സീരിയൽ ആരാധകരായ ടെലിവിഷൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരയാണ് ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന പാടാത്ത പൈങ്കിളി എന്ന സീരിയൽ. ഈ പരമ്പരയിലൂടെ ശ്രദ്ധേയയായ നടി ഐശ്വരി ദേവി. കഴിഞ്ഞ ആഴ്ചയായിരുന്നു ഐശ്വര്യ ദേവി വിവാഹിതയായത് പ്രവാസിയായ സിദ്ധാർത്ഥാണ് വരൻ. വിവാഹ ശേഷം ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.
നിരവധി പേരാണ് ഇവർക്ക് ആശംസകൾ അറിയിച്ചെത്തിയത്. ഇപ്പോൾ ഇതാ ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ഭർത്താവിന് ഒപ്പം വിശേഷങ്ങൾ പങ്കുവെച്ചിരിക്കുകയാണ് ഐശ്വര്യ ദേവി. ഭർത്താവ് സിദ്ധാർഥ് അത്രയ്ക്ക് ചിരിക്കുന്ന ആളല്ലെന്നാണ് ഐശ്വര്യ ദേവി പറയുന്നത്. എപ്പോഴും സീരിയസ് ഭാവമാണ്. അതുകൊണ്ട് തന്നെ വിവാഹ ഫോട്ടോസ് കണ്ടപ്പോൾ ചെക്കന് താൽപര്യമില്ലേ എന്ന ചോദ്യങ്ങളൊക്കെ വന്നിരുന്നു.
പക്ഷെ ചെക്കന് മാത്രമേ താൽപര്യം ഉണ്ടായിരുന്നുള്ളു എന്നാണ് സിദ്ധാർഥ് പറയുന്നത്. പക്കാ അറേഞ്ച്ഡ് മ്യാരേജ് ആയിരുന്നു. മാട്രിമോണിയൽ സൈറ്റിലൂടെ പരിചയപ്പെട്ട് വീട്ടുകാർ തമ്മിൽ ആലോചിച്ച് ഉറപ്പിച്ചു. പിന്നെ ഒരു വർഷത്തെ സമയം ഉണ്ടായിരുന്നു അന്നേരം പ്രണയിച്ചെന്ന് പറയാം. പക്ഷേ സിദ്ധാർഥ് കുവൈത്തിലായത് കൊണ്ട് നേരിൽ കണ്ടിട്ടില്ല. വീഡിയോ ചാറ്റും ചെയ്തിട്ടില്ല.
പെണ്ണ് കാണലിന് ശേഷമാണ് ആദ്യമായി വീഡിയോ കോൾ ചെയ്തത്. ഞാൻ കണ്ടുപിടിച്ച പയ്യനെ എന്റെ ഇഷ്ടത്തിന് കല്യാണം കഴിക്കാൻ ആഗ്രഹമില്ലായിരുന്നു. വീട്ടുകാരുടെ ഇഷ്ടം കൂടി നോക്കി വിവാഹം കഴിക്കണമെന്നാണ് ആഗ്രഹിച്ചത്. മാത്രമല്ല ഇറങ്ങി പോവാനൊന്നും താൽപര്യമില്ലെന്നാണ് നടി പറഞ്ഞത്. സന്തോഷവും സമാധാനവും മാത്രമേ ഞാൻ ആഗ്രഹിച്ചുള്ളു.
പിന്നെ ഫോൺ വിളിക്കുന്ന കാര്യത്തിൽ മാത്രമേ ഞങ്ങൾ തമ്മിൽ വഴക്ക് കൂടാറുള്ളു. പലപ്പോഴും ഷൂട്ടിങ്ങിനിടയിൽ വിളിക്കാൻ സാധിച്ചില്ലെങ്കിലും പുള്ളി വഴക്കിടും. അഭിനയം തുടരുന്നതിൽ താൽപര്യ കുറവൊന്നും സിദ്ധുവിന്റെ വീട്ടുകാർക്കില്ല. ഞാൻ അഭിനയിക്കുന്ന സീരിയൽ അവർ കാണുമായിരുന്നു. എനിക്കിഷ്ടമില്ലെങ്കിൽ അഭിനയം നിർത്തിയാൽ മതിയെന്ന് അവർ പറഞ്ഞത്.
മൂന്ന് വയസ് മുതൽ അഭിനയിച്ച് തുടങ്ങി. 46 ഓളം സീരിയലുകളിൽ അഭിനയിച്ചു. പിന്നെ ചെറിയൊരു ഇടവേള എടുത്തെങ്കിലും തിരിച്ച് വരികയായിരുന്നെന്ന് ഐശ്വര്യ ദേവി പറയുന്നു. അതേ സമയം പാടാത്ത പൈങ്കിളിയിൽ അവന്തിക എന്ന കഥാപാത്രത്തെയാണ് ഐശ്വര്യ ദേവി അവതരിപ്പിക്കുന്നത്.