മലയാളത്തിന്റെ പ്രിയ സംവിധായകൻ സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത മനസ്സിനക്കരെ എന്ന മലയാള സിനിമയിലൂടെ നടന് ജയറാമിന്റെ നായികയായി എത്തിയ പിന്നീട് തെന്നിന്ത്യൻ സിനിമയിലെ ലേഡിസൂപ്പർസ്റ്റാർ ആയി മാറിയ താര സുന്ദരിയണ് നയൻതാര. മനസ്സിനക്കരെയ്ക്ക് പിന്നാലെ ഒന്നു രണ്ടു മലയാള സിനിമകളിൽ കൂടി അഭിനയിച്ച നയൻതാര പിന്നീട് തമിഴകത്തേക്ക് ചേക്കേറുകയായിരുന്നു.
ശരത് കുമാറിന്റെ നായികയായി അയ്യ എന്ന ചിത്രത്തിലൂടെ തമിഴകത്ത് എത്തിയ നയൻതാരയുടെ പിന്നീട് ഉള്ള വളർച്ച വളരെ അത്ഭുതം നിറഞ്ഞത് ആയിരുന്നു. ഇതിനിടയിൽ പല വിവാദങ്ങളും നടിയുടെ പേരിൽ ഉണ്ടാവുകയും ചെയ്തിട്ടുണ്ട്. ഗോസിപ്പുക ളായും പ്രണയവും പ്രണയ പരാജയങ്ങളായും ആയി എല്ലാം നിരവധി വിവാദങ്ങളിൽ പെട്ടിട്ടണ്ട് നയൻ താര.
ഇപ്പോഴിതാ നയൻതാരയ്ക്ക് എതിരെ ഗുരുതരമായ ഒരു ആരോപണവുമായി രംഗത്ത് എത്തിയിരിയ്ക്കുക ആണ് മലയാളികളുടെ പ്രിയ നടി മംമ്ത മോഹൻദാസ്. രജനികാന്ത് നായകനായ ഒരു സിനിമയിലെ ഗാനരംഗത്ത് നിന്ന് നിയൻതാര ഇടപെട്ട് തന്നെ നീക്കം ചെയ്തു എന്നാണ് മംമ്ത മോഹൻദാസ് പറയുന്നത്.
പേരെടുത്ത് പറയാതെയാണ് നടിയുടെ ആരോപണം. രജനികാന്തിനെ നായകനാക്കി പി വാസു സംവിധാനം ചെയ്ത ചിത്രമാണ് കുസേലൻ. ചിത്രത്തിലെ ഒരു ഗാനരംഗത്ത് നയൻതാരയാണ് രജനികാന്തിന് ഒപ്പം അഭിനയിക്കുന്നത്. അതേ ഗാനരംഗത്ത് തന്നെയും അഭിനയിക്കാൻ വിളിച്ചിരുന്നതായി മംമ്ത മോഹൻദാസ് പറയുന്നു.
നയൻതാരയ്ക്കൊപ്പം ഗാനരംഗത്ത് മുഴുവനായി മംമ്തയും വേണം എന്നായിരുന്നുവത്രെ പറഞ്ഞിരുന്നത്. അത് പ്രകാരം മൂന്ന് നാല് ദിവസം മംമ്തയെ വച്ച് ഷൂട്ടിങും ചെയ്തു. എന്നാൽ പാട്ട് റിലീസ് ആയപ്പോൾ അതിൽ എന്നെ കാണാനില്ല എന്നാണ് മംമ്ത പറയുന്നത്. പാട്ടിന്റെ അവസാന ഭാഗത്ത് എന്റെ തല മാത്രം കാണാം.
അങ്ങനെ തന്നെ പൂർണമായും ഒഴിവാക്കുന്നതായി ആരും തന്നെ ഇൻഫോം ചെയ്തിട്ടും ഇല്ല. എന്നാൽ പിന്നീട് ആണ് ഞാൻ അറിഞ്ഞത്, ആ ഗാനരംഗത്ത് അഭിനയിച്ച മറ്റൊരു പ്രധാന നടി ഇടപെട്ടാണ് എന്നെ ഒഴിവാക്കിയത് എന്ന്. എന്നെയും ഈ ഗാനരംഗത്ത് ഉൾപ്പെടുത്തിയാൽ അവർ ഷൂട്ടിങിന് വരില്ല എന്ന് അണിയറ പ്രവർത്തകരെ ഭീഷണിപ്പെടുത്തി.
മറ്റൊരു നടി കൂടെ ആ ഗാനരംഗത്ത് വന്നാൽ തന്റെ സ്‌ക്രീൻ സ്പേസ് പോകും എന്നാണത്രെ അവർ പറഞ്ഞത്. അത് കരിയറിന്റെ തുടക്കകാലത്ത് തന്നെ ഏറ്റവും വേദനിപ്പിച്ച അനുഭവം ആണ് എന്നും മംമ്ത മോഹൻദാസ് പറഞ്ഞിരുന്നു. ചിത്രത്തിൽ അസിസ്റ്റൻ ഡയറക്ടർ എന്ന നിലയിലാണ് മംമ്ത മോഹൻദാസിന്റെ ഗസ്റ്റ് അപ്പിയറൻസ്. അതേ സമയം മലയാളത്തിൽ മെഗാസ്റ്റാർ മമ്മൂട്ടി അവിസ്മരണീയമാക്കിയ കഥ പറയുമ്പോൾ എന്ന ചിത്രത്തിന്റെ തമിഴ് റീമേക്ക് ആയിരുന്നു കുസേലൻ.