മലയാളം മിനി സ്‌ക്രീനിലൂടെയും ബിഗ് സ്‌ക്രീനിലൂടെയും പ്രേക്ഷകരുടെ പ്രിയ താരമായി മാറിയ നടിയാണ് അനു ജോസഫ്. ചെറുതും വലുതുമായ നിരവധി കഥാപാത്രങ്ങളെ നടി അവതരിപ്പിച്ചിട്ടുണ്ട്. മിനിസ്‌ക്രീൻ പരമ്പരകളിൽ കൂടെയാണ് അനു ഏറെ ശ്രദ്ധിക്കപ്പെട്ടത്.
കൈരളി ടിവിയിലെ കാര്യം നിസ്സാരം എന്ന പരിപാടിയിലൂടെയാണ് അനു ജോസഫ് ഏറെ പ്രീയങ്കരിയായി മാറിയത്.അനു എന്ന പേരിനേക്കാളും സത്യഭാമ എന്ന പേരിലൂടെയാണ് മലയാളികളുടെ സ്വന്തം താരമായി അനു മാറിയത്. ഒട്ടനവധി സിനിമകളിലും സീരിയലുകളിലും തിളങ്ങിയിട്ടുണ്ടെങ്കിലും അനുവിനെ മലയാളികൾ ഇന്നും സത്യഭാമ യായിട്ടാണ് കാണുന്നത്.
ഓവർ ആക്ടിങ് ഒന്നും ഇല്ലാതെ അനു മലയാളികളുടെ സ്വീകരണ മുറിയിലെ താരം ആയിട്ട് പതിനഞ്ചു വർഷങ്ങളിൽ അധികമായി. ഇടതൂർന്ന മുടിയും നീണ്ട മൂക്കുമായി മലയാളികൾക്ക് മുന്നിലെത്തിയ വെളുത്ത് മെലിഞ്ഞ സുന്ദരി പെൺ കുട്ടിയായ അനുവിന് ഇന്നും ആദ്യം കണ്ട നാൾ മുതലുള്ള ഇഷ്ടം തന്നെയാണ് പ്രേക്ഷകർ നൽകുന്നത്.
കാര്യം നിസ്സാരം എന്ന പരമ്പരയുടെ 1104 എപ്പിസോഡുകൾ അനു പൂർത്തിയാക്കിയിരുന്നു. ദേശീയ ശ്രദ്ധ നേടിയ പാഠം ഒന്ന് ഒരു വിലാപം എന്ന സിനിമയിലൂടെയാണ് അനു ജോസഫ് ബിഗ് ക്രീനിലേക്ക് എത്തിയത്.തുടർന്ന് നിരവധി സിനിമകളിൽ താരം വേഷമിട്ടു.
അതേ സമയം താരം ഇപ്പോഴും അവിവാഹിതയായി കഴിയുകയാണ്. ഇപ്പോളിതാ താൻ വിവാഹം കഴിക്കാത്തതിനെ ക്കുറിച്ച് മറുപടി നൽകുകയാണ് താരം. വിവാഹം കഴിക്കാതിരിക്കണം എന്നൊന്നും വിചാരിക്കുന്നില്ല. സീരിയസ് ആയിട്ട് അതിനെക്കുറിച്ച് ചിന്തിച്ചിട്ടില്ലെന്നാണ് താരം പറയുന്നത്.
അങ്ങനെ പ്രത്യേകിച്ച് സങ്കൽപം ഒന്നുമില്ല നമ്മളെ മനസിലാക്കുന്ന ഒരാളായിരിക്കണം. എന്റെ ഇഷ്ടങ്ങളും മനസിലാക്കണം, സിംഗിൾ ആയിട്ടുളള ലൈഫ് ഞാൻ ശരിക്കും ആസ്വദിക്കുന്നുണ്ട്. ഒറ്റയ്ക്കാകുമ്പോൾ നമുക്ക് ഇഷ്ടമുളളത് ചെയ്യാല്ലോ. ചിലർക്ക് കൂടെ ഒരാളുളളതാണ് ഇഷ്ടം മറ്റുളളവർക്ക് ഒറ്റയ്ക്ക് ജീവിക്കുന്നതും. ഞാൻ ഇതിനു രണ്ടിനും ഇടയിലുളള ഒരാളായിട്ടാണ് തോന്നിയിട്ടുളളതെന്നും അനു ജോസഫ് പറയുന്നു.
തിരുവനന്തപുരത്താണ് ഞാൻ താമസിക്കുന്നത്. അച്ഛനും അമ്മയും സഹോദരിയുമെല്ലാം കാസർഗോഡിലെവീട്ടിലാണ്. തിരുവനന്തപുരത്തെ വീട്ടിൽ തനിക്ക് കൂട്ടായി കുറേ പൂച്ചക്കുട്ടികളുമുണ്ടെന്ന് അനു ജോസഫ് പറയുന്നു.കാസർക്കോട് ചിറ്റാരിയ്ക്കലാണ് അനു ജോസഫിന്റെ വീട്.
മികച്ച ഒരു നർത്തകി കൂടിയാണ് അനു ജോസഫ്. മൂന്നാം ക്ലാസിൽ പഠിയ്ക്കുമ്പോളാണ് അനു ജോസഫ് നൃത്ത പഠനം തുടങ്ങുന്നത്. സ്‌കൂൾ കലോത്സവങ്ങളിൽ പങ്കെടുത്ത് അനു ധാരാളം സമ്മാനങ്ങൾ വാങ്ങിയിരുന്നു. അനു ജോസഫിനെ ഫോക്ക് ഡാൻസ് പഠിപ്പിയ്ക്കാൻ വന്ന കൃഷ്ണവേണി ടീച്ചറാണ് അനുവിനെ കലാഭവനിലേയ്ക്ക് എത്തിയ്ക്കുന്നത്.
ഒൻപതാം ക്ലാസ്സിൽ പഠിയ്ക്കുമ്പോളാണ് ആദ്യമായി കലാഭവനുവേണ്ടി ഗൽഫ് ഷോ ചെയ്യുന്നത്. തുടർന്ന് കലാഭവന്റെ വേൾഡ് ഷോ അടക്കം നിരവധി ഷോകളിൽ അനു ജോസഫ് പങ്കെടുത്തിട്ടുണ്ട്. 2003ൽ ഇറങ്ങിയ പാഠം ഒന്ന് ഒരു വിലാപം ആണ് അനു അഭിനയിച്ച ആദ്യ സിനിമ. തുടർന്ന് പത്തേമാരി, വെള്ളിമൂങ്ങ തുടങ്ങി പത്തിലധികം സിനിമകളിൽ അനു ജോസഫ് അഭിനയിച്ചിട്ടുണ്ട്.