വ്യക്തിപരമായ ബന്ധം വച്ച് ജോഷി എന്നോട് അത് ചെയ്യാൻ പാടില്ലായിരുന്നു, അതോടുകൂടി ഞങ്ങൾ അകന്നു: മമ്മുട്ടി മോഹൻലാൽ ചിത്രത്തിനിടെ സംഭവിച്ചതിനെ കുറിച്ച് ഡെന്നിസ് ജോസഫ് പറഞ്ഞത്

1910

മലയാള സിനിമയിലെ സൂപ്പർഹിറ്റ് രചയിതാവും സംവിധായകനുമായിരുന്നു അടുത്തിടെ അന്തരിച്ച ഡെന്നീസ് ജോസഫ്. മമ്മൂട്ടിയും മോഹൻലാലും സൂപ്പർതാര പദവയിലേക്ക് എത്തിയ സിനിമകൾ ഉൾപ്പടെ നിരവധി ചിത്രങ്ങൾ അദ്ദേഹം രചിച്ചിട്ടുണ്ട്.

സംവിധായകൻ ജോഷിക്ക് വേണ്ടി നരവധി സിനിമകൽ രചിച്ചിട്ടുള്ള ഡെന്നീസ് ജോസഫ് പിന്നീട് ജോഷിയുമായി അകന്നിരുന്നു. അതേ സമയം നമ്പർ 20 മദ്രാസ് മെയിലിന്റെ തിരക്കഥയിൽ മാറ്റം വരുത്തിയതാണ് താനും ജോഷിയും അകലാൻ കാരണമായതെന്ന് ഡെന്നീസ് ജോസഫ് നേരത്തെ തുറന്നു പറഞ്ഞിരുന്നു.

Advertisements

ജോഷി തന്നോട് അത് ചെയ്തത് വിശ്വസിക്കാനായില്ലെന്നും ഡെന്നീസ് ജോസഫ് പറഞ്ഞിരുന്നു. നേരത്തെ സഫാരി ചാനലിന് നൽകിയ അഭിമുഖത്തിലാണ് ഡെന്നീസ് ജോസഫ് ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്. എന്റെ സ്‌ക്രിപ്റ്റുകൾ തിരുത്തലിന് അതീതമാണെന്നൊന്നും ഞാൻ കരുതിയിട്ടില്ല. പക്ഷേ എന്നോട് അനുവാദം ചോദിക്കണമായിരുന്നു. സിനിമയുടെ സെക്കന്റ് ഹാഫിലാണ് ജോഷി മറ്റ് എഴുത്തുകാരെ വച്ച് മാറ്റങ്ങൾ വരുത്തിയത്.

Also Read: താൻ ആ ത്മ ഹ ത്യ ചെയ്യാത്തത് അമ്മയെ ഓർത്തിട്ടാണെന്നാണ് ഭാവന എന്നോടും മഞ്ജുവിനോടും പറഞ്ഞത്; വെളിപ്പെടുത്തലുമായി സംയുക്ത വർമ്മ

സിനിമ കണ്ടപ്പോൾ എനിക്ക് അത് മനസ്സിലാകുകയും ചെയ്തു. ജോഷിക്ക് അത് ചെയ്യാൻ അർഹതയോ അവകാശമോ ഇല്ലായിരുന്നു. പിന്നീട് ഞങ്ങൾ മാനസികമായി അകന്നു. നായർസാബ് എന്ന സിനിമയുടെ സെക്കന്റ് ഹാഫിലും മാറ്റങ്ങൾ വരുത്തി.

പിന്നീട് ഞാനും ജോഷിയും ഭൂപതി എന്ന സിനിമയിലൂടെ വീണ്ടും ഒന്നിച്ചു. ഞങ്ങൾ തമ്മിൽ ശത്രുതയിലാണെന്നല്ല ഞാൻ പറഞ്ഞു വരുന്നത്. വ്യക്തിപരമായ ബന്ധമുണ്ടെങ്കിലും ഞങ്ങൾ തമ്മിലുള്ള പ്രൊഫഷണൽ ബന്ധത്തിൽ ചില അസ്വാരസ്യങ്ങൾ വന്നു. സിനിമ സംവിധായകന്റെ കല ആണെന്ന് പറയുമെങ്കിലും വ്യക്തിപരമായ ബന്ധം വച്ച് ജോഷി എന്നോട് അത് ചെയ്യാൻ പാടില്ലായിരുന്നു.

ജോഷിക്ക് അതിനുള്ള അവകാശം ഇല്ലായിരുന്നു. ഞങ്ങൾ തമ്മിൽ വൈരാഗ്യത്തിലാണ് എന്നൊന്നും ഇത് പറയുമ്പോൾ നിങ്ങൾ കരുതരുത്. ഞങ്ങൾ തമ്മിലുള്ള അഭിപ്രായ വത്യാസം നമ്പർ 20 മദ്രാസ് മെയിലിന്റെയും നായർ സാബിന്റെയും സെക്കന്റ് ഹാഫിൽ മുഴച്ചു നിൽക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു.

അതേ സമയം ജോഷി സംവിധാനം ചെയ്ത നമ്പർ 20 മദ്രാസ് മെയിൽ 1990 ലാണ് പുറത്തിറങ്ങുന്നത്. മോഹൻലാൽ, സോമൻ, സുചിത്ര, ജഗദീഷ്, ജയഭാരതി, മണിയൻ പിള്ള രാജു എന്നിങ്ങനെ ഒരു വലിയതാര നിര തന്നെ ചിത്രത്തിൽ ഉണ്ടായിരുന്നു. മെഗാസ്റ്റാർ മമ്മൂട്ടിയും ഒരു പ്രധാന വേശത്തിൽ എത്തിയതായിരുന്നു ചിത്രത്തിന്റെ ഏറ്റവും വലിയ പ്രത്യേകത. മമ്മൂട്ടിയായി തന്നെയായിരുന്നു അദ്ദേഹം ഈ സിനിമയിൽ എത്തിയത്.

Also Read;7 വർഷം മുൻപ് ലോണടക്കാൻ വഴിയില്ലാതെ അവധി ചോദിക്കാൻ ബാങ്കിലെ പലരുടെയും വീട്ടുപടിക്കൽ ചെന്ന് നിന്നിട്ടുണ്ട്, ഇന്ന് ടാർജറ്റ് തികയ്ക്കാൻ ബാങ്കുകാർ എന്നെ തേടിയെത്തുന്നു: രശ്മി ആർ നായർ

Advertisement