മലയാളം ടെലിവിഷനിൽ അവതാരകയായും അഭിനേത്രിയായും തിളങ്ങി മലയാളികളുടെ പ്രിയപ്പെട്ട താരമായിമാറിയ യുവസുന്ദരിയാണ് അനുമോൾ. നിരവധി സീരിയലുകളിൽ വേഷമിട്ടിട്ടുള്ള താരം ഏറെ ശ്രദ്ധിക്കപ്പെടുന്നത് സ്റ്റാർ മാജിക് എന്ന ഗെയിം ഷോയിലൂടെ ആയിരുന്നു. സ്റ്റാർ മാജിക് ഷോയിലൂടെ നിരവധി ആരാധകരെയും അനു സ്വന്തമാക്കിയിട്ടുണ്ട്.
അനുജത്തി, സീത, ഒരിടത്തൊരു രാജകുമാരി തുടങ്ങിയ പരമ്പരകളിലൂടെയാണ് അനുമോൾ താരം എന്ന നിലയിൽ ഉയരുന്നതെങ്കിലും, കോമഡി ചെയ്യുന്ന സുന്ദരിപ്പെണ്ണ് എന്ന രീതിയിലായിരുന്നു താരം കൂടുതലായും ആരാധകരെ സൃഷ്ടിച്ചത്. സ്റ്റാർ മാജിക്ക് പരിപാടിയിലും സജീവമായ അനുമോളേയും തങ്കച്ചനുമായി ചേർത്ത് ഇടയ്ക്ക് ചില വാർത്തകൾ വന്നെങ്കിലും അതെല്ലാം ഗോസ്സിപ്പാണെന്ന് ഇരുവരും പറഞ്ഞിരുന്നു.
പാടാത്ത പൈങ്കിളി എന്ന സീരിയലിലാണ് അനുമോൾ ഇപ്പോൾ അഭിനയിക്കുന്നത്. കഴിഞ്ഞ ഏഴു വർഷമായി അനുമോൾ സ്‌ക്രീനിൽ തിളങ്ങുന്നുണ്ട്. ഡിഗ്രിക്ക് പഠിക്കാനുള്ള തയ്യാറെടുപ്പ് നടക്കുമ്പോഴാണ് അനുക്കിട്ടിയെ തേടി അഭിനയിക്കാനുള്ള അവസരം വന്നെത്തിയത്. അതോടെ ഡിഗ്രി ഉപേക്ഷിച്ചു അനു ഫാഷൻ ഡിസൈനർ ആയി പഠിക്കാൻ പോയി.
സീരിയലുകളിൽ കൂടി തുടങ്ങിയ താരമിപ്പോൾ നിരവധി റിയാലിറ്റി ഷോകളിലും സാന്നിധ്യമാണ്. റിയാലിറ്റി ഷോയിൽ കൂടി താരത്തിന് നിറവധി ആരാധകരെ ലഭിച്ചു. സോഷ്യൽ മീഡിയകളിലും ഏറെ സജീവമായ താരം തന്റെ ആരാധകർക്കായി നിരവധി ഫോട്ടോ ഷൂട്ടുകൾ താരം ചെയ്യാറുണ്ട് അവ എല്ലാം വൈറൽ ആകാറുണ്ട്.
കുറച്ച് ദിവസങ്ങൾക്ക് മുമ്പ് താരത്തിന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. അനുമോൾ ആരും അറിയാതെ വിവാഹം കഴിച്ചു എന്ന് പറഞ്ഞാണ് ചിത്രങ്ങൾ പ്രചരിച്ചത്, എന്നാൽ ഇതിനെതിരെ അനുമോൾ തന്നെ രംഗത്ത് എത്തിയിരുന്നു. അത് ഫോട്ടോഷൂട്ടിനു വേണ്ടി എടുത്തതാണ് അല്ലാതെ എന്റെ വിവാഹം കഴിഞ്ഞിട്ടില്ല എന്നും താരം പറഞ്ഞിരുന്നു.
ഇൻസ്റ്റാഗ്രാമിൽ തന്റെ നിരവധി ചിത്രങ്ങൾ അനുമോൾ പോസ്റ്റ് ചെയ്യാറുണ്ട് അതിൽ ഒക്കെ കമന്റ് ഇടുന്നവർക്ക് താരം മറുപടി കൊടുക്കാറുമുണ്ട്. അടുത്തിയെ അനുമോൾ ഇൻസ്റ്റായിൽ പോസ്റ്റ് ചെയ്ത ഒരു ഫോട്ടോക്ക് ഒരു ആരാധകൻ കമന്റ് ചെയ്ത് ചോദിച്ച ചോദ്യങ്ങൾക്ക് താരം നൽകിയ മറുപടിയാണ് വൈറലാകുന്നത്.
പ്രിയദർശൻ സംവിധാനം ചെയ്യുന്ന മോഹൻലാൽ ചിത്രത്തിൽ മോഹൻലാലിന്റെ ഒപ്പം അഭിനയിക്കാൻ അവസരം കിട്ടിയാൽ അഭിനയിക്കുമോ എന്നായിരുന്നു ആരാധകന്റെ ചോദ്യം. അനുമോൾ അതിന് നൽകിയ മറുപടി ഇങ്ങനെ ആയിരുന്നു. ഇപ്പോൾ ലാലേട്ടനുമായി അഭിനയിക്കാൻ ഒരവസരം കിട്ടിയാൽ താൻ അത് ചെയ്യില്ല അതിനുള്ള കാരണം ഇതാണ്, താൻ ചെറുപ്പം മുതൽ ഏറ്റവും കൂടുതൽ ബഹുമാനിക്കുന്ന ആരാധിക്കുന്ന ഒരു വ്യക്തിയാണ് ലാലേട്ടൻ.
അതുകൊണ്ട് തന്നെ എനിക്ക് അദ്ദേത്തിനൊപ്പം അഭിനയിക്കാൻ ഭയങ്കര ചമ്മൽ ആയിരിക്കും, വെറുതെ എന്തിനാണ് അദ്ദേഹത്തിന്റെ ആരാധകരെ കൊണ്ട് വേറെ ആരെയും കിട്ടിയില്ലേ ലാലേട്ടാ എന്ന് ചോദിപ്പിക്കുന്നത്. എനിക്ക് ആണേൽ ലാലേട്ടൻ ജീവൻ ആണെന്നാണ് അനുമോൾ പറഞ്ഞത്.
അതേ സമയം ലാലേട്ടന്റെ സഹോദരിയായിട്ട് അഭിനയിച്ചാൽ കിടുവാകും എന്ന് ചില ആരാധകർ കമന്റ് ചെയ്തിരുന്നു. ആലോചിക്കാം എന്നാണ് അനു മോൾ അതിന് മറുപടി പറഞ്ഞത്.