥാപാത്രത്തിന് മികച്ച പ്രതികരണമാണ് പ്രേക്ഷരുടെ ഭാഗത്തുനിന്നും ലഭിച്ചത്. ആസിഫ് അലി, അപർണ ബാലമുരളി എന്നിവരായിരുന്നു ചിത്രത്തിലെ പ്രധാന അഭിനേതാക്കൾ
അതേ സമയം സോഷ്യൽ മീഡിയകളിലും ഏറെ സജീവമായ നടി തന്റെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളും വിശേഷങ്ങളും ഒക്കെ ആരാധകർക്കായി പങ്കുവെക്കാറുണ്ട്. ഇപ്പോൾ ഇൻസ്റ്റഗ്രാമിൽ ആരാധകരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകി രംഗത്ത് എത്തിയിരിക്കുകയാണ് നടി.
കാർ ഓടിക്കാൻ അറിയാമോ എന്ന ചോദ്യത്തിന് നടി നൽകിയ മറുപടിയാണ് ശ്രദ്ധേയമാകുന്നത്. ചേച്ചിക്ക് കാർ ഡ്രൈവിംഗ് അറിയോ എന്നായിരുന്നു ആരാധകന്റെ ചോദ്യം. എനിക്കൊരു ജാതക ദോഷമുണ്ട്, അത് കഴിയാതെ വണ്ടിയെടുത്താൽ തട്ടി പോകുമെന്ന് ജ്യോത്സൻ പറഞ്ഞു, അതിനാൽ കാത്തിരിക്കുകയാണ് എന്നായിരുന്നു നിരഞ്ജന നൽകിയ രസകരമായ മറുപടി.
ആരാധകരുടെ മറ്റ് ചോദ്യങ്ങൾക്കും നിരഞ്ജന കൃത്യമായ മറുപടികൾ കൊടുത്തിട്ടുണ്ട്. വരാനിരിക്കുന്ന ചിത്രങ്ങളെ കുറിച്ചുള്ള ചോദ്യത്തിന് കിംഗ് ഫിഷ്, ദി സീക്രട്ട് ഓഫ് വിമൻ എന്നീ സിനിമകളുടെ ഷൂട്ട് കഴിഞ്ഞതായും ഇനി ഷെയ്ൻ നിഗം ചിത്രം ബർമൂഡയിൽ അഭിനയിക്കാൻ പോവുകയാണെന്നും നടി മറുപടി നൽകി.
അവസാന പടത്തിലും കൂടെ അഭിനയിച്ചയാൾ തട്ടിപ്പോയല്ലോ, ഇനി എന്നാ ജീവിക്കണേ എന്നായിരുന്നു മറ്റൊരാൾ ചോദിച്ചത്. അയ്യോ സത്യം ഒന്നില്ലേൽ തട്ടിപോകും അല്ലേൽ കാണാതെ പോകും അല്ലേൽ ജയിലിൽ പോകും, ശരിക്കുമിനി എന്താണാവോ എന്നായിരുന്നു നിരഞ്ജന നൽകിയ മറുപടി. ഏതായാലും ഇതിനോടകം തന്നെ താരത്തിന്റ മറുപടി വൈറലായിരിക്കുകയാണ്.