തമിഴിൽ സിനിമയിൽ ബാല താരമായി തുടങ്ങി പിന്നീട് തെന്നിന്ത്യൻ സിനിമയിലെ സൂപ്പർ നടിയായി മാറിയ താരമായിരുന്നു ചാർമ്മിള. സിബി മലയിൽ ലോഹിതദാസ് കൂട്ടുകെട്ടിൽ 1991 ൽ പുറത്തിറങ്ങിയ ധനം എന്ന മോഹൻലാൽ ചിത്രത്തിലൂടെ ആയിരുന്നു ചാർമിള മലയാള സിനിമയിലേക്ക് നായികയായി അരങ്ങേറിയത്.
പിന്നീട് മലയാളത്തിന് പുറമേ തമിഴും തെലുങ്കുമടക്കമുള്ള തെന്നിത്യൻ സിനിമകളിൽ തിളങ്ങി നിന്ന ചാർമ്മിള തെന്നിന്ത്യ പ്രേക്ഷകരുടെ പ്രിയപ്പെട്ട നടി കൂടിയാണ്. അതേ സമയം പ്രണയവും പ്രണയതകർച്ചയും വിവാഹങ്ങളും വിവഹ മോചനങ്ങളും ഒക്കെയായി ജീവിതത്തിൽ പ്രതിസന്ധികൾ ഉണ്ടായപ്പോൾ അഭിനയത്തിൽ നിന്നും വിട്ടു നിന്നിരുന്ന ചാർമിള ഇടവേളയ്ക്ക് ശേഷം തിരികെ എത്തിയെങ്കിലും പ്രതീക്ഷിച്ച നേട്ടം കൈവരിക്കാൻ താരത്തിനായില്ല.
വ്യക്തി ജീവിതത്തിലെ തിരിച്ചടികളായിരുന്നു നടിയുടെ കരിയറിനെ പ്രതീകൂലമായി ബാധിച്ചത്. അഭിനയത്തിന് പുറമെ നർത്തകി കൂടിയായ താരം സ്റ്റേജ് ഷോകളിലും സജീവ സാന്നിധ്യമായിരുന്നു. സിനിമയിൽ തിളങ്ങി നിൽക്കുന്ന കാലത്ത് 1995 ൽ കിഷോർ സത്യയെ വിവാഹം കഴിക്കുകയും നാല് വർഷങ്ങൾക്ക് ശേഷം ഇരുവരും വിവാഹബന്ധം വേർപ്പെടുത്തുകയും ചെയ്തു.
പിന്നീട് 2006 ൽ എഞ്ചിനീയർ രാജേഷിനെ വിവാഹം ചെയ്ത ചാർമിള 2016 ൽ രാജേഷിന് നിന്നും വിവാഹ മോചനം നേടി. ഒരുകാലത്ത് വെള്ളിത്തിരയിൽ തിളങ്ങി നിന്നെങ്കിലും ജീവിതത്തിൽ താരം നേരിട്ടത് വലിയ പരാജയങ്ങളായിരുന്നു. നല്ല സിനിമകളിലൂടെ പ്രേക്ഷക പ്രീതി നേടിയ തനിക്ക് സാമ്പത്തിക ബുദ്ധിമുട്ടുകൾ കാരണം അഡൽറ്റ് ചിത്രങ്ങളിൽ അഭിനയിക്കേണ്ടി വന്നിട്ടുണ്ടെന്ന് താരം പറയുന്നു.
സിനിമയിൽ നിന്ന് ലഭിച്ചത് മോശം ഇമേജ് മാത്രമാണെന്നും സിനിമയിൽ നിന്ന് ഒന്നും നേടാനായില്ലെന്നും ചാർമിള പറയുന്നു. ഇപ്പോഴും കോളനയിലെ വാടക വീട്ടിലാണ് താനും എന്റെ മകനും താമസിക്കുന്നതെന്നും താരം പറയുന്നു.
അതേ സമയം ലേഡി സൂപ്പർതാരം നയൻതാരയെ സിനിമയിൽ കൊണ്ട് വന്നത് താനാണെന്നും. നയൻതാര ഒരുപാട് സാമ്പത്തിക സഹായം തനിക്ക് ചെയ്തിട്ടുണ്ടെങ്കിലും നയൻതാരയുടെ സിനിമലകളിൽ അവസരം വാങ്ങി നൽകുമെന്ന് പ്രതീക്ഷിച്ചിരുന്നതായും ചാർമിള പറയുന്നു. ലോക് ഡൗൺ കാലത്ത് തനിക്ക് എല്ലാ സഹായവും ചെയ്തു തന്നത് ഷക്കീല ആണെന്നും ചാർമിള പറയുന്നു.
അതേ സമയം വിണ്ടും അഭിനയ രംഗത്തേക്ക് തിരിച്ചുവരാനുള്ള ഒരുക്കത്തിലാണ് താരം ഇപ്പോൾ. കബുളി വാല, കടൽ, രാജധാനി, കമ്പോളം, കേളി, പ്രിയപ്പെട്ടകുക്കു, അങ്കിൾബൺ, ഗജരാജമന്ത്രം, മാണിക്യകൂടാരം തുടങ്ങി നിരവധി സൂപ്പർഹിറ്റ് സിനിമകളിൽ മലയാളത്തിൽ ചാർമ്മിള വേഷമിട്ടിട്ടുണ്ട്.