അദ്ദേഹത്തെ തിരുത്താൻ വിവാഹ ശേഷം ഞാൻ ഒരുപാട് ശ്രമിച്ചിരുന്നു, പക്ഷെ തോറ്റുപോയി: രഘുവരനുമായുളള ജീവിതത്തിൽ സംഭവിച്ചത് തുറന്ന് പറഞ്ഞ് രോഹിണി

7543

സിനിമാഭിനയരംഗത്തേക്ക് ബാലതാരമായി എത്തി പിന്നീട് തെന്നിന്ത്യൻ സിനിമയിൽ നായികയായും സംവിധായകയായും ഗാന രചയിതാവായും ഡബ്ബിങ് ആർട്ടിസ്റ്റായും തിളങ്ങി താരാമാണ് രോഹിണി. 1975 ൽ പുറത്തിറങ്ങി യശോദ കൃഷ്ണ എന്ന സിനിമയിലൂടെ ബാലതാരമായി അഭിനയം തുടങ്ങിയ രോഹിണി ‘കക്ക’ എന്ന സിനിയിലൂടെയാണ് മലയാളത്തിൽ എത്തിയത്.

മലയാളത്തിന് പുറമേ തെലുങ്ക്, തമിഴ്, കന്നടഭാഷകളിലും അഭിനയിച്ച താരം ഒട്ടുമിക്ക സൂപ്പർതാരങ്ങൾക്ക് ഒപ്പവും അഭിനയിച്ചിരുന്നു. ഇപ്പോഴും അഭിനയ പ്രാധാന്യമുള്ള അമ്മവേഷങ്ങളിൽ സജീവമാണ് താരം. അതേ സമയം സിനിമയിൽ തിളങ്ങി നിൽക്കുമ്പോൾ 1996 ലാണ് രോഹിണി പ്രശസ്ത നടൻ രഘുവരനെ വിവാഹം കഴിക്കുന്നത്. പ്രണയ വിവാഹം ആയുരുന്നു ഇവരുടേത്.

Advertisements

Also Read
അതല്ല വിവാഹ മോചനത്തിന് കാരണം, അങ്ങനെ പറയാൻ പോലും ബുദ്ധിമുട്ടായിരുന്നു: വെളിപ്പെടുത്തലുമായി അർച്ചന കവി

എന്നാൽ പിന്നീട് ഈ ബന്ധം പിരിയുകയായിരുന്നു. അതേ സമയം 2008 ൽ രഘുവരൻ ഈ ലോകത്ത് നിന്നും വിടപറഞ്ഞിരുന്നു. ഇവർക്ക് ഒരു മകനുണ്ട് ഋഷി. ഇപ്പോൾ അവനാണ് തന്റെ ലോകം എന്നാണ് രോഹിണി പറയുന്നത്. ഇപ്പോളിതാ തന്റെ ജീവിതം തുറന്നു പറയുകയാണ് രോഹിണി:

തന്റെ ജീവിതത്തിൽ ഞാൻ എടുത്ത ഏറ്റവും തെറ്റായ ഒരു തീരുമാനം ആയിരുന്നു തന്റെ വിവാഹം. അത് പക്ഷെ വിവാഹ ശേഷം രഘു നന്നാവും എന്ന പ്രതീക്ഷയോടെ ആയിരുന്നു പക്ഷെ അവിടെയാണ് ഞാൻ തോറ്റുപോയത് എന്നും രോഹിണി പറയുന്നു .

രഘുവരൻ എന്ന നടനെ ഇപ്പോഴും എല്ലാവരും ഓർക്കുന്നു, അദ്ദേഹത്തിന്റെ സിനിമകളെ വിലയിരുത്തുന്നു അതൊക്കെ കാണുമ്പോൾ ഒരുപാട് സന്തോഷം തോന്നാറുണ്ട് എന്നും താരം പറയുന്നു. ഒരു അഭിനേത്രിയെന്ന നിലയിൽ എല്ലാ ഭാഷയിലുമുള്ള ആളുകളിൽ നിന്നും തനിക്ക് സ്‌നേഹവും ബഹുമാനവും ലഭിച്ചിരുന്നു അത് ജീവിതത്തിലെ നല്ല ഒരു വശമാണ്.

പക്ഷെ ഒരു നടി എന്ന നിലയിൽ നമ്മുടെ സ്വകാര്യത നഷ്ടപെടുന്നതിലാണ് ഏറെ വിഷമമുള്ളതെന്നും രോഹിണി പറയുന്നു. അദ്ദേത്തിന്റെ അമിതമായ മദ്യപാനം അദ്ദേഹത്തെ രോഗാവസ്ഥയിൽ എത്തിച്ചു, തിരുത്താൻ താൻ എത്ര ശ്രമിച്ചിട്ടും അത് സാധിച്ചില്ല, ഒടുവിൽ അത് ഞങ്ങളുടെ വേർപിരിയലിൽ എത്തിച്ചു. 2004 ലാണ് ഡിവോഴ്‌സ് നടന്നത് അതിനു ശേഷവും അദ്ദേഹം കടുത്ത രീതിയിൽ മദ്യപാനം തുടർന്നു.

ആരോഗ്യപരമായി ഒരുപാട് പ്രശ്‌നങ്ങൾ നേരിട്ടിട്ടും, ഡോക്ടർ ഇനി മദ്യപിക്കരുത് എന്ന് പറഞ്ഞിട്ടും രഘു അത് ഉപേക്ഷിക്കാൻ തയ്യാറായില്ല ഒടുവിൽ 2008 ൽ അദ്ദേഹം വിടപറയുകയായിരുന്നു. രഘു മരിച്ച ദിവസം ഞാൻ മകനെ സ്‌കൂളിൽ നിന്നും വിളിക്കാൻ പോയപ്പോൾ എല്ലാവരോടും പറഞ്ഞു മീഡിയക്കാരെ അവിടെനിന്നും മാറ്റിനിർത്തണം മകൻ അവൻ അത് ആകെ വിഷമാകും എന്ന്.

Also Read
കടപ്പുറത്തിനി ഉത്സവമായി ചാകര, കൂളിംഗ് ഗ്ലാസ് വച്ച് കായലരികത്ത് വലയെറിഞ്ഞ് അമൃത സുരേഷ്; വീഡിയോ വൈറൽ

പക്ഷെ വീട്ടിൽ ആരും ഉണ്ടായിരുന്നില്ലെങ്കിലും തന്റെ പുറകെ പലരും വന്നു കാറിൽ നിന്നും ഇറങ്ങാൻ പോലും സമ്മതിക്കാതെ അവർ ബഹളം ഉണ്ടാക്കി. ഞാൻ ആ സമയത്ത് അവരോടു കരഞ്ഞു പറഞ്ഞു ഞങ്ങൾക്ക് മാത്രമായി അല്പം സമയം തരൂ എന്ന.് പക്ഷെ ആരും കേട്ടില്ല അത് മാനസികമായി മകനെയും ഒരുപാട് വിഷമിപ്പിച്ചു.

അവന് എന്റെയൊപ്പം പുറത്തുവാരാൻ പോലും മടിയാണ്, പലരും ഓടിവന്ന് സെൽഫി എടുക്കാൻ നോക്കും അതൊന്നും അവന് ഇഷ്ടമല്ല. ഇപ്പോഴും അത്തരം ഒരു കാര്യങ്ങൾക്കും അവൻ വരാറില്ലന്നും രോഹിണി പറയുന്ന. ഋഷിയെ ഒരു ഹാപ്പി ചൈൽഡ് ആയി വളർത്താനാണ് ഞാൻ ആഗ്രഹിക്കുന്നത്. അതിന് എനിക്കെന്തൊക്കെ ചെയ്യാൻ പറ്റുമെന്ന് നോക്കി.

അവന് ഞാൻ കുറേ സ്വാതന്ത്ര്യം കൊടുത്തു. എന്ത് വേണമെങ്കിലും എന്റെ അടുത്ത് വന്നു പറയാമെന്നൊരു അവസ്ഥയുണ്ടാക്കി. അങ്ങനെ അവൻ കുറേ സംസാരിക്കാനും തുടങ്ങി. ദേഷ്യമായാലും പിണക്കമായാലും സംസാരിക്കും. ആ കമ്യൂണിക്കേഷൻ ജീവിതത്തിൽ വളരെ പ്രാധാന്യമുള്ളതാണെന്നും രോഹിണി വ്യക്തമാക്കുന്നു.

Also Read
മോഹൻലാലിന്റെ ആ സൂപ്പർ ചിത്രത്തിലെ ഐറ്റം ഡാൻസിലൂടെ മലയാളികളുടെ മനം കവർന്ന നടി കഷ്മിര ഷായെ ഓർമ്മില്ലേ, താരത്തിന്റെ അവസ്ഥ ഇപ്പോൾ ഇങ്ങനെ

Advertisement