മലയാള സിനിമയുടെ താരരാജാവ് നടന വിസ്മയം ദികംപ്ലീറ്റ് ആക്ടർ മോഹൻലാലിന്റെ 61ാം ജന്മദിനം ആണിത്. തങ്ങളുടെ പ്രിയതാരത്തിന്റെ പിറന്നാൾ ആഘോഷമാക്കുകയാണ് ആരാധകരും സുഹൃത്തുക്കളും. അതേ സമയം മലയാളത്തിന്റെ താരരാജാക്കാൻമാരിൽ ഒരാളും ലാലേട്ടന് സഹോദര തുല്യനുമായ മെഗാസ്റ്റാർ മമ്മൂട്ടി രാത്രി പന്ത്രണ്ട് മണിക്ക് തന്നെ ജന്മദിനാശംസകളുമായി എത്തി.
മോഹൻലാലിന് ഒപ്പമുള്ള ഫോട്ടോകൾ എല്ലാംകുടി ചേർത്തുള്ള ഒരു ഡിസൈൻ തന്റെ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്താണ് മമ്മൂട്ടി ആശംസയുമായി എത്തിയത്. ഹാപ്പി ബർത്ത്‌ഡേ ഡിയർ ലാൽ എന്നായിരുന്നു മമ്മൂട്ടി തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചത്.
അതേ സമയം 1960 മെയ് 21 ന് പത്തനംതിട്ടയിലാണ് മോഹൻലാൽ ജനിച്ചത്. സുഹൃത്ത് അശോക് കുമാർ സംവിധാനം ചെയ്ത തിരനോട്ടം ആയിരുന്നു ആദ്യ ചിത്രം. മഞ്ഞിൽ വിരിഞ്ഞ പൂക്കൾ എന്ന ഫാസിൽ ചിത്രത്തിലൂടെ മുഖ്യധാര സിനിമയിൽ എത്തിയത്.
മെഗാസ്റ്റാറിനെ കൂടാതെ സിനിമാ രംഗത്ത് നിന്നും നിരവധി പേരാണ് മോഹൻലാലിന് ആശംസകളുമായി എത്തിയിരിക്കുന്നത്. പ്രിയദർശൻ, ആസിഫ് അലി, സംയുക്ത, നിവിൻ പോളി, പൃഥ്വിരാജ്, ടൊവിനോ തുടങ്ങി സിനിമാ മേഖലയിലെ നിരവധി സഹപ്രവർത്തകരും താരത്തിന്റെ ജന്മദിനത്തിൽ ആശംസകൾ അറിയിച്ചെത്തിയിട്ടുണ്ട്.
പിറന്നാളാശംസകൾ സ്റ്റീഫൻ, പിറന്നാളാശംസകൾ അബ്‌റാം, പിറന്നാളാശംസകൾ ലാലേട്ടാ എന്നായിരുന്നു പൃഥ്വിരാജ് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തത്. മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്ത സിനിമായായിരുന്നു ലൂസിഫർ.
വിവേക് ഒബ്റോയ്, മഞ്ജു വാര്യർ, ടൊവിനോ തോമസ്, സായികുമാർ, ഇന്ദ്രജിത്ത്, കലാഭവൻ ഷാജോൺ, നൈല ഉഷ, ബൈജു സന്തോഷ്, ഫാസിൽ, സച്ചിൻ ഖേദേകർ, ശിവജി ഗുരുവായൂർ, ബാല, ശിവദ തുടങ്ങിയവരാണ് അഭിനയിച്ചത്.
ഇവരെക്കൂടാതെ പൃഥ്വിരാജും സിനിമയിൽ പ്രധാനപ്പെട്ട ഒരു വേഷം ചെയ്തിരുന്നു. മോഹൻലാലിന്റെ സംവിധാനത്തിലൊരുങ്ങുന്ന ബറോസിന്റെ ഷൂട്ടിംഗ് ആരംഭിച്ചിട്ടുണ്ട്. ചിത്രത്തിൽ പൃഥ്വിരാജ് ഒരു പ്രധാന വേഷം ചെയ്യുന്നുണ്ട്.
നിരവധി ആരാധകർ മോഹൻലാലിന്റെ ജന്മദിനത്തോട് അനുബന്ധിച്ച് ആശംസ വീഡിയോകളും പുറത്തിറക്കിയിട്ടുണ്ട്.