വേറൊരു ജാതിയിൽ നിന്ന് കല്യാണം കഴിച്ച ആളാണ് ഞാനും, ഈ സിനിമ ബ്രാഹ്‌മണ വിരോധം ഒളിച്ചുകടത്തുക ആണ്, മമ്മൂട്ടിയുടെ പുഴുവിന് എതിരെ രാഹുൽ ഈശ്വർ

486

മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടി നായകനായ എറ്റവും പുതിയ ചിത്രമാണ് പുഴു. പുതുമുഖ സംവിധായക രത്തീന ഒരുക്കിയ ഈ ചിത്രം കഴിഞ്ഞ ആഴ്ചയാണ് ഒടിടി വഴി പുറത്തെത്തിയത്. ജാതീയതയ്ക്ക് എതിരെ ശബ്ദിക്കുന്ന ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.

എന്നാൽ ഇപ്പോൾ ഈ ചിത്രവുമായി ബന്ധപ്പെട്ട് ആക്ടിവിസ്റ്റും ചാനൽ ചർച്ചകളിലെ നിരന്തര സാന്നിധ്യവുമായ രാഹുൽ ഈശ്വർ നടത്തിയ പ്രതികരണമാണ് ശ്രദ്ധേയമായി മാറുന്നത്. സിനിമ ബ്രാഹ്‌മണ വിരോധം ഒളിച്ചുകടത്തുക ആണെന്നാണ് രാഹുൽ ഈശ്വർ ആരോപിക്കുന്നത്.

Advertisements

ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് രാഹുൽ ഇത്തരമൊരു ആരോപണം ഉയിച്ച് രംഗത്ത് എത്തിയത്. എല്ലാ സമുദായങ്ങളിലും തീ വ്ര സ്വഭാവക്കാരുണ്ടെന്നും ഗോ ഡ് സെ അത്തരത്തിൽ ഒരു തീ വ്ര ബ്രാ ഹ്‌മണിക്കൽ സ്വഭാവമുള്ള വ്യക്തിയാണെന്നും ഗോഡ്‌സെയെ അനുകൂലിക്കുന്നവരല്ല 99 ശതമാനം ബ്രാഹ്‌മണരെന്നും രാഹുൽ പറയുന്നു.

പക്ഷെ പുഴു എന്ന സിനിമയിൽ ബ്രാഹ്‌മണ വിരോധം ഒളിച്ചു കടത്തുകയാണെന്ന് ആരെങ്കിലും സംശയിച്ചാൽ കുറ്റം പറയാൻ കഴിയുമോയെന്നും അദ്ദേഹം ചോദിക്കുന്നു. സിനിമയിലെ ഒരു രംഗം ദളിത്, പിന്നോക്ക വിഭാഗ സംരക്ഷണ നിയമത്തെ ദുരുപയോഗം ചെയ്യുകയാണെന്നും രാഹുൽ ഈശ്വർ പറയുന്നു.

ബ്രാഹ്‌മണിക്കൽ പൊതുബോധമെന്ന് പറഞ്ഞ് എല്ലാ ഹിന്ദുക്കളെയും ബ്രാഹ്‌മണരെയും കരി വാരിത്തേക്കുന്നത് ശരിയല്ല. ഞാൻ വേറൊരു ജാതിയിൽ നിന്ന് കല്യാണം കഴിച്ച വ്യക്തിയാണ്. ആരാണ് ഇക്കാലത്ത് ജാതിയുടെ പേരിൽ ആളുകളെ കൊ ല്ലു ന്ന ത്.

കേരളത്തിൽ കഴിഞ്ഞ 50 വർഷത്തിൽ ജാതി മാറി കല്യാണം കഴിച്ചതിന് ഏതെങ്കിലും ബ്രാഹ്‌മണൻ ആരെയെങ്കിലും കൊ ന്നി ട്ടു ണ്ടോ യെന്നും രാഹുൽ ചോദിക്കുന്നു. അതേ സമയം മമ്മൂട്ടിയുടെ മികച്ച പ്രകടനം കൊണ്ടും രത്തീനയുടെ സംവിധാന മികവ് കൊണ്ടും പുഴു വളരെ ഏറെ ശ്രദ്ധിക്കപ്പെട്ടിരിക്കുകയാണ് ഇപ്പോൾ.

Advertisement