ചേട്ടന്മാരേ നിങ്ങടെ അത്രയ്‌ക്കൊന്നും ഇല്ലെങ്കിലും കുറച്ചൊക്കെ ഉണ്ട്, മസില് കാണിച്ച് റിമി ടോമി

52

മലയാളികളുടെ പ്രിയപ്പെട്ട ഗായികയും അവതാരകയും നടിയുമാണ് റിമിടോമി. ദിലീപിനെ നാകനാക്കി ലാൽജോസ് ഒരുക്കിയ മീശമാധവൻ എന്ന സിനിമയിലൂടെ ആയിരുന്നു സിനിമാ പിന്നണി ഗാനരംഗത്തേക്ക് ഉള്ള റിമിയുടെ അരങ്ങേറ്റം.

പിന്നീട് പാട്ടിലൂടെയും അവതരണത്തിലൂടെയും, അഭിനയത്തിലൂടെയും മലയാളികൾക്ക് ഒപ്പം റിമി ടമി നിറഞ്ഞു നിൽക്കാൻ തുടങ്ങീട്ട് വർഷങ്ങൽ ഏറെയാകുന്നു. അവതരണവും ഗാനാലാപനവുമായി മുന്നോട്ടു പോയിരുന്ന താരം തിങ്കൾ മുതൽ വെള്ളിവരെ എന്ന സിനിമയിലൂടെയാണ് നായികയായി അഭിനയരംഗത്തേക്ക് എത്തുന്നത്.

Advertisements

താരത്തിന്റെ എന്തൊരു ആഘോഷവും റിമിയെ സ്‌നേഹിക്കുന്നവരുടെ ആഘോഷം കൂടിയാണ്. അതേ സയം താരത്തിന്റെ വിവാഹവും വിവഹ മോചനവും എല്ലാം സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിരുന്നു. സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ റിമിടോമ പങ്കുവെച്ച പുതിയ ചിത്രമാണ് ഇപ്പോൾ വൈറലാകുന്നത്.

കൈ ഉയർത്തിപ്പിടിച്ച് മസിൽ കാണിച്ചു നിൽക്കുന്ന ചിത്രമാണ് റിമി പങ്കുവച്ചത്. ചേട്ടന്മാരേ നിങ്ങടെ അത്രയ്‌ക്കൊന്നും ഇല്ലെങ്കിലും കുറച്ചൊക്കെ ഉണ്ട് എന്നാണ് താരം ചിത്രത്തിനൊപ്പം കുറിച്ചത്. എല്ലാവരും സുരക്ഷിതമായും ആരോഗ്യത്തോടെയുമിരിക്കണം എന്നും റിമി ഓർമിപ്പിച്ചു.

ചിത്രം വൈറൽ ആയതോടെ ‘മസിൽ ടോമി’ എന്ന കമന്റുകളുമായി ആരാധകരുമെത്തിയിട്ടുണ്ട്. അതേ സമയം താരത്തിന്റെ പുതിയ ചിത്രവും ഇതിനോടകം ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു.

Advertisement