ഒരുകാലത്ത് മലയാളികളുടെ പ്രിയപ്പെട്ട നടിമാരിൽ ഒരാളായിരുന്നു ജ്യോതിർമയി. ഒരുപിടി സൂപ്പർഹിറ്റ് സിനിമകളിൽ മികച്ച വേഷങ്ങൾ അവതരിപ്പിച്ച ജ്യോതിർമയിക്ക് ആരാധകരും ഏറെയായിരുന്നു. അറിയപ്പെടുന്ന മോഡൽ ആയിരുന്ന ജ്യോതിർമയി ചില സീരിയലുകളിലും ടിവി പരിപാടികളിലും മുഖം കാണിച്ചിരുന്നു.
സുരേഷ് ഗോപിയേയും ശ്രീനിവാസനേയും പ്രധാന കഥാപാത്രങ്ങളാക്കി രാജീവ് അഞ്ചൽ സംവിധാനം ചെയ്ത് 2000 ൽ പുറത്തിറങ്ങിയ പൈലറ്റ് എന്ന ചിത്രത്തിലൂടെയാണ് ജ്യോതിർമയി സിനിമയിൽ തുടക്കം കുറിക്കുന്നത്. തൊട്ടിപിന്നാലെ ലാൽജോസിന്റെ ദീലീപ് ചിത്രം മീശമാധവനിലെ വേഷത്തിലൂടെ താരം ശ്രദ്ധിക്കപ്പെട്ടു.
പിന്നീട് താരരാജാക്കൻമാരായ മോഹൻലാലും മമ്മൂട്ടിയും അടക്കമുള്ള സൂപ്പർതാരങ്ങൾക്ക് ഒപ്പം താരം വേഷമിട്ടു. മോഹൻലാലിന് ഒപ്പം ഹരിഹരൻ പിള്ള ഹാപ്പിയാണ് എന്ന സിനിമയിൽ നായികയായ ജ്യോതിർമയി മമ്മൂട്ടിക്ക് ഒപ്പം പട്ടാളം എന്ന സിനിമയിലും അഭിനയിച്ചു.
അതേ സമയം സിനിമയിൽ തിളങ്ങി നിൽക്കുമ്പോൾ തന്നെ നിഷാന്ത് കുമാർ എന്നയാളുമായി ജ്യോതിർമയിയുടെ വിവാഹം നടന്നു. പത്തുവർഷത്തെ പ്രണയത്തിന് ശേഷം 2004 ൽ ആയിരുന്നു ഇവരുടെ വിവാഹം. വിവാഹത്തിന് ശേഷമാണ് താരം സിനിമയിൽ കൂടുതൽ സജീവമായത്. എന്നാൽ 2011ൽ ഇവർ വേർപിരിഞ്ഞു.
വിവഹബന്ധം വേർപിരിഞ്ഞതിന് ശേഷവും സിനിമകളിൽ തിളങ്ങിയ ജ്യോതിർമയി പിന്നീട് പ്രശസ്ത സംവിധായകൻ അമൽ നീരദിനെ വിവാഹം കഴിക്കുകയായിരുന്നു. അമൽ നീരദുമായും പ്രണയ വിവാഹമായിരുന്നു എന്നാണ് ജ്യോതിർമയി പറഞ്ഞത്.
മഹാരാജാസ് കോളേജിൽ പഠിക്കുന്ന കാലം തൊട്ട് അമൽ നീരദിനെ അറിയാം, ശേഷം തന്റെ ജീവിതത്തിൽ ഒരു ദുരന്തം വന്ന സമയത്താണ് അമലുമായി കൂടുതൽ അടുത്തതെന്ന് താരം വെളിപ്പെടുത്തുന്നു. വിവാഹ മോചനത്തിനുശേഷം മനസ്സ് വല്ലാതെ തകർന്നു പോയ നിമിഷത്തിൽ തനിക്ക് തണലായി നിന്നത് അമൽ ആണെന്നും ജ്യോതിർമയി പറഞ്ഞിരുന്നു.
സൗഹദത്തിനും മേലെയാണ് ആ ബന്ധമെന്ന് തോന്നിയതോടെയാണ് നമുക്ക് ഒരുമിച്ചു ജീവിച്ചുകൂടെ എന്ന് തോന്നിയതെന്നും തുടർന്ന് വീട്ടുകാരുടെ സമ്മതത്തോടെ വിവാഹിതർ ആവുകയുമായിരുന്നു. അതേ സമയം അമൽ നീരദുമായുള്ള വിവാഹത്തിന് ശേഷം താരത്തെ പിന്നീട് സ്‌ക്രീനിൽ കണ്ടിരുന്നില്ല.
എന്നാൽ അമൽ പൊതുവെ റിസർവ്വ്ഡ് ടൈപ്പാണ് എന്ന് ഒരിക്കൽ ജ്യോതിർമയി പറഞ്ഞിരുന്നു. ഒരുപക്ഷെ അതിനാലാവാം സോഷ്യൽ മീഡിയകളിലും ജ്യോതിർമയിക്ക് അക്കൗണ്ടുകൾ ഒന്നും ഉണ്ടായിരുന്നില്ല. അതേസമയം അടുത്തിടെ എല്ലാവരെയും ഞെട്ടിച്ച് കൊണ്ട് അമൽ നീരദ് ജ്യോതിർമയിയുടെ ഒരു ചിത്രം പോസ്റ്റ് ചെയ്തിരിന്നു. തമസോമ ജ്യോതിർഗമയ എന്ന അടിക്കുറിപ്പോടെയാണ് താരം ചിത്രം പോസ്റ്റ് ചെയ്തിരുന്നത്.
ഇവർ ഒരുമിച്ചുള്ള ഒരു ചിത്രവും ഇതുവരെ പോസ്റ്റ് ചെയ്യാത്ത അമൽ ജ്യോതിർമയിയുടെ പുതിയ രീതിയിലുള്ള ചിത്രം കണ്ട് ആരാധകർ ഞെട്ടിയിരുന്നു. തല മൊട്ടയടിച്ച് വളരെ വ്യത്യസ്തമായ ഒരു രൂപത്തിലായിരുന്നു അന്ന് താരം ഉണ്ടായിരുന്നത്. ഈ ചിത്രം വൈറലായതോടെ നടിക്ക് എന്താണ് സംഭവിച്ചത് എന്ന അങ്കലാപ്പിലായി ആരാധകർ.
ഏതെങ്കിലും ട്രെൻഡിന്റെ ഭാഗമായി മുടി മൊട്ടയടിച്ചതാണോ എന്നും ചിലർ ചോദിച്ചിരുന്നു. അതിനു ശേഷം മലയാളത്തിന്റെ പ്രിയ നടി നടി നസ്‌റിയ നസീം ജ്യോതിയുമായുള്ള മറ്റൊരു ഫോട്ടോയും പങ്കുവെച്ചിരുന്നു. എന്നാൽ അതിൽ മുടി നരച്ച ലുക്കിലായിരുന്നു താരംഉണ്ടായിരുന്നത്.
എന്നാൽ ഇതുകണ്ട ആരാധകർ താരത്തിന് എന്തോ കുഴപ്പമുണ്ട് അല്ലെങ്കിൽ എന്തെങ്കിലും അസുഖം ഉണ്ട് എന്ന രീതിയിൽ പ്രതികരിച്ചിരുന്നു. അതേ സമയം അത് ജ്യോതിയുടെ പുതിയ ഹെയർ സ്‌റ്റൈൽ ആണ് അവർക്ക് യതൊഴു കുഴപ്പവുമില്ലന്നാണ് ചിലർ വ്യക്തമാക്കുന്നത്.