ഇങ്ങനെയാണോ അമ്മമാർ ചെയ്യേണ്ടതെന്ന് വല്ലാത്തൊരു നോട്ടം നോക്കി ആളുകൾ ചോദിക്കും, താൻ മകളുമായി പോകുമ്പോൾ ഉളള അനുഭവം വെളിപ്പെടുത്തി സൗഭാഗ്യ വെങ്കിടേഷ്

444

മലയാളികൾക്ക് ഏറെ സുപരിചിതയായ നടിയും നർത്തകിയും മുൻ ടിക്ക്‌ടോക്ക് താരവുമാണ് സൗഭാഗ്യ വെങ്കിടേഷ്. പ്രശസ്ത നർത്തകിയും നടിയുമായ താരാ കല്യാണിന്റെ മകളാണ് സൗഭാഗ്യ. അമ്മയുടെ ശിഷ്യനും നടനും നർത്തകനുമായ അർജുൻ സോമശേഖരനെയാണ് താരം വിവാഹം കഴിച്ചത്.

ഇരുവരും വിവാഹം കഴിച്ചത് മുതലുള്ള വിശേഷങ്ങൾ താരദമ്പതികൾ ഒരുമിച്ച് ആരാധകരുമായ പങ്കുവെ യ്ക്കാറുമുണ്ട്. കഴിഞ്ഞ വർഷമാണ് താരങ്ങൾ ഒരു പെൺകുഞ്ഞിന് ജന്മം കൊടുക്കുന്നത്. മകൾക്ക് സുദർശന എന്ന് പേരിട്ടത് മുതലുള്ള കാര്യങ്ങൾ സോഷ്യൽ മീഡിയയിലൂെട ആണ് താരദമ്പതികൾ പറഞ്ഞിട്ടുള്ളത്.

Advertisements

എന്നാൽ മകളെ കാരിയർ ഉപയോഗിച്ച് എടുത്തോണ്ട് നടക്കുന്നതിനെതിരെ വലിയ രീതിയിലുള്ള വിമർശനമാണ് കേൾക്കേണ്ടി വന്നതെന്ന് പറയുകയാണ് സൗഭാഗ്യയിപ്പോൾ. തങ്ങളുടെ യൂട്യൂബ് ചാനലിലൂടെ പങ്കുവെച്ച വീഡിയോയിലൂടെയാണ് മകളുടെ സുരക്ഷിതമായ ഇരിപ്പിടത്തെ കുറിച്ചും മറ്റുള്ള വിശേഷങ്ങളും സൗഭാഗ്യ പങ്കുവെച്ചത്.

Also Read
നിറം സിനിമയിലെ കുഞ്ചാക്കോ ബോബനേയും ശാലിനിയേയും പോലെ ആയിരുന്നു ഞങ്ങൾ, പ്രണയം എന്നൊരു സംഭവം അന്ന് ഉണ്ടായിരുന്നില്ല: ബീനാ ആന്റണി

മകൾക്ക് ബേബി കാരിയർ ഉപയോഗിക്കുന്നത് എങ്ങനെയാണെന്ന് വ്യക്തമായി കാണിച്ച് കൊണ്ടാണ് ഇത്തവണ സൗഭാഗ്യ എത്തിയത്. മകൾ സുദർശനയെ നെഞ്ചിലേറ്റി വീട്ടിലും മറ്റും ചെയ്യുന്ന ജോലികളെ കുറിച്ചും അന്നേരം ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണെന്നുമൊക്കെ സൗഭാഗ്യ വ്യക്തമാക്കി. തന്റെ വീഡിയോകൾ കണ്ട് പലരും ഇതേ കുറിച്ച് ചോദിച്ചിരുന്നു.

അതുകൊണ്ടാണ് ഇങ്ങനെയൊരു വീഡിയോ ചെയ്യുന്നത്. മാത്രമല്ല ആളുകളുടെ കുറച്ച് മുൻ വിധിയോടെ ഫള്ള നോട്ടം ഇതിലൂടെ മാറും. ചിലർ വന്ന് മോളുടെ കാല് വേദനിക്കില്ലേ എന്ന് ചോദിച്ചിട്ടുണ്ട്. കുഞ്ഞിന് ബാക്ക് വേദനിക്കുമെന്ന് ഒക്കെ അവർ പറയും. എന്നാൽ കുഞ്ഞുങ്ങൾക്ക് എന്തെങ്കിലും ബുദ്ധിമുട്ടുണ്ടെങ്കിൽ അവരത് കരഞ്ഞ് കാണിക്കും.

ഈ പ്രായത്തിൽ അഭിനയിക്കാനൊന്നും കുഞ്ഞുങ്ങൾക്ക് അറിയില്ലല്ലോ എന്ന് സൗഭാഗ്യ ചോദിക്കുന്നു. എങ്കിലും ചിലർ വന്ന് ഇങ്ങനെ ഇരിക്കുന്നത് കുഞ്ഞിന് ബുദ്ധിമുട്ടാണെന്ന് ചിലർ സ്ഥാപിക്കും. അതൊക്കെ ചിരിച്ച് വിട്ട് കളയും. ആരോടും തർക്കിക്കാൻ പോവറില്ല. രുപാട് സമയം എടുത്ത് നടക്കാനൊന്നും എനിക്ക് സാധിക്കില്ല. വളരെ ശക്തി കുറഞ്ഞ കൈകളാണെനിക്ക്.

ഡാൻസർ ആയതുകൊണ്ടാണോന്ന് അറിയില്ല കൈകെക്കാളും കൂടുതൽ കാലുകൾക്കാണ് ബലം കൂടുതൽ. മകൾക്ക് അധികം കനമുള്ളത് കൊണ്ടല്ല, ഇങ്ങനെ ചെയ്യുന്നത്. ഇങ്ങനൊരു കരിയർ ഉള്ളപ്പോൾ നല്ല സുഖമുണ്ട്. ൂന്നാം മാസത്തിന്റെ അവസാനം മുതലേ കുഞ്ഞിനെ കാരിയറിലാണ് കൊണ്ട് പോവുന്നത്. അവൾ കാഴ്ചകളൊക്കെ കണ്ട് കൂടെ നിന്നോളും. ഇടയ്ക്ക് അവിടെ ഇരുന്ന് തന്നെ ഉറങ്ങുകയും ചെയ്യും.

Also Read
ഒരാളോട് സെ ക് സ് ചെയ്യാൻ താത്പര്യമുണ്ടെന്ന് പറയുന്നത് പോലും മീ ടൂ ആണ്, മീ ടുവിനെ നിസാരവത്ക്കരിച്ചിട്ടില്ല, ചെയ്ത തെറ്റ് തിരിച്ചറിയാൻ സമയമെടുത്തു, ക്ഷമ ചോദിക്കുന്നു: ധ്യാൻ ശ്രീനിവാസൻ

തീരെ അലക്ഷ്യമായൊന്നും ഞാൻ നടക്കാറില്ല. കുട്ടികളെ ഒന്നിനും ഫോഴ്സ് ചെയ്യരുത്. അതൊക്കെ ഓരോ അമ്മമാരുടെയും ഇഷ്ടമാണ്. അവരുടെ കുഞ്ഞിനെ നോക്കാൻ അമ്മമാർക്ക് അറിയാം. തൊണ്ണൂറ്റിയെൻപത് ശതമാനം അമ്മമാരും അവരുടെ കുഞ്ഞുങ്ങളെ ദ്രോ ഹിക്കി ല്ലല്ലോ എന്നും സൗഭഗ്യ പറയുന്നു.

അതുപോലെ വീട്ടിലെ പട്ടികളുടെ അടുത്ത് കുഞ്ഞിനെയും കൊണ്ടു പോവുന്നതിനെ കുറിച്ചും പലരും തന്നോട് ചോദിച്ചിരുന്നു. നല്ല ട്രെയിനിംഗ് കൊടുത്തിട്ടുള്ള പട്ടികളാണ്. സുദർശന ബേബിയാണെന്നും അവളോട് എങ്ങനെ ഇടപഴകണമെന്നും അവർക്കറിയാം. അതൊക്കെ നോക്കിയാണ് അവരുടെ അരികിലേക്ക് പോവുന്നതെന്നും സൗഭാഗ്യ വ്യക്തമാക്കുന്നു.

Advertisement