മലയാളി കുടുംബ സദസ്സുകൾക്ക് മുന്നിലേക്ക് നിരന്തരം സൂപ്പർ ഹിറ്റ് സീരിയലുകൾ എത്തിക്കുന്ന ചാനലാണ് സീ കേരള. ഇപ്പോൾ സീ കേരള ചാനലിൽ സംപ്രേക്ഷണം ചെയ്യുന്ന സൂപ്പർ ഹിറ്റ് പരമ്പരയാണ് ചെമ്പരത്തി എന്ന സിരിയൽ.
ഒരു തമിഴിൽ ചാനലിൽ സൂപ്പർഹിറ്റായ സീരിയൽ മലയാളത്തിലേക്ക് കൂടി നിർമ്മിച്ചതാണ്. കോവിഡ് പ്രതിസന്ധി മൂലം ഉണ്ടായ ലോക്ഡൗൺ കാരണം ഷൂട്ടിങ്ങ് നിർത്തി വെച്ചെങ്കിലും ആരാധകർ ഇപ്പോഴും ചെമ്പരത്തിക്കായി കാത്തിരിക്കുകയാണ്. ഈ പരമ്പര പോലെ തന്നെ ഇതിലെ ഓരോ കഥാപാത്രങ്ങളും ആരാധകർക്ക് പ്രിയപ്പെട്ടതാണ്.
Also Read
പ്രശ്നം പറയാൻ ഒരാളില്ല, മനസിലാക്കുന്ന ഒരാളില്ല: സങ്കടം തുറന്നു പറഞ്ഞ് സാന്ദ്രാ തോമസ്
അതിന് നായകനെന്നോ നായികയന്നോ വില്ലൻ എന്നോ വില്ലത്തിയെന്നോ വ്യത്യാസമാല്ലാതെയാണ് ആരാധകരുടെ ഇഷ്ടം. ചെമ്പരത്തി സീരിയലിലെ വില്ലത്തി വേഷത്തിലെത്തി ശ്രദ്ധേയായി മാറിയ നടിയാണ് സുമി റാഷിക്. ഇതിലെ ജയന്തി എന്ന കഥാപാത്രത്തിലൂടെ വളരെ കുറച്ച് സമയത്തിനുള്ളിൽ സുമി പ്രേക്ഷകരുടെ ഇഷ്ടം നേടി എടുക്കുകയായിരുന്നു.
ഇപ്പോഴിതാ തന്റെ ഇന്റർകാസ്റ്റ് വിവാഹത്തെ കുറിച്ചും ചെമ്പരത്തി സീരിയലിനെ കുറിച്ചുമൊക്കെ തുറന്ന് പറയുകയാണ് നടി. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലൂടെയാണ് താരത്തിന്റെ വെളിപ്പെടുത്തൽ. സുമി റാഷികിന്റെ വാക്കുകൾ ഇങ്ങനെ:
ഞാൻ പുള്ളിക്കാരന്റെ ക്ലാസിൽ ഡാൻസ് പഠിക്കാൻ പോയതാണ്. ഒരു ഷോ ചെയ്യാൻ വേണ്ടി പുള്ളിയാണ് ഡാൻസ് പഠിപ്പിച്ചത്. അങ്ങനെ പഠിച്ച് പഠിച്ച് പ്രണയത്തിലായി. കല്യാണത്തെ പറ്റി പറയുകയാണെങ്കിൽ അത് ഭയങ്കര രസമാണ്. ആദ്യം രജിസ്റ്റർ മ്യാരേജ് ചെയ്തു. പിന്നെ മിന്ന് കെട്ടി. ശേഷം നിക്കാഹ് നടത്തി. അങ്ങനെ മൂന്ന് കല്യാണമാണ് നടത്തിയത്.
Also Read
പ്രശ്നം പറയാൻ ഒരാളില്ല, മനസിലാക്കുന്ന ഒരാളില്ല: സങ്കടം തുറന്നു പറഞ്ഞ് സാന്ദ്രാ തോമസ്
എല്ലാ ഭാര്യ ഭർത്താക്കന്മാർക്കിടയിലും ഉള്ളത് പോലെ വഴക്ക് ഞങ്ങൾക്കിടയിലുമുണ്ടെന്നും താരം പറയുന്നു. അതേ സമയം ഭർത്താവിന്റെ ഫോൺ ചെക്ക് ചെയ്യാറുണ്ടോ എന്ന ചോദ്യത്തിന് ഇല്ലെന്നായിരുന്നു സുമിയുടെ മറുപടി. ഡാൻസ് ഇഷ്ടപ്പെട്ട് അദ്ദേഹത്തെ ആരെങ്കിലും പ്രൊപ്പോസ് ചെയ്തിട്ടുണ്ടോന്ന് അവതാരകൻ ചോദിക്കുമ്പോൾ കല്യാണത്തിന് ശേഷം ഡാൻസ് തന്നെ താൻ നിർത്തിച്ചുവെന്ന് നടി പറയുന്നു.
വിവാഹശേഷവും ഡാൻസുമായി പോവുകയാണെങ്കിൽ നമുക്ക് കുടുംബം മുന്നോട്ട് കൊണ്ട് പോവണ്ടേ. വേറെ ജോലി എന്തേലും വേണം. അങ്ങനെ ദുബായിലേക്ക് പോയി. തിരിച്ച് വന്നത് ഗുണ്ടുമണിയായിട്ടാണ്. അതോണ്ട് ഡാൻസ് മുന്നോട്ട് കൊണ്ട് പോവാൻ സാധിച്ചില്ല. റീൽസിലൊക്കെ ചെയ്യുന്നുണ്ടെങ്കിലും പ്രൊഫഷണലായി ഡാൻസ് ചെയ്യുന്നില്ല. വിവാഹത്തിന് രണ്ട് വീട്ടിൽ നിന്നും എതിർപ്പ് ഉണ്ടായിരുന്നു. പക്ഷേ ഞങ്ങളുടെ സ്നേഹം അത്രയും ശക്തമായിരുന്നു.
അവസാനം എല്ലാവരും ഓക്കെ ആയി. ഇപ്പോൾ പ്രശ്നങ്ങളൊന്നുമില്ല. പിന്തുണ നൽകാറുണ്ട്. രണ്ട് വീട്ടുകാരെയും ബുദ്ധിമുട്ടിക്കാതെ ഇത്രയും വർഷം മുന്നോട്ട് പോവുന്നുണ്ട്. അതുകൊണ്ട് അവർക്കും സന്തോഷമേയുള്ളു എന്നാണ് സുമിയുടെ ഭർത്താവ് റാഷിക് പറയുന്നത്. ആദ്യം പ്രൊപ്പോസ് ചെയ്തത് ഞാനാണ്.
പോകില്ലെന്ന് പറഞ്ഞ് അദ്ദേഹം അവിടെ ഇരുന്നു. ഇങ്ങനെ ഓരാളെ ഞാൻ കണ്ടിട്ടില്ല. ഇപ്പോൾ ചെമ്പരത്തി സീരിയലാണ് ചെയ്യുന്നത്. ലോക്ഡൗൺ വന്നതോടെ അതിലെ എല്ലാവരെയും മിസ് ചെയ്യുന്നു. ഫാമിലിയ്ക്കൊപ്പം സമയം ചെലവഴിക്കാൻ പറ്റുന്നത് കൊണ്ട് കുഴപ്പമില്ല. ഷൂട്ടിങ്ങ് തിരക്ക് ആവുമ്പോൾ വരുന്നതും പോകുന്നതുമൊക്കെ തിരക്കിട്ടാണ്. വീട്ടുകാരുമായി കൂടുതൽ സമയം ചെലവഴിക്കാൻ പറ്റാറില്ല.എനിക്ക് നെഗറ്റീവ് റോൾസ് ഇഷ്ടമാണ്. പിന്നെ വരുന്നതെല്ലാം അത്തരം റോളുകളാണ്. എന്ത് കൊണ്ടാണെന്ന് അറിയില്ലെന്നും സുമി പറയുന്നു.
ചെമ്പരത്തിയിൽ ഫുൾ നെഗറ്റീവാണെന്ന് പറയാൻ പറ്റില്ല. കാരണം കോമഡിയും വില്ലത്തരവുമൊക്കെ മാറി വരുന്നുണ്ട്. തുടക്കത്തിൽ ഈ വേഷം ചെയ്യാൻ ഭയങ്കര ബുദ്ധിമുട്ട് ആയിരുന്നു. സംവിധായകൻ പറഞ്ഞ് തന്ന്് മെല്ലേയാണ് ശരിയായതെന്ന് സുമി വ്യക്തമാക്കുന്നു.