ഇനി കൂടുതൽ ഒന്നും പറയാനില്ല, അത് ചോദിച്ച് ആരും വിളിക്കണമെന്നില്ല, ന്യായീകരണത്തിന് ഇറങ്ങിയാൽ മറുപടി ഇനി ലീഗൽ ആയിട്ടാവും; തുറന്നടിച്ച് അശ്വതി ശ്രീകാന്ത്

70

മലയാളി മിനിസ്‌ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട അവതാരകയും നടിയുമാണ് അശ്വതി ശ്രീകാന്ത്. നിരവധി ആരാധകരുള്ള താരം സോഷ്യൽ മീഡിയയിലും ഏറെ സജീവമാണ്. കഴിഞ്ഞ ഒരു ദിവസം താരം പോസ്റ്റ് ചെയ്ത ഒരു ചിത്രത്തിന് താഴെ മോശം കമന്റിട്ടയാളിന് അശ്വതി മറുപടി നൽകിയിരുന്നു.

അശ്വതി നൽകിയ മറുപടി വളരെ പെട്ടെന്ന തന്നെ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. കുറച്ച് ദിവസങ്ങളായി അശ്വതിയുടെ കമന്റ് തന്നെയായിരുന്നു സമൂഹ മാധ്യമങ്ങളിലെ പ്രധാന ചർച്ചാ വിഷയം . താരങ്ങളും ആരാധകരും എല്ലാം അശ്വതിയുടെ കമന്റ് ഏറ്റെടുക്കുകയും പിന്തുണ അറിയിച്ച് രംഗത്ത് എത്തുകയും ചെയ്തു.

Advertisements

എന്നാൽ ഇപ്പോൾ ആ സംഭവത്തിന്റെ പേരിൽ പ്രതികരണം അറിയാനും ഇന്റർവ്യൂ എടുക്കാനും വിളിക്കുന്നവർക്ക്മറുപടി നൽകിയിരിക്കുകയാണ് താരം. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ മറുപടി പറഞ്ഞ താരം ഫേസ്ബുക്കിൽ നിന്നും ഒരു ബ്രേക്ക് എടുക്കുന്നുവെന്നും അറിയിച്ചിട്ടുണ്ട്.

അശ്വതി ശ്രീകാന്തിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം വായിക്കാം:

പ്രതികരണം അറിയാനും ഇന്റർവ്യൂ എടുക്കാനും ഒക്കെ ഒരുപാട് പേർ പല മാധ്യമങ്ങളെ പ്രതിനിധീകരിച്ച് നിരന്തരം വിളിക്കുന്നുണ്ട്. പ്രതികരണം ഒരാളോട് മാത്രം ആയിരുന്നു. അത് ആ മൂന്നു വരിയിൽ തീർന്നതുമാണ്. മാതൃത്വത്തിന്റെ റൊമാന്റിസൈസേഷൻ ഉദ്ദേശിച്ചോ പൊളിറ്റിക്കൽ കറക്റ്റൻസ് നോക്കിയോ ഒന്നുമല്ല അത് പറഞ്ഞത്.

ചിലപ്പോഴൊക്കെ നമ്മൾ ബുദ്ധി കൊണ്ടാവില്ല, ഹൃദയം കൊണ്ടാവും സംസാരിച്ച് പോവുക. ഇനി കൂടുതൽ ഒന്നും പറയാനില്ല. അത് ചോദിച്ച് ആരും വിളിക്കണമെന്നില്ല. പിന്നെ സൂം ചെയ്ത് എഡിറ്റ് ചെയ്ത ചിത്രങ്ങളുമായി ന്യായീകരണത്തിന് ഇറങ്ങിയാൽ മറുപടി ഇനി ലീഗൽ ആയിട്ടാവും എന്ന് കൂടി പറഞ്ഞോട്ടെ.

മനസ്സമാധാനം ഈ സമയത്ത് എനിക്കും ഉള്ളിലുള്ള ആൾക്കും വളരെ വലുതാണ് അതുകൊണ്ട് ഫേസ്ബുക്കിന് ചെറിയ ബ്രേക്ക്. സ്നേഹത്തിന്, സപ്പോർട്ടിന് എല്ലാവർക്കും നന്ദി എന്നായിരുന്നു അശ്വതി പറഞ്ഞത്.

Advertisement