അന്ന് തമാശയ്ക്ക് ഞാൻ മോഹൻലാലിനെ പറ്റി പറഞ്ഞൊരു കാര്യമുണ്ട്: വെളിപ്പെടുത്തലുമായി മമ്മൂട്ടി

214

നാൽപ്പതിൽ അധികം വർഷങ്ങളായി മലയാള സിനിമെ താങ്ങി നിർത്തുന്ന താരരാജാക്കൻമാരാണ് കംപ്ലീറ്റ് ആക്ടർ മോഹൻലാലും മെഗാസ്റ്റാർ മമ്മൂട്ടിയും. തെന്നിന്ത്യൻ സിനിമാ പ്രേക്ഷകരുടെ എക്കാലത്തെയും പ്രിയപ്പെട്ട അഭിനയ ചക്രവർത്തമാർ കൂടിയാണ് മമ്മൂട്ടിയും മോഹൻലാലും.

മലയാളികളെ മാത്രമല്ല തെന്നിന്ത്യൻ സിനിമാ ആരാധകരെ ഒന്നടങ്കം വിസ്മയിപ്പിച്ച നിരവധി കഥാപാത്രങ്ങൾ ഇവരുടേതായി പുറത്തിറങ്ങിയിരുന്നു. സിനിമകൾക്കൊപ്പം തന്നെ ജീവിതത്തിലും അടുത്ത സൗഹൃദം കാത്തുസൂക്ഷിക്കുന്ന, സഹോദങ്ങളെ പോലെ കഴിയുന്ന താരങ്ങളാണ് ഇരുവരും.

Advertisements

അതേസമയം ലാലേട്ടന്റെ അറുപത്തിയൊന്നാം പിറന്നാൾ ദിവസമാണ് 2021 മേയ് 21. നേരത്തെ മോഹൻഒരു പിറന്നാൾ സമയത്ത് ലാലേട്ടനെ കുറിച്ച് മമ്മൂക്ക പറഞ്ഞ കാര്യങ്ങൾ സോഷ്യൽ മീഡിയയിൽ വീണ്ടും വൈറലാവുകയാണ്. കൈരളി ടിവിയുടെ ഒരു പരിപാടിയിലായിരുന്നു മോഹൻലാലിനെ കുറിച്ചുളള ഓർമ്മകൾ മമ്മൂട്ടി പങ്കുവെച്ചത്.

സംവിധായകൻ രഞ്ജിത്തായിരുന്നു ലാലേട്ടനെ കുറിച്ച് മമ്മൂക്കയോട് ചോദിച്ചത്. അന്ന് ഞാൻ ലാലിനെ പറ്റി പറഞ്ഞൊരു കാര്യമുണ്ട് അടൂർ ഭാസിക്ക് തിക്കുറിശ്ശിയിലുണ്ടായ മകനാണ് ലാലെന്ന് ഞാൻ തമാശയ്ക്ക് അയാളോട് പറഞ്ഞിട്ടുണ്ട്. അതിന് ശേഷം അത് മാറി ലാൽ നായകനായി. ആക്ടർ എന്ന നിലയിൽ ഏറെ വലുതായി വളർന്നു.

ഞങ്ങൾ അങ്ങോട്ടും ഇങ്ങോട്ടും കണ്ടോണ്ടിരിക്കുവല്ലെയെന്ന് മമ്മൂട്ടി പറയുന്നു. മോഹൻലാലും ഞാനും കൂടെ ആദ്യം അഭിനയിക്കുന്നത്, ഞാൻ മോഹൻലാലിന്റെ അച്ഛനായിട്ടാണ്. അവിടെ വെച്ചാണ് അദ്ദേഹത്തെ നേരിൽ കാണുന്നത്. മഞ്ഞിൽ വിരിഞ്ഞ പൂക്കൾ തിയ്യേറ്ററിൽ കണ്ട ശേഷമാണ് ഇയാളെ കാണുന്നത്. അതിന് ശേഷം പടയോട്ടം സെറ്റിൽ വെച്ചാണ് ഞങ്ങൾ പരിചയപ്പെട്ടത്.

ആ ഒരു സൗഹൃദം ഞങ്ങൾ ഒരുമിച്ചുളള വളർച്ച, ഒരുപാട് സിനിമകളിൽ ഒന്നിച്ചഭിനയിച്ചു. ലാൽ ആദ്യം വില്ലൻ വേഷങ്ങളാണ് കൂടുതൽ ചെയ്യുന്നത്. അഹിംസയുടെ സമയത്ത് ഞാൻ മോഹൻലാലിനെ പറ്റി പറയുകയും മോഹൻലാലിനെ വിളിക്കുകയും ചെയ്തിട്ടുണ്ട്. പുളളിക്ക് ശശി സാറെയും ദാമോദരൻ സാറെയും ഒന്നും അറിയത്തില്ലായിരുന്നു.

അപ്പോ അന്ന് എന്റെ കൂടെ ഒന്നോ രണ്ടോ പടത്തിൽ വില്ലനായി അഭിനയിച്ചിട്ടുണ്ട് പുളളി. അങ്ങനെ ആ സൗഹൃദം വളർന്നുവളർന്നുവന്ന് ഏകദേശം പത്തറുപത് സിനിമകളിൽ ഒരുമിച്ചഭിനയിച്ചിട്ടുണ്ട് ഞങ്ങൾ. നായകനും വില്ലനും മറ്റ് വേഷങ്ങളുമൊക്കെയായിട്ട്. ലാൽ അഭിനയിച്ച സിനിമകൾ ലാലിനേക്കാൾ കൂടുതൽ ചിലപ്പോൾ ഞാനായിരിക്കും കണ്ടിട്ടുളളതെന്നും മമ്മൂട്ടി പറഞ്ഞു.

ലാൽ അധികം സിനിമ കാണാത്തയാളാണ്. ഞങ്ങൾ സിനിമകളെ കുറിച്ചൊക്കെ സംസാരിക്കാറുണ്ട്. ഞങ്ങൾ പിന്നീട് രണ്ട് നടന്മാരായി. രണ്ട് താരങ്ങളായി ഒരുപോലെ വളർന്നു. ചലച്ചിത്ര അവാർഡുകൾ പോലും ഒരു വർഷം എനിക്കാണെങ്കിൽ അടുത്ത വർഷം ലാലിനായിരിക്കും. ദേശീയ അവാർഡുപോലും അങ്ങനെ ആയിരുന്നു എന്നും മമ്മൂട്ടി പറഞ്ഞു.

Advertisement