നിരവധി സൂപ്പർ ഹിറ്റ് സിരീയലുകൾ മലയാളി കുടുംബ സദസ്സുകളുടെ മുന്നിലേക്ക് എത്തിക്കുന്ന ചാനലാണ് ഏഷ്യാനെറ്റ്. ഈ ചാനലിൽ ഇപ്പോൾ സംപ്രേഷണം ചെയ്തുവരുന്ന ജനപ്രീയ പരമ്പരയാണ് അമ്മയറിയാതെ എന്ന സീരിയൽ. ഈ സിരീയലിലെ കഥാപാത്രങ്ങളും ആരാധകർക്ക് ഏറെ പ്രിയപ്പെട്ടതാണ്.
അമ്പാടി എന്ന കഥാപാത്രമായിരുന്നു ഈ സീരിയലിലെ നായകനായി എത്തിയത്. നിഖിൽ നായർ എന്ന നടൻ ആയിരുന്നു ആദ്യം അമ്പാടിയെ അവതരിപ്പിച്ചതും പ്രേക്ഷകരുടെ മനസിൽ ഇടം നേടിയത്. എന്നാൽ ഇടയ്ക്ക് വച്ച് അമ്പാടിയായി നിഖിലിനൊരു പകരക്കാരൻ എത്തുകയായിരുന്നു. മലയാളിയെങ്കിലും തമിഴ് പരമ്പരകളിലൂടെ താരമായി മാറിയ വിഷ്ണു ഉണ്ണികൃഷ്ണൻ. തങ്ങളുടെ മനസിൽ പതിഞ്ഞ അമ്പാടിയ്ക്ക് മറ്റൊരു മുഖം വന്നത് പക്ഷെ പ്രേക്ഷകരിൽ ചിലർക്ക് തീരെ ഇഷ്ടപ്പെട്ടിരുന്നില്ല.
അതേ സമയം പതിവ് കണ്ണീർ നായികമാരിൽ നിന്നും തീർത്തും വ്യത്യസ്തയാണ് അമ്മയറിയാതെയിലെ നായിക അലീന ടീച്ചർ. പ്രശ്നങ്ങളെ ധീരതയോടെ നായികയെ വളരെ പെട്ടെന്നു തന്നെ പ്രേക്ഷകർ ഏറ്റെടുക്കുയും ചെയ്തു. അലീന ടീച്ചറുടെ പദ്ധതികൾക്ക് കൂട്ടായി കൂടെ നടക്കുന്നവനാണ് നായകൻ അമ്പാടി. ഇവർ തമ്മിലുള്ള കെമിസ്ട്രിയും പരമ്പരയെ ജനപ്രീയമാക്കുന്നതിൽ നിർണായക പങ്കുവഹിച്ചിട്ടുണ്ട്.
അതു കൊണ്ടാണ് ഇടയ്ക്ക് വച്ച് അമ്പാടിയായി എത്തിയ താരം മാറിയത് പ്രേക്ഷകർക്ക് ഉൾക്കൊള്ളനാകാതെ വന്നത്.
ഇതോടെ സോഷ്യൽ മീഡിയയിൽ തങ്ങളുടെ അമ്പാടിയെ തിരികെ കൊണ്ടു വരണമെന്ന് ആവശ്യപ്പെട്ട് ചിലർ രംഗത്ത് എത്തുകയും ചെയ്തു. ഇതിനിടെ അമ്പാടിയായി എത്തിയ വിഷ്ണു ഉണ്ണികൃഷ്ണന് എതിരേയും സോഷ്യൽ മീഡിയ തിരിഞ്ഞു.
താരത്തിന് എതിരെ അധിക്ഷേപങ്ങളും അപമാനിക്കലുമെല്ലാം ശക്തമായിരുന്നു. ഇപ്പോഴിതാ എല്ലാത്തിനും വിഷ്ണു മറുപടി നൽകുകയാണ്. സമയം മലയാളത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു വിഷ്ണു തുറന്നു പറച്ചിൽ നടത്തിയത്.ടിക് ടോക് വീഡിയോകളിലൂടെയാണ് വിഷ്ണു ശ്രദ്ധിക്കപ്പെടുന്നത്. ഇതോടൊപ്പം ചില ഷോർട്ട് ഫിലിമുകളിലും അഭിനയിച്ചു.
സീരിയലിൽ തുടക്കം തമിഴിലൂടെയായിരുന്നു. മലയാളത്തിലേക്ക് വരുന്നതിനായി നല്ലൊരു വേഷത്തിനായി കാത്തരിക്കുക ആയിരുന്നുവെന്നാണ് വിഷ്ണു പറയുന്നത്. അതേസമയം തമിഴ്മക്കൾ തന്നെ ഇരുകൈയ്യും നീട്ടിയാണ് സ്വീകരിച്ചതെന്നും വിഷ്ണു പറയുന്നു. ഇപ്പോൾ എവിടെ പോയാലും തന്നെ തിരിച്ചറിയുമെന്നും വിഷ്ണു പറയുന്നു.
അമ്മയറിയാതെയിൽ വന്നതോടെ കേരളത്തിലും ആളുകൾ തിരിച്ചറിയും സന്ദേശങ്ങൾ അയക്കുകയും ചെയ്യുന്നുണ്ടെന്നും വിഷ്ണു പറയുന്നു. പരമ്പരയിൽ നിന്നുമുള്ള ഇപ്പോഴത്തെ പിന്മാറ്റം പെട്ടെന്നുള്ളതായിരുന്നില്ലെന്ന് വിഷ്ണു പറയുന്നു. എന്ത് വന്നാലും ഈ പരമ്പര ചെയ്തോളാം എന്ന് താൻ ഏറ്റിരുന്നില്ല. ഒരു മാസത്തെ ഷെഡ്യൂളിന് മുമ്പ് തന്നെ താൻ പിന്മാറുള്ള കാര്യം തീരുമാനിച്ചിരുന്നുവെന്നും താരം പറയുന്നു.
അത്രയും മോശം അധിക്ഷേപങ്ങളാണ് സോഷ്യൽ മീഡിയയിൽ നിന്നും നേരിട്ടതെന്ന് താരം പറയുന്നു. സ്‌ക്രീനിൽ എത്തും മുമ്പ് തന്നെ വിലയിരുത്തുന്നത് എന്തിന്റെ അടിസ്ഥാനത്തിലാണെന്നും വിഷ്ണു ചോദിക്കുന്നുണ്ട്. ഒരു പരമ്പരയ്ക്കായി മെലിഞ്ഞിരുന്നു. ഇതിനിടെ കൊവിഡ് ബാധിച്ചുവെന്നും അങ്ങനെ ഫിസിക്കലി ക്ഷീണിതനായി ഇരിക്കുമ്പോഴാണ് അമ്മയറിയാതെയിലേക്ക് വരുന്നതെന്നും വിഷ്ണു പറയുന്നു.
സോഷ്യൽ മീഡിയയിലൂടെ ഒരുപാട് അപമാനിച്ചു. പ്രാക്കും തെറിവിളിയും കേട്ടതിന് കണക്കില്ലെന്നും താരം പറയുന്നു. അതേസമയം മലയാളത്തിൽ ഉടനെ തന്നെ തിരികെ വരുമെന്നും അതും തന്റെ പിന്മാറ്റത്തിനൊരു കാരണമാണെന്നും താരം വ്യക്തമാക്കി.