അടിപൊളി നൃത്തവുമായി മീനാക്ഷി, അമ്മയുടെ അതേ കഴിവ് തന്നെയാണ് കിട്ടിയിരിക്കുന്നത് എന്ന് ആരാധകർ, വീഡിയോ വൈറൽ

248

മലയാളത്തിന്റെ പ്രിയപെട്ട ജനപ്രിയ നായകൻ ആണ് നടൻ ദിലീപ്. ദിലീപിന് ആദ്യ ഭാര്യ മഞ്ജു വാര്യരിൽ ജനിച്ച മകളാണ് മീനാക്ഷി ദിലീപ്. ഇപ്പോൾ മലയാള സിനിമ പ്രേക്ഷകർക്ക് ഇടയിലെ പ്രിയപ്പെട്ട താരപുത്രിമാരിൽ ഒരാൾ കൂടിയാണ് മീനാക്ഷി.

അതേ സമയം മാതാപിതാക്കളെ പോലെ തന്നെ മാനീക്ഷിയും സിനിമയിൽ എത്തുമെന്നായിരുന്നു ഏവരും കരുതിയത്. എന്നാൽ ഡോക്ടർ ആവുകയാണ് മകളുടെ ലക്ഷ്യമെന്നും ആ ലക്ഷ്യം നിറവേറ്റാനുള്ള ശ്രമങ്ങളിലാണ് അവൾ എന്നും ദിലീപ് പറഞ്ഞിരുന്നു. ചെന്നൈയിൽ എംബിബിഎസിന് പഠിക്കുകയാണ് മീനാക്ഷി ഇപ്പോൾ.

Advertisements

ദിലീപിന്റെ ഉറ്റ ചങ്ങാതിയും സിനിമാ സംവിധായകനും നടനും ഗായകനുമായ നാദിർഷയുടെ മകൾ ഐഷയുടെ കല്യാണം അടുത്തിടെ ആയിരുന്നു നടന്നത്. ആയിഷയുടെ വിവാഹ ചടങ്ങുകളിൽ മീനാക്ഷിയും ഏറെ തിളങ്ങിയിരുന്നു. പിതാക്കൻമാരെ പോലെ തന്നെ മീനാക്ഷിയും ആയിഷഷയും ചങ്കു ഫ്രണ്ട്‌സ് ആണ്. അക്കുട്ടത്തിൽ മലയാളത്തിലെ യുവനടി നമിത പ്രമോദും ഉണ്ട്.

ആയിഷഷയുടെ കല്യാണത്തിന് സുഹൃത്തുക്കൾക്കൊപ്പം വിവാഹ വേദിയിൽ മീനാക്ഷി ചുവടുവെയ്ക്കുകയും മീനൂട്ടിയുടെ കിടിലൻ ഡാൻസ് വൻ ഹിറ്റാവുകയും ചെയ്തിരുന്നു. അതേ സമയം സോഷയൽ മീഡിയയിൽ നിന്നും അകന്നു നിന്നിരുന്ന മീനൂട്ടി അടുത്തിയെടാണ് ഇൻസ്റ്റഗ്രാമിൽ ആക്ടീവ് ആയത്.

ഇപ്പോഴിതാ തന്റെ ഒരു നൃത്തത്തിന്റെ വീഡിയോ മീനാക്ഷി ഇൻസ്റ്റാഗ്രാമിൽ പോസ്റ്റു ചെയ്തിരിക്കുകയാണ്. വളരെ വേഗം തന്നെ ഈ വീഡിയെ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. അതേ സമയം മീനാക്ഷിയുടെ പുതിയ വീഡിയോയ്ക്ക് കമന്റുകളുമായി നിരവധി ആളുകളാണ് എത്തുന്നത്.

പ്രിയ കൂട്ടുകാരി നമിതയും കമന്റ് പങ്ക് വച്ചിട്ടുണ്ട്. അമ്മയുടെ അതേ കഴിവാണ് നൃത്തത്തിൽ മീനാക്ഷിക്ക് കിട്ടിയത് എന്നാണ് ആരാധകർ കമന്റുകളിലൂടെ പറയുന്നത്. സിനിമയിൽ അഭിനയിച്ചിട്ടില്ലെങ്കിലും നിരവധി ആരാധകരാണ് മീനാക്ഷിക്കുള്ളത്.

Advertisement