ചെറുതും വലുതുമായ വേഷങ്ങളിലൂടെ മലയാള സിനിമാ സീരിയൽ രംഗത്ത് വർഷങ്ങളായി നിറഞ്ഞു നിൽക്കുന്ന നടിയാണ് ലക്ഷ്മി പ്രിയ. ഇപ്പോൾ ബിഗ് ബോസ് മലയാളം സീസൺ ഫോറിലെ ശക്തമായ മത്സരാർത്ഥികളിൽ ഒരാൾ കൂടിയാണ് ലക്ഷ്മിപ്രിയ. എവിടെയും തന്റെ നിലപാടുകൾ തുറന്ന് പറയുന്ന ലക്ഷ്മി പ്രിയക്ക് പലപ്പോഴും ബിഗ് ബോസ് വീട്ടിൽ പല പ്രശ്‌നങ്ങളും നേരിടേണ്ടിവന്നിട്ടുണ്ട്.
എങ്കിലും പ്രേക്ഷകരുടെ പിന്തുണ താരത്തിന് നല്ലപോലെ ഉണ്ട്. ബിഗ് ബോസ് സീസൺ ഫോറിലെ പല മത്സരാർത്ഥികളും പ്രേക്ഷകർക്ക് പരിചിതരായത് ബിഗ് ബോസ് വീട്ടിൽ എത്തിയതിന് ശേഷമാണ്. എന്നാൽ, ബിഗ് ബോസ് വീട്ടിൽ എത്തുന്ന തിന് മുൻപ് തന്നെ പ്രേക്ഷകർക്ക് സുപരിചിതയായ ചുരുക്കം ചിലരിൽ ഒരാളാണ് ലക്ഷ്മിപ്രിയ. സിനിമയിലും സീരിയലിലു ഒക്കെ സജീവമായ ലക്ഷ്മി പ്രിയക്ക് നേരത്തെയും ബിഗ് ബോസ് ഷോയിലേക്ക് ക്ഷണം ലഭിച്ചിരുന്നു.
എന്നാൽ താരത്തിന്റെ മകൾ ചെറി കുഞ്ഞ് ആയിരുന്നതിനാൽ പോവാൻ പറ്റിയിരുന്നില്ല. എന്നാൽ ഇത്തവണ ബിഗ് ബോസിൽ എത്താൻ താരത്തെ സഹായിച്ചത് അവരുടെ ഭർത്താവും ഗായകനും പട്ടണക്കാട് പുരുഷോത്തമന്റെ മകനുമായ ജയേഷാണ്. മകളുടെ കാര്യം താൻ നോക്കിക്കൊള്ളാം എന്ന് പറഞ്ഞാണ് ഇത്തവണ ലക്ഷ്മിപ്രിയയെ ജയേഷ് ബിഗ് ബോസ് വീട്ടിലേക്ക് അയച്ചത്.
യൂട്യൂബ് ചാനലിലൂടെ അടുത്തിടെയാണ് അദ്ദേഹം ലക്ഷ്മിപ്രിയ ബിഗ് ബോസ് ഷോയിൽ എത്തിയതിനെപ്പറ്റിയും തന്റെ ജീവിതത്തിൽ ലക്ഷ്മിപ്രിയ എങ്ങിനെ എത്തി എന്നതിനെ പറ്റിയുമെല്ലാം പറഞ്ഞത്. ആദ്യമായി ലക്ഷ്മി പ്രിയയെ കണ്ടത് വലിയ ഒരു കഥയാണെന്നും അത് ഒരു ലൈഫിലേക്ക് എത്തുമെന്ന് താൻ ഒരിക്കലും പ്രതീക്ഷിച്ചില്ലായെന്നും ജയേഷ് വ്യക്തമാക്കി.
എന്തോ ഒരു വൈബ് ഞങ്ങൾക്കിടയിലുണ്ടായിരുന്നു. ഒരു ഗാനമേള റിഹേഴ്സലിന് വേണ്ടിയായിരുന്നു ഞാൻ ലക്ഷ്മി താമസിച്ചിരുന്ന സ്ഥലത്തേക്ക് പോയത്. അച്ഛൻ പട്ടണക്കാട് പുരുഷോത്തമൻ നയിച്ചിരുന്ന ഗാനമേള ആയിരുന്നു അത്. കൊച്ചിൻ അമ്മിണിയെന്ന ആർടിസ്റ്റിന്റെ വീട്ടിൽ നാടക ക്യമ്പുണ്ടായിരുന്നു.
അവരുടെ വീട്ടിലായിരുന്നു ലക്ഷ്മിയും അന്ന് താമസിച്ചിരുന്നത്. പാടാൻ വേണ്ടിയാണ് അച്ഛൻ എന്നെ അങ്ങോട്ടേക്ക് വിളിച്ചത്. എംജി ശ്രീകുമാറിന്റെ പാട്ടുകളൊക്കെയായിരുന്നു ഞാൻ പാടിയത്. ദാസേട്ടന്റെ പാട്ടുകൾ അച്ഛനാണ് പാടിയിരുന്നത്. ഞാൻ വീട്ടിലായിരുന്ന സമയത്താണ് അച്ഛൻ വിളിച്ച് നീ വരണം മൂന്നാല് പാട്ട് പാടണമെന്ന് പറഞ്ഞത്. ഞാൻ പാടുന്ന പാട്ടുകളെല്ലാം ലക്ഷ്മി കേൾക്കുന്നു ണ്ടായിരുന്നു.
അവിടെ നിന്ന് തന്നെ കൈയ്യടിക്കുന്നും ഉണ്ടായിരുന്നു. പാടുമെന്ന് അച്ഛൻ പറഞ്ഞിരുന്നു എങ്കിലും ഇത്രയും നന്നായി പാടുമെന്ന് അറിയില്ലായിരുന്നു എന്നായിരുന്നു ലക്ഷ്മി പറഞ്ഞത്. എന്നെ വിവാഹം കഴിക്കാനുള്ള ലക്ഷ്മിപ്രിയയുടെ താല്പര്യം ഇങ്ങനെയാണ് വെളിപ്പെടുത്തിയത്. ചൂടുവെളളം മാത്രമേ കുടിക്കാൻ പാടുള്ളൂവെന്നും ശബ്ദം നിലനിർത്തേണ്ടതിനെ കുറിച്ചെല്ലാം ലക്ഷ്മി പറഞ്ഞപ്പോൾ ഇങ്ങിനെ ഉള്ള ഒരാളെയാണ് തനിക്ക് ജീവിതത്തിലേക്ക് ആവശ്യമെന്ന് തോന്നിയതായി ജയേഷ് പറയുന്നു.
തുടർന്ന് താൻ നമ്പർ കൊടുക്കുകയും ഇടയ്ക്കിടെ വിളിക്കുകയുമൊക്കെ ചെയ്യുമായിരുന്നുവെന്നും ജയേഷ് പറയുന്നു. അങ്ങനെ ഇരുവരും അടുത്ത സുഹൃത്തക്കളായി. ഇങ്ങനെ ഒരു സുഹൃത്തിനെ കളയാൻ പറ്റില്ലെന്നും അങ്ങനെ കളഞ്ഞാൽ അത് വലിയ മണ്ടത്തരമായിരിക്കുമെന്നും തോന്നിയതായി ജയേഷ് പറഞ്ഞു. ചേട്ടൻ വീട്ടിൽ പോയാൽ ശബ്ദം ശ്രദ്ധിക്കി ല്ലെന്ന് അച്ഛൻ പറഞ്ഞു.
തണുത്ത വെള്ളവും ഐസ്‌ക്രീമുമൊക്കെ കഴിക്കുകയും വെയിലത്ത് കറങ്ങി നടക്കുകയുമൊക്കെ ചെയ്യാറുണ്ടെന്ന് അച്ഛൻ പറഞ്ഞു. ഇതൊക്കെ ശ്രദ്ധിക്കാൻ ചേട്ടന്റെ ജീവിതത്തിലൊരാൾ വരണം, ഞാൻ മതിയോ എന്നായിരുന്നു ലക്ഷ്മി ചോദിച്ചത്. തന്നെ വിവാഹം കഴിക്കാനുള്ള ലക്ഷ്മി പ്രിയയുടെ താല്പര്യം ഇങ്ങനെയാണ് വെളിപ്പെടുത്തിയതെന്നും ജയേഷ് പറയുന്നു.
താൻ ആദ്യമായി ലക്ഷ്മി പ്രിയയെ കാണുമ്പോൾ താരത്തിന് 17 വയസ്സായിരുന്നു എന്നും ഒരു പരിചയവും ഇല്ലാത്ത ഒരാളെ കല്യാണം കഴിക്കുന്നതിലും നല്ലത് പരിചയം ഉള്ള ഒരാളെ വിവാഹം കഴിക്കുന്നതാണെന്ന് തോന്നിയെന്നും ജയേഷ് പറഞ്ഞു. എന്നെയൊന്ന് മൂക്ക് കയറിടാൻ പറ്റിയ ആൾ തന്നെയാണ് ലക്ഷ്മിയെന്ന് എനിക്ക് തോന്നി. അങ്ങനെയാണ് ഞാനും ലക്ഷ്മിയും പ്രണയത്തിലായതും ഒന്നിച്ച് ജീവിക്കാനായി തീരുമാനിച്ചതും.
നാടകത്തിലല്ല സിനിമയിലും സീരിയലിലുമാണ് ലക്ഷ്മി തിളങ്ങുകയെന്ന് എനിക്ക് തോന്നിയിരുന്നു. അതേപോലെ തന്നെ സംഭവിച്ചു. നരനാണ് ലക്ഷ്മിയുടെ ആദ്യ സിനിമ. ബിഗ് ബോസിലെ ലക്ഷ്മിപ്രിയയുടെ പ്രകടനത്തിൽ ഉറച്ച വിശ്വാസം ഉള്ള ജയേഷ് ലക്ഷ്മിപ്രിയയെ കേട്ടറിയുന്നതിനേക്കാളും നല്ലത് കണ്ടറിയുന്നതല്ലെ എന്ന് ചോദിക്കുന്നു. ലക്ഷ്മിപ്രിയയെ ബിഗ് ബോസ് വീട്ടിൽ ഒരുപാട്‌പേർ ഒറ്റപ്പെടുത്താൻ നോക്കുന്നുണ്ടെന്നും, അതിനർത്ഥം അവർ സ്‌ട്രോങ്ങ് ആണെന്നും ജയേഷ് വ്യക്തമാക്കുന്നു.