കുടുംബ പ്രേക്ഷകരായ മലയാളി സീരിയൽ ആരാധകരുടെ മുന്നിലേക്ക് സൂപ്പർഹിറ്റ് പരമ്പരകൾ സമ്മാനിക്കുന്ന ചാനലാണ് ഏഷ്യാനെറ്റ്. ഏഷ്യാനെറ്റിലെ ഓരോ സീരിയലും മലയാള സീരിയൽ ആരാധകർ കൈ നീട്ടി സ്വീകരിക്കാറുണ്ട്.
ഒന്നിനൊന്ന് വ്യത്യസ്തമായ കഥാ പശ്ചാത്തലത്തിലൂടെയാണ് എല്ലാ സീരിയലുകളും മുന്നോട്ട് പോവുന്നത്. അത്തരത്തിൽ മുൻപന്തിയിൽ നിൽക്കുന്ന പരമ്പരകളിൽ ഒന്നാണ് പാടാത്ത പൈങ്കിളി എന്ന സീരിയൽ.
കൺമണി എന്ന ഒരു അനാഥപെൺകുട്ടിയുടെ കഥ പറയുന്ന സീരിയൽ 2020 സെപ്റ്റംബർ ഏഴിനാണ് സംപ്രേഷണം ആരംഭിച്ചത്.
ഇതിനോടകം തന്നെ സീരിയൽ പോലെ തന്നെ കൺമണിയും ആരാധകരുടെ പ്രിയങ്കരിയായി മാറിയിട്ടുണ്ട്. ദിനേഷ് പള്ളത്തിന്റേതാണ് കഥ. പുതുമുഖങ്ങളാണ് പാടാത്തപൈങ്കിളി സീരിയലിൽ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. പരമ്പരയിൽ നായിക കൺമണിയായി എത്തുന്നത് നടി മനീഷ മഹേഷാണ്. അഭിനയ മികവ് കണ്ട് നിരവധി ആരാധകരാണ് മനീഷയ്ക്കുള്ളത്.
പത്തനംതിട്ട ജില്ലയിലെ കോന്നി അരുവാപ്പുലം സ്വദേശിനിയാണ് മനീഷ മഹേഷ്. എവിഎച്എസ്എസിൽ ആയിരുന്നു സ്‌കൂൾ പഠനം. അമ്മുവെന്നാണ് സ്‌നേഹത്തോടെ ബന്ധുക്കളും നാട്ടുകാരുമൊക്കെ മനീഷയെ വിളിക്കുന്നത്. യാതൊരു അഭിനയ പാരമ്പര്യവുമില്ലാതെ നടിയായ ത്രില്ലിലാണ് ഇപ്പോൾ മനീഷ.
കുട്ടിക്കാലം മുതൽക്ക് തന്നെ അഭിനയം ഏറെ ഇഷ്ടമാണ് മനീഷയ്ക്ക്. പാട്ടും ഡാൻസുമൊക്കെ വഴങ്ങാറുള്ള മനീഷ ടിക്ടോക്കിലൂടെയാണ് ശ്രദ്ധിക്കപ്പെട്ടത്. ഇപ്പോൾ സീരിയലിലൂടെ പ്രേക്ഷകരുടെ മനസ്സിലിടം നേടിക്കഴിഞ്ഞു താരം. അതേ സമയം മാസ്‌കിട്ട് പുറത്തിറങ്ങി നടന്നാൽ പോലും ജനങ്ങൾ കൺമണിയാണെന്ന് തിരിച്ചറിയുന്നുണ്ടെന്ന് പറയുകയാണ് മനീഷ.
സീരിയലിലേക്ക് എങ്ങനെ എത്തി എന്നതിനെ കുറിച്ച് ഒരു ഓൺലൈൻ മാധ്യമവുമായി പങ്കുവെയ്ക്കുക ആയിരുന്നു മനീഷ. ടിക് ടോക്കിൽ താൻ വളരെയധികം സജീവമായിരുന്നുവെന്നും, അങ്ങനെയാണ് തന്നെ സീരിയലിലേക്ക് നിർമ്മാതാക്കൾ വിളിക്കുന്നതെന്നുമാണ് മനീഷ പറയുന്നത്. ഒരു ഒഡീഷനിൽ ഞാൻ നല്ല അഭിനയം കാഴ്ചവയ്ക്കുകയും ശേഷം സെലക്ട് ചെയ്യുകയും ചെയ്തു.
സീരിയൽ ഡയലോഗുകൾ പറയാൻ ആദ്യമൊക്കെ ബുദ്ധിമുട്ടായിരുന്നെന്നും, ശേഷം അത് ശീലമായപ്പോൾ ശരിയാവുകയും ചെയ്തു. പാടാത്ത പൈങ്കിളി സീരിയൽ തനിക്കൊരു വർക്ക് ഷോപ്പാണെന്നും ഇതിൽ നിന്നും കുറേ കാര്യങ്ങൾ പഠിക്കാൻ പറ്റുകയും ചെയ്‌തെന്ന് താരം പറയുന്നു.
എന്റെ കഥാപാത്രമായ കൺമണിയെപ്പോലെ അല്ല യഥാർത്ഥ ജീവിതത്തിൽ ഞാനെന്നും വളരെ മോഡലാണെന്നും മനീഷ പറയുന്നു. പുരോഗമനമായി ചിന്തിക്കുന്നതിനാൽ പെട്ടെന്ന് എന്തും വെട്ടിതുറന്ന് പറയാറുണ്ടെന്നും, മോഡേൺ വസ്ത്രങ്ങൾ ധരിക്കുന്നതാണിഷ്ടമെന്നും താരം പറയുന്നു.
കൺമണിയെയും ദേവയെയും പ്രേക്ഷകർ ഒരു പാട് ഇഷ്ടപ്പെടുന്നുണ്ടെന്നും, ഇതിന് കാരണം ഷൂട്ടിംങിന് മുൻപ് നമ്മൾ അതിനു വേണ്ടി പ്രിപ്പയർ ചെയ്യുന്നതാവാമെന്നും മനീഷ പറയുന്നു.